scorecardresearch

Lubber Pandhu OTT: സർപ്രൈസ് ഹിറ്റടിച്ച 'ലബ്ബര്‍ പന്ത്' ഒടിടിയിൽ

Lubber Pandhu OTT: സ്വാസിക അഭിനയിച്ച ലബ്ബര്‍ പന്ത് ഇപ്പോൾ ഒടിടിയിൽ കാണാം. നിർമാതാക്കളെയും ഞെട്ടിച്ച് സൂപ്പർഹിറ്റായി മാറിയ ചിത്രമാണ് ലബ്ബര്‍ പന്ത്

Lubber Pandhu OTT: സ്വാസിക അഭിനയിച്ച ലബ്ബര്‍ പന്ത് ഇപ്പോൾ ഒടിടിയിൽ കാണാം. നിർമാതാക്കളെയും ഞെട്ടിച്ച് സൂപ്പർഹിറ്റായി മാറിയ ചിത്രമാണ് ലബ്ബര്‍ പന്ത്

author-image
Entertainment Desk
New Update
Lubber Pandhu Released On OTT screen

Lubber Pandhu Released On OTT

Lubber Pandhu OTT: തമിഴിൽ സർപ്രൈസ് ഹിറ്റായി മാറിയ ലബ്ബര്‍ പന്ത് ഒടിടിയിൽ എത്തി. ഒരു ഗ്രാമത്തിലെ ക്രിക്കറ്റ് കളിക്കാരായ രണ്ട് പേരുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചത് തമിഴരശനും പച്ചമുത്തുവും ചേർന്നാണ്. മലയാളികളുടെ പ്രിയതാരം സാസ്വികയാണ് ചിത്രത്തിലെ നായിക.

Advertisment

2024ൽ റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളിൽ മികച്ച അഭിപ്രായം നേടാൻ ലബ്ബര്‍ പന്തിനു സാധിച്ചിരുന്നു. വളരെ ചെറിയ ബജറ്റിലൊരുക്കിയ ചിത്രം നിര്‍മിച്ചത് പ്രിൻസ് പിക്ചേഴ്‍സ് ആണ്. എന്നാൽ, നിർമാതാക്കളെ പോലും അമ്പരപ്പിക്കുന്ന വിജയമാണ് ചിത്രം നേടിയത്.  42 കോടിയാണ് ചിത്രം കളക്റ്റ് ചെയ്തത്. മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം സൂപ്പർഹിറ്റായി മാറുകയായിരുന്നു.

സ്വാസികയ്‍ക്കൊപ്പം ഹരീഷ് കല്യാൺ, ദിനേഷ്, സഞ്‍ജന കൃഷ്‍ണമൂര്‍ത്തി, കാളി വെങ്കട്, ബാല ശരണവണൻ, ദേവദര്‍ശിനി, ഗീത കൈലാസം,  ജെൻസണ്‍ ദിവാകർ, ടിഎസ്‍കെ, മോണിക്ക സെന്തില്‍കുമാർ, കര്‍ണൻ ജാനകി, വീരമണി ഗണേശൻ, ശരത്, എവി ദേവ, നിവാശിനി പി യു, എൻ കെ വെങ്കടേശൻ,  പര്‍വേസ് മുഷറഫ്, വിശ്വ മിതൻ, പ്രദീപ് ദുരൈരാജ്, പൂബാലം പ്രഗതീശ്വരൻ, ആദിത്യ കതിർ, വിജെ താര എന്നിവരും ചിത്രത്തിലുണ്ട്. ദിനേഷ് പുരുഷോത്തമനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം സീൻ റോള്‍ദാൻ. 

Advertisment

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 

അയ്യപ്പനും കോശിയും എന്ന  മലയാള ചിത്രത്തിൽ  നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയതെന്ന് സംവിധായകൻ തമിഴരശൻ പച്ചമുത്തു പറഞ്ഞിരുന്നു.

Read More

New Release OTT Disney Hotstar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: