scorecardresearch

നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായി; വീഡിയോ

നടനും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ . ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും തമ്മിലുള്ള വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു

നടനും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ . ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും തമ്മിലുള്ള വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു

author-image
Entertainment Desk
New Update
Divya Sreedhar Wedding

ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും

നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ . ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ദിവ്യയുടെ രണ്ടുമക്കളും വിവാഹത്തിനു സാക്ഷിയായിരുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.  

Advertisment

ഒട്ടനവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. അതേസമയം, സീരിയലുകളിൽ വില്ലത്തിയായും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങുന്ന അഭിനേത്രിയാണ് ദിവ്യ ശ്രീധർ.

മക്കളെ അക്സെപ്റ്റ് ചെയ്യുന്നൊരു ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയതെന്നാണ് ദിവ്യ പറയുന്നത്. "ആദ്യ വിവാഹം പരാജയം ആയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹം ആയിരുന്നില്ല. ഒളിച്ചോട്ടം ആയിരുന്നു. എന്നാൽ ഇത് മക്കളുടെ ഇഷ്ടം നോക്കി അവരും കംഫർട്ട് ആണെന്ന് ഉറപ്പായ ശേഷം ആണ് വിവാഹത്തിനെക്കുറിച്ച് തീരുമാനിച്ചത്. അവർക്ക് ഒരു അച്ഛനെ കിട്ടി. കുഞ്ഞുങ്ങൾക്ക് അച്ഛന്റെ സ്നേഹം അദ്ദേഹം നൽകുന്നുണ്ട്," ദിവ്യയുടെ വാക്കുകളിങ്ങനെ. 

Advertisment

"ക്രിസിന്റെ കസിൻ വഴി വന്ന ആലോചനയാണ്. ക്രിസുമായി പത്തരമാറ്റ് സീരിയലിൽ വർക്ക് ചെയ്തിട്ടുണ്ട്. ഇടക്ക് ക്രിസിന്റെ മോട്ടിവേഷൻ ക്ലാസ്സിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഒരിക്കലും വിവാഹം നടക്കുമെന്ന് കരുതിയില്ല," ദിവ്യ പറയുന്നു. 

Read More

Actress Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: