scorecardresearch

ARM OTT: എആർഎം ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് ഹോട്ട്സ്റ്റാർ

Ajayante Randam Moshanam, ARM OTT: ടോവിനോ മൂന്നു ഗംഭീര വേഷങ്ങളിലെത്തിയ 'എ.ആർ.എം (അജയന്റെ രണ്ടാം മോഷണം)' ഒടിടിയിലേക്ക്, റിലീസ് തീയതി അറിയാം

Ajayante Randam Moshanam, ARM OTT: ടോവിനോ മൂന്നു ഗംഭീര വേഷങ്ങളിലെത്തിയ 'എ.ആർ.എം (അജയന്റെ രണ്ടാം മോഷണം)' ഒടിടിയിലേക്ക്, റിലീസ് തീയതി അറിയാം

author-image
Entertainment Desk
New Update
ARM  OTT

Ajayante Randam Moshanam, ARM OTT: ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം  എ.ആർ.എം (അജയന്റെ രണ്ടാം മോഷണം) ഒടിടിയിലേക്ക്.' ഓണം റിലീസായി വെള്ളിത്തിരയിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. 

Advertisment

ടൊവിനോ തോമസ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, സഞ്ജു ശിവറാം, ഹരീഷ് ഉത്തമൻ, രോഹിണി, ജഗദീഷ്, അജു വർഗീസ്, സുധീഷ്, ബിജു കുട്ടൻ എന്നിവരാണ്  ഈ ആക്ഷൻ  ഡ്രാമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 
 
ചീയോതിക്കാവിലെ മൂന്ന് തലമുറകളുടെ കഥയാണ് ചിത്രം പറയുന്നത്. ആകാശത്തുനിന്നും പൊട്ടിവീണ ഒരു നക്ഷത്രക്കല്ലും അതിൽ നിന്നുണ്ടായ ഒരു ക്ഷേത്രവിളക്കും അതിന് പിന്നിലെ രഹസ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. കുഞ്ഞിക്കേളു എന്ന യോദ്ധാവ്, കള്ളൻ മണിയൻ, അജയൻ എന്നിങ്ങനെ മൂന്നു കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. 

ബോക്സ് ഓഫീസിൽ 100 കോടിക്കു മുകളിൽ കളക്ടു ചെയ്ത ചിത്രം, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം ദിബു നൈനാൻ തോമസാണ്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് എആർഎം സ്ട്രീം ചെയ്യുക.  നവംബർ 08ന്  ഫാന്റസി ത്രില്ലറായ എആർഎം (അജയൻ്റെ രണ്ടാം മോഷണം)  ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.

Advertisment

Read More

OTT New Release Tovino Thomas Disney Hotstar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: