scorecardresearch

ദുൽഖറിന്റെ ഗംഭീര തിരിച്ചുവരവ്;  ബോക്സ് ഓഫീസ് തകർത്തുവാരി ലക്കി ഭാസ്കർ

Lucky Baskhar box office collection: തെലുങ്കിൽ ഹാട്രിക് ഹിറ്റ് അടിക്കാൻ ദുൽഖർ. മഹാനടിയ്ക്കും സീതാരാമത്തിനും ശേഷം ലക്കി ഭാസ്കറും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന് സൂപ്പർഹിറ്റിലേക്ക് കുതിക്കുകയാണ്

Lucky Baskhar box office collection: തെലുങ്കിൽ ഹാട്രിക് ഹിറ്റ് അടിക്കാൻ ദുൽഖർ. മഹാനടിയ്ക്കും സീതാരാമത്തിനും ശേഷം ലക്കി ഭാസ്കറും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന് സൂപ്പർഹിറ്റിലേക്ക് കുതിക്കുകയാണ്

author-image
Entertainment Desk
New Update
Dulquer Salmaan Lucky Baskhar box office collection

Dulquer Salmaan's Lucky Baskhar box office collection

Lucky Baskhar box office collection: ലക്കി ഭാസ്കറിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. മഹാനടി, സീതാരാമം എന്നിവയ്ക്കു ദുൽഖറിന് ഹാട്രിക് വിജയം സമ്മാനിച്ചുകൊണ്ടാണ് ലക്കി ഭാസ്കർ എത്തിയിരിക്കുന്നത്. റിലീസിന്റെ രണ്ടാമത്തെ ദിവസവും ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. 

Advertisment

ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച്, ലക്കി ഭാസ്കർ വെള്ളിയാഴ്ച മാത്രം നേടിയത് 6.25 കോടി രൂപയാണ്.  ചിത്രത്തിൻ്റെ രണ്ട് ദിവസത്തെ ആകെ കളക്ഷൻ 13.6 കോടി രൂപയാണ്. അതേസമയം, രണ്ടു ദിവസം കൊണ്ട്  ആഗോള ബോക്സ് ഓഫീസിൽ ചിത്രം 26 കോടിയോളം രൂപ നേടി കഴിഞ്ഞു.  ഞായറാഴ്ചയ്ക്ക് ശേഷം ചിത്രത്തിന് ലോകമെമ്പാടുമായി 50 കോടി മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇൻഡസ്ട്രി ട്രാക്കർമാർ. 

“നമ്മുടെ ഭാസ്കറിനെ ബോക്‌സ് ഓഫീസിൽ തടയാൻ കഴിയില്ല,  2 ദിവസത്തിനുള്ളിൽ ലോകമെമ്പാടുമായി 𝟐𝟔.𝟐 𝐂𝐑+ 𝐆𝐑𝐎𝐒𝐒 നേടി," എന്നാണ് ദുൽഖർ കുറിച്ചത്. 

Advertisment

ലക്കി ഭാസ്കർ ആഗോളതലത്തിൽ 50 കോടി രൂപ കടക്കുകയാണെങ്കിൽ, മണിരത്‌നം ചിത്രം ഓ കാതൽ കൺമണിയുടെ (46 കോടി രൂപ) ലോകമെമ്പാടുമുള്ള കളക്ഷനെ മറികടന്ന് ദുൽഖർ സൽമാൻ്റെ നാലാമത്തെ ഏറ്റവും ഉയർന്ന വരുമാനം തേടുന്ന ചിത്രമായി ലക്കി ഭാസ്കർ മാറും.  ലോകമെമ്പാടുമുള്ള കളക്ഷൻ്റെ കാര്യത്തിൽ, കുറുപ്പ് (78 കോടി), മഹാനടി (80 കോടി), 90 കോടിയിലധികം നേടിയ സീതാ രാമം എന്നിവയാണ് ദുൽഖറിൻ്റെ മികച്ച മൂന്ന് ചിത്രങ്ങൾ.

മീനാക്ഷി ചൗധരി, ആയിഷ ഖാൻ, ഹൈപ്പർ ആദി, പി സായ് കുമാർ എന്നിവരാണ് ലക്കി ഭാസ്കറിലെ മറ്റു അഭിനേതാക്കൾ. 1980കളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ലക്കി ഭാസ്കർ ഒരു സാധാരണ ബാങ്കർ കോടീശ്വരനായി ഉയരുന്ന യാത്രയാണ് പറയുന്നത്. 

Read More

Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: