scorecardresearch

ഞാനൊരു ബഡഗയെ വിവാഹം കഴിക്കണമെന്നാണ് അവരെന്നോട് പറഞ്ഞത്: സായ് പല്ലവി: Sai Pallavi marriage statement

Sai Pallavi Badaga marriage comment: "ഞങ്ങളുടെ സമുദായത്തിൽ ബഡഗയല്ലാത്ത ഒരാളെ വിവാഹം കഴിച്ചാൽ, ഗ്രാമത്തിലെ ആളുകൾ നിങ്ങളെ വ്യത്യസ്തരായി കാണും. അവർ നിങ്ങളോട് കൂട്ടുകൂടില്ല. ഉത്സവങ്ങൾക്കും പരിപാടികൾക്കും ക്ഷണിക്കില്ല. ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുപ്പിക്കില്ല"

Sai Pallavi Badaga marriage comment: "ഞങ്ങളുടെ സമുദായത്തിൽ ബഡഗയല്ലാത്ത ഒരാളെ വിവാഹം കഴിച്ചാൽ, ഗ്രാമത്തിലെ ആളുകൾ നിങ്ങളെ വ്യത്യസ്തരായി കാണും. അവർ നിങ്ങളോട് കൂട്ടുകൂടില്ല. ഉത്സവങ്ങൾക്കും പരിപാടികൾക്കും ക്ഷണിക്കില്ല. ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുപ്പിക്കില്ല"

author-image
Entertainment Desk
New Update
Sai Pallavi on marrying a Badaga

Sai Pallavi marriage: 'ബഡഗ' സമുദായത്തിലെ കല്യാണ കീഴ്‌വഴക്കങ്ങളെ കുറിച്ച് സായ് പല്ലവി

Sai Pallavi Badaga tradition marriage: തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ് സായ് പല്ലവി. ദ്രുതഗതിയിലുള്ള നൃത്തച്ചുവടുകൾ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച അഭിനേത്രി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവരാൻ സായ് പല്ലവിയ്ക്കു സാധിച്ചു.  നാച്യുറൽ ബ്യൂട്ടി എന്നു വിശേഷിപ്പിക്കാവുന്ന ഒരാൾ കൂടിയാണ് പല്ലവി. പൊതുചടങ്ങുകളിലെല്ലാം ഒരു സാരി ചുറ്റി സിമ്പിൾ ലുക്കിലാണ് സായ് പല്ലവി പ്രത്യക്ഷപ്പെടുക.

Advertisment

അടുത്തിടെയായിരുന്നു സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണന്റെയും  വിനീത് ശിവകുമാറിൻ്റെയും  വിവാഹം. വളരെ വ്യത്യസ്തമായ വിവാഹചടങ്ങുകൾ ഏവരുടെയും ശ്രദ്ധ കവർന്നു. വെള്ള മുണ്ടുകൊണ്ടു തലക്കെട്ടു കെട്ടി വെള്ള ഡ്രസ്സ് പുതച്ച വധു പലർക്കും ഒരു കൗതുകമായിരുന്നു. എന്താണ് ഇങ്ങനെയൊരു വസ്ത്രം? എന്ന് പലരും കൗതുകം പൂണ്ടു. തമിഴ്‌നാട്ടിലെ നീലഗിരിയിൽ വേരുകളുള്ള 'ബഡഗ' സമുദായത്തിലുള്ളവരാണ് സായ് പല്ലവിയുടെ കുടുംബം. ബഡഗ സമുദായക്കാരുടെ പരമ്പരാഗതമായ രീതിയിലാണ് പൂജയുടെ വിവാഹം നടന്നത്. 

മുൻപൊരു അഭിമുഖത്തിൽ സായി പല്ലവി തന്റെ സമുദായത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ സംസാരിച്ചതിങ്ങനെ.  “എനിക്ക് പ്രായമായപ്പോൾ, ഞാൻ ഒരു ബഡഗയെ വിവാഹം കഴിക്കണമെന്ന് എന്നോടു പറഞ്ഞു. പലരും സമൂഹത്തിന് പുറത്ത് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. പക്ഷേ, അവർ കോത്തഗിരിയിലെ ഹട്ടിയിൽ താമസിക്കുന്നില്ല. എൻ്റെ അച്ഛനും അമ്മയും കോയമ്പത്തൂരിലാണ് താമസിക്കുന്നത്, അതിനാൽ മറ്റുള്ളവർ അവരെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്ന സമ്മർദ്ദം അവർക്കില്ല." 

“ഞങ്ങളുടെ നാട്ടിൽ ബഡഗയല്ലാത്ത ഒരാളെ വിവാഹം കഴിച്ചാൽ, ഗ്രാമത്തിലെ ആളുകൾ നിങ്ങളെ വ്യത്യസ്തരായി കാണും. അവർ നിങ്ങളോട് കൂട്ടുകൂടില്ല. അവരുടെ ഉത്സവങ്ങൾക്കും പരിപാടികൾക്കും നിങ്ങളെ ക്ഷണിക്കുകയില്ല. ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അവർക്ക് അനുവാദമില്ല. അത് അവരുടെ ജീവിതശൈലിയെ ബാധിക്കും. നാട്ടിൽ ജനിച്ചുവളർന്നവർക്ക് അവരെ സമുദായം അകറ്റി നിർത്തുന്നത്  വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്," ബഡഗ സമുദായത്തിലെ വിവാഹരീതികളെ കുറിച്ച് സായ് പല്ലവിയുടെ വാക്കുകളിങ്ങനെ. 

Advertisment

 "ഞാൻ സിനിമയിൽ വന്നതിനു ശേഷം ഒരിക്കൽ ഞാൻ അച്ഛനോട് പറഞ്ഞു, എനിക്ക് നമ്മുടെ സമുദായത്തെ കുറിച്ച് സംസാരിക്കേണ്ട സമയം വരും, മറ്റ് സമുദായങ്ങളെക്കുറിച്ച് എനിക്കറിയില്ല, പക്ഷേ എൻ്റേതിനെക്കുറിച്ച് എനിക്കറിയാം. എൻ്റെ അച്ഛൻ വളരെ നിഷ്കളങ്കനാണ്. ഇപ്പോൾ പക്ഷേ ഇത് എല്ലായിടത്തും സംഭവിക്കുന്നു, എല്ലാവരും സമൂഹത്തിൽ വിവാഹം കഴിക്കണം, ഇത് സംസ്കാരത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്കാരത്തിന്റെ പേരിലോ മറ്റെന്തിന്റെയെങ്കിലും പേരിലോ ഒരു കുട്ടിയെ നിങ്ങൾക്ക് നിർബന്ധിക്കാനോ ബ്ലാക്ക് മെയിൽ ചെയ്യാനോ ആവില്ലെന്ന് ഞാൻ പറഞ്ഞു. അത് എന്നെ വിഷമിപ്പിക്കുന്നുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു," സായ് പല്ലവിയുടെ വാക്കുകളിങ്ങനെ. 

എന്താണ് ബഡഗ സമുദായം? 
പ്രധാനമായും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ കണ്ടുവരുന്ന ഒരു ചെറിയ വിഭാഗമാണ് ബഡഗകൾ. അവരുടെ വ്യതിരിക്തമായ സംസ്കാരത്തിനും ഭാഷയ്ക്കും പാരമ്പര്യത്തിനും പേരുകേട്ടവരാണ് ബഡഗകൾ. ദ്രാവിഡ ഭാഷയായി കണക്കാക്കപ്പെടുന്ന ബഡഗയാണ് ഇവരുടെ ഭാഷ. എന്നാൽ വളരെ കുറച്ചു ആളുകൾ, പ്രത്യേകിച്ചും ബഡഗ മുദായത്തിലെ പ്രായമായ അംഗങ്ങൾ മാത്രമാണ് ഇന്ന്  ബഡഗ ഭാഷ സംസാരിക്കുന്നത്. സായ് പല്ലവിയും ബഡഗ ഭാഷയിൽ പ്രാവിണ്യം നേടിയിട്ടുണ്ട്.

തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പരമ്പരാഗത ആചാരങ്ങളുള്ള ബഡഗകൾക്ക് സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകമുണ്ട്. തനതായതും മനോഹരവുമായ  കൈത്തറികൾക്ക് പേരുകേട്ടവരാണ് ബഡഗകൾ. പ്രത്യേകിച്ച് അവരുടെ ഷാളുകൾ, സങ്കീർണ്ണമായ പാറ്റേണുകൾക്കും ഊർജ്ജസ്വലമായ നിറങ്ങളുമാണ് ഇത്തരം ഷാളുകളുടെ പ്രത്യേകത. നാടോടി സംഗീതത്തിൻ്റെയും നൃത്തത്തിൻ്റെയും ശക്തമായ പാരമ്പര്യവും ബഡഗകൾക്ക് ഉണ്ട്. ബഡഗ സമുദായത്തിന്റെ പരമ്പരാഗത നൃത്തങ്ങളും പാട്ടുകളും ഇന്നും പരിശീലിക്കപ്പെടുന്നു. 

ജനസംഖ്യ കുറവാണെങ്കിലും, നീലഗിരിയ്ക്കും ദക്ഷിണേന്ത്യൻ സംസ്കാരത്തിനും ബഡഗകൾ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അവരുടെ തനതായ സംസ്കാരവും പാരമ്പര്യങ്ങളും ആഘോഷിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു, ബഡഗകളുടെ പൈതൃകം ഭാവി തലമുറകൾക്കായി നിലനിൽക്കുമെന്ന് അവർ ഉറപ്പാക്കുന്നു.

Read More Entertainment Stories Here

    Sai Pallavi

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: