scorecardresearch

ഫ്രഷ് കഥയുണ്ടോ, ഞാൻ കഥ കേൾക്കാം; എഴുത്തുകാരെ ക്ഷണിച്ച് പ്രഭാസ്

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ദ സ്‌ക്രിപ്റ്റ് ക്രാഫ്റ്റ് എന്ന വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുകയാണ് താരം

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ദ സ്‌ക്രിപ്റ്റ് ക്രാഫ്റ്റ് എന്ന വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുകയാണ് താരം

author-image
Entertainment Desk
New Update
Prabhas The Script Craft

കേട്ടു മടുത്ത കഥകൾ വേണ്ട, ഇനി വേണ്ടത് ഫ്രഷ് കഥകൾ. അതിനായി പുതിയ എഴുത്തുകാരെ ക്ഷണിക്കുകയാണ് പ്രഭാസ്, പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ദ സ്‌ക്രിപ്റ്റ് ക്രാഫ്റ്റ് എന്ന വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുകയാണ് താരം. എഴുത്തുകാർക്ക് അവരുടെ കഥാ ആശയങ്ങൾ പ്രേക്ഷകരുമായി പങ്കിടാനും അവരുടെ സർഗ്ഗാത്മകത പ്രദർശിപ്പിക്കാനും ദൃശ്യപരത നേടാനുമുള്ള ഒരു പ്ലാറ്റ്ഫോം നൽകുക എന്നതാണ് പ്രഭാസിന്റെ ഈ സംരംഭത്തിനു പിന്നിൽ. 

Advertisment

സ്ക്രിപ്റ്റ് റൈറ്റേഴ്സിനു അവരുടെ കഥയും ആശയങ്ങളും 250-വാക്കുകളിലൊതുക്കി ഒരു ഡ്രാഫ്റ്റ് സമർപ്പിക്കാം. പ്രേക്ഷകർക്ക് ഈ ഡ്രാഫ്റ്റ് വായിക്കാനും റേറ്റുചെയ്യാനും കഴിയും. ഉയർന്ന റേറ്റിംഗ് ഉള്ള സ്റ്റോറികൾ അടുത്തഘട്ടത്തിലേക്ക് പ്രവേശനം നേടും. ഫീഡ്‌ബാക്ക് സിസ്റ്റം അഭിപ്രായങ്ങളേക്കാൾ റേറ്റിംഗുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, എഴുത്തുകാർക്ക് ആത്മവിശ്വാസം വളർത്താനും പിന്തുണ ലഭിക്കാനും സഹായിക്കുന്ന സൃഷ്ടിപരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 

വെബ്സൈറ്റിന്റെ ലോഞ്ചിന്റെ ഭാഗമായി സ്‌ക്രിപ്റ്റ് ക്രാഫ്റ്റ് "നിങ്ങളുടെ പ്രിയപ്പെട്ട നായകനെ സൂപ്പർ പവറുകൾക്കൊപ്പം സങ്കൽപ്പിക്കുക!" എന്ന പേരിൽ ഒരു പ്രത്യേക മത്സരം അവതരിപ്പിക്കുന്നു. അമാനുഷിക കഴിവുകളുള്ള ഒരു നായകനെ കുറിച്ചുള്ള കഥയാണ് സമർപ്പിക്കേണ്ടത്. പരമാവധി 3,500-വാക്കുകളിൽ ഒതുങ്ങണം കഥ. 

ദി സ്‌ക്രിപ്റ്റ് ക്രാഫ്റ്റ് ഒരു ഓഡിയോബുക്ക് സംവിധാനം ഒരുക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്.  ഇത് എഴുത്തുകാർക്ക് അവരുടെ കഥകൾ ഓഡിയോ രൂപത്തിൽ അവതരിപ്പിക്കാനുള്ള സൗകര്യം കൂടി നൽകുന്നു. ഓഡിയോ സ്റ്റോറിടെല്ലിംഗ് ഇഷ്ടപ്പെടുന്ന ശ്രോതാക്കൾ ഉൾപ്പെടെയുള്ള പ്രേക്ഷകരെ കൂടി ലക്ഷ്യം വച്ചാണ് ഈ പദ്ധതി. 

Advertisment

"നിങ്ങളുടെ കഥ പങ്കിടൂ, ലോകത്തെ പ്രചോദിപ്പിക്കൂ, എഴുത്തുകാർ അവരുടെ വാക്കുകൾക്ക് ജീവൻ നൽകുകയും പ്രേക്ഷകർ യാഥാർത്ഥ്യത്തെ രൂപപ്പെടുത്താൻ വോട്ട് ചെയ്യുകയും ചെയ്യുന്നു. ഈ സംരംഭത്തിനൊപ്പം ചേരൂ. #TheScriptCraft ടീമിന് ആശംസകൾ!" പ്രഭാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

Read More

Prabhas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: