scorecardresearch

തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാറായി മാറുന്ന ദുൽഖർ

മഹാനടി, സീതാരാമം എന്നിവയ്ക്കു പിന്നാലെ ലക്കി ഭാസ്കറും സൂപ്പർഹിറ്റായി മാറിയതോടെ തെലുങ്ക് സിനിമയിൽ തന്റെ പേര് വിളക്കിചേർക്കുകയാണ് ദുൽഖർ സൽമാൻ

മഹാനടി, സീതാരാമം എന്നിവയ്ക്കു പിന്നാലെ ലക്കി ഭാസ്കറും സൂപ്പർഹിറ്റായി മാറിയതോടെ തെലുങ്ക് സിനിമയിൽ തന്റെ പേര് വിളക്കിചേർക്കുകയാണ് ദുൽഖർ സൽമാൻ

author-image
Entertainment Desk
New Update
Lucky Baskhar Dulquer Salmaan Telugu cinema

ദുൽഖർ സൽമാൻ

തെലുങ്കിൽ ഹാട്രിക് സൂപ്പർഹിറ്റുകളുമായി തിളങ്ങുന്ന ദുൽഖറിനെ സൂപ്പർസ്റ്റാർ എന്നു വിശേഷിപ്പിച്ചത് സംവിധായകൻ നാഗ് അശ്വിനാണ്. അക്ഷരാർത്ഥത്തിൽ, തെലുങ്ക് സിനിമാലോകത്തെ സൂപ്പർ പരിവേഷമുള്ള നടനായി  മാറുകയാണ് ദുൽഖർ സൽമാൻ. മഹാനടി, സീതാരാമം എന്നിവയ്ക്കു പിന്നാലെ ലക്കി ഭാസ്കറും സൂപ്പർഹിറ്റായി മാറിയതോടെ തെലുങ്ക് സിനിമയിൽ തന്റെ പേര് വിളക്കിചേർക്കുകയാണ് ദുൽഖർ സൽമാൻ.

ദുൽഖർ സൽമാൻ എന്നത്  ഇന്ന് തെലുങ്കരെ തിയേറ്ററുകളിലേക്ക് അടുപ്പിക്കുന്ന ഒരു പേരായി മാറിയിരിക്കുന്നു. എന്നാൽ, നിയോഗം പോലെ, വളരെ ആകസ്മികമായി സംഭവിച്ചതാണ് തെലുങ്ക് സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം എന്നാണ് ദുൽഖർ പറയുക.

Advertisment

“ഞാൻ മലയാളത്തിൽ തുടങ്ങിയപ്പോൾ തമിഴിൽ സിനിമ ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. ഉസ്താദ് ഹോട്ടലിന് ശേഷം എനിക്ക് ഹിന്ദിയിൽ നിന്ന് ഓഫറുകൾ ലഭിച്ചു, അതും എന്റെ കാർഡിൽ ഉണ്ടായിരുന്നു. പക്ഷേ, തെലുങ്ക് സിനിമ എന്നത് ആക്സ്മികമായി സംഭവിച്ചതാണ്,"  അടുത്തിടെ ഒരു അഭിമുഖത്തിൽ ദുൽഖർ സൽമാൻ പറഞ്ഞതിങ്ങനെ. എന്നാൽ, ഏറ്റവും രസകരമായ കാര്യം തെലുങ്ക് സിനിമയാണ് ദുൽഖറിന്  ഒന്നിനുപുറകെ ഒന്നായി ബ്ലോക്ക്ബസ്റ്ററുകൾ നൽകിയത് എന്നതാണ്. 

നടനായി അരങ്ങേറ്റം കുറിച്ച് ആറു വർഷം പിന്നിട്ടപ്പോഴാണ് ദുൽഖർ സൽമാൻ തെലുങ്കിലും ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചത്. തെലുങ്കിൽ മഹാനടിയും ഹിന്ദിയിൽ കർവാനും ചെയ്തു. അതുവരെ, മലയാളത്തിൽ ദുൽഖർ ചിത്രങ്ങൾക്ക് ബോക്സ് ഓഫീസിൽ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. കൂട്ടത്തിൽ ഏറ്റവും ആഘോഷിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്ന് ചാർലിയായിരുന്നു. .

മഹാനടി എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ച ദുൽഖർ തമിഴ് സിനിമയുടെ ഐക്കണുകളിലൊരാളായ ജെമിനി ഗണേശൻ്റെ വേഷമാണ് അവതരിപ്പിച്ചത്. മഹാനടി, ദുൽഖറിന്  ഇൻഡസ്‌ട്രിക്ക് ആവശ്യമായ കോളിംഗ് കാർഡ് നൽകി. 

Advertisment
Dulquer Salman Mahanadi
കീർത്തിയും ദുൽഖറും, ചിത്രം മഹാനടി

നാല് വർഷത്തിന് ശേഷം, സീതാ രാമവുമായി ദുൽഖർ എത്തി. മനോഹരമായ ആ പ്രണയചിത്രം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്നു.  വിശാൽ ചന്ദ്രശേഖറിൻ്റെ സംഗീതവും, ഹനു രാഘവപുടിയുടെ രചനയും സംവിധാനവും, തീർച്ചയായും ദുൽഖർ- മൃണാൾ ജോഡികളുടെ കെമിസ്ട്രിയും കാരണം ഹിറ്റായി മാറി, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളിൽ ഒന്നായി മാറി. 

DQ Sitaramam
മൃണാളിനൊപ്പം സീതാരാമത്തിൽ 

സീതാരാമത്തിന് ശേഷം രണ്ട് വർഷത്തിന് ശേഷം, കിംഗ് ഓഫ് കോത്തയിലൂടെ തൻ്റെ കരിയറിലെ ഏറ്റവും വലിയ പരാജയം നേരിട്ട ദുൽഖറിന് ഒരു ഗംഭീര തിരിച്ചുവരവ് ആവശ്യമായിരുന്നു. ആ തിരിച്ചുവരവാണ് വെങ്കി അറ്റ്‌ലൂരി ചിത്രം ലക്കി ഭാസ്കറിലൂടെ സംഭവിച്ചിരിക്കുന്നത്. ചിത്രം നിരൂപകമായും വാണിജ്യപരമായും വിജയിക്കുകയും ദുൽഖറിൻ്റെ ഫോമിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തുകയും ചെയ്തു.

DQ Lucky Bhaskar
ദുൽഖർ ലക്കി ഭാസ്കറിൽ

എന്നാൽ അതിലും പ്രധാനമായി, സീതാരാമവും മഹാനടിയും ചെയ്ത ദുൽഖർ, തന്റെ മാത്രം ചുമലിൽ ഒരു ചിത്രത്തെ മുന്നോട്ടു കൊണ്ടുപോവുന്ന കാഴ്ചയാണ് ലക്കി ഭാസ്കറിൽ കാണാനാവുക. സാവിത്രിയുടെ കഥയായിരുന്നു മഹാനടി. ദുൽഖറിൻ്റെയും മൃണാലിൻ്റെയും സാന്നിദ്ധ്യത്താൽ ഊട്ടിയുറപ്പിച്ച പ്രണയമായിരുന്നു സീതാരാമം. എന്നാൽ, ലക്കി ഭാസ്കർ അടിമുടി ഒരു ദുൽഖർ ഷോയാണ്. ലക്കി ഭാസ്‌കറിനൊപ്പം, ദുൽഖർ കരിയറിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണ്. ദുൽഖർ സൽമാൻ ഞങ്ങളുടേതെന്ന് പറഞ്ഞുതുടങ്ങിയ തെലുങ്ക് പ്രേക്ഷകരാണ് ഡിക്യുവിന്റെ വിജയത്തെ അടയാളപ്പെടുത്തുന്നത്. 

Read More

Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: