scorecardresearch

വീട്ടിൽ ഞാൻ നാഗവല്ലിയാണ്, പുള്ളിയ്ക്ക് വേറെ വഴിയില്ല; ഭർത്താവിനെ കുറിച്ച് വിദ്യാ ബാലൻ

ഭർത്താവ് സിദ്ധാർത്ഥ് റോയ് കപൂറിനെ എന്തെങ്കിലും കാര്യത്തിനു  സമ്മതിപ്പിക്കാൻ ഉള്ളിലെ നാഗവല്ലിയെ പുറത്തെടുക്കണോ എന്ന കപിലിന്റെ ചോദ്യത്തിനു രസകരമായ മറുപടിയുമായി വിദ്യാ ബാലൻ

ഭർത്താവ് സിദ്ധാർത്ഥ് റോയ് കപൂറിനെ എന്തെങ്കിലും കാര്യത്തിനു  സമ്മതിപ്പിക്കാൻ ഉള്ളിലെ നാഗവല്ലിയെ പുറത്തെടുക്കണോ എന്ന കപിലിന്റെ ചോദ്യത്തിനു രസകരമായ മറുപടിയുമായി വിദ്യാ ബാലൻ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vidya Balan Siddharth Roy Kapur fi

സിദ്ധാർത്ഥ് റോയ് കപൂറിനൊപ്പം വിദ്യാ ബാലൻ

ദീപാവലിക്ക്,  നെറ്റ്ഫ്ളിക്സിന്റെ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ രണ്ടിൽ അതിഥികളായി എത്തിയത് ഭൂൽ ഭുലയ്യ മൂന്നിലെ അഭിനേതാക്കളായ കാർത്തിക് ആര്യൻ, വിദ്യാ ബാലൻ, തൃപ്തി ദിമ്രി, രാജ്പാൽ യാദവ്, സംവിധായകൻ അനീസ് ബസ്മി എന്നിവരായിരുന്നു. ചിരിയും തമാശകളുമായി രസകരമായ എപ്പിസോഡിൽ നിന്നുള്ള കാഴ്ചകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

Advertisment

മണിച്ചിത്രത്താഴിന്റെ ഹിന്ദി റിമേക്ക് ചിത്രമായ ഭൂൽ ഭൂലായിയിൽ മഞ്ജുളിക (നാഗവല്ലി) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വിദ്യാ ബാലനാണ്. 

ഭർത്താവ് സിദ്ധാർത്ഥ് റോയ് കപൂറിനെ എന്തെങ്കിലും കാര്യത്തിനു  സമ്മതിപ്പിക്കാൻ ഉള്ളിലെ മഞ്ജുളികയെ പുറത്തെടുക്കണോ എന്നാണ് കപിൽ വിദ്യാ ബാലനോട് ചോദിക്കുന്നത്. "ഞാൻ ഒരിക്കലും മഞ്ജുളിക ആകേണ്ടതില്ല, മെയിൻ ഹൂൺ മഞ്ജുളിക (ഞാനാണ് യഥാർത്ഥ മഞ്ജുളിക),"എന്നാണ് ചിരിയോടെ വിദ്യാബാലൻ പറയുന്നത്.  "ഇത് അറിഞ്ഞിട്ടാണ് അദ്ദേഹം എന്നെ വിവാഹം കഴിച്ചത്. യഥാർത്ഥത്തിൽ,അദ്ദേഹത്തിനു വേറെ വഴിയില്ല, എന്നെ വിവാഹം കഴിച്ചു,” വിദ്യാ ബാലൻ കൂട്ടിച്ചേർത്തു.

എന്താണ് വിദ്യാ ബാലന്റെ ആഗ്രഹമെന്നു ചോദിച്ചപ്പോൾ, "ഞങ്ങൾ ഭൂൽ ഭുലയ്യ 4 ഉടൻ പ്രഖ്യാപിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എങ്ങനെയെങ്കിലും അനീസ് ബസ്മിയെ അക്കാര്യം ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിക്കുന്നു," എന്നാണ് വിദ്യാ ബാലൻ പറഞ്ഞത്. 

Advertisment

അതേസമയം, ഭൂൽ ഭുലയ്യ 3 ബോക്‌സ് ഓഫീസിൽ ശ്രദ്ധേയമായ കുതിപ്പ് നടത്തുകയാണ്. നവംബർ 1-ന് റിലീസിനെത്തിയ ചിത്രം,  നാല് ദിവസത്തിനുള്ളിൽ 123.50 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്. 

Read More

Vidya Balan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: