scorecardresearch

പ്രശസ്തനും ധനികനുമായ നടനാവാൻ ആഗ്രഹിച്ചു, ആയി: ഇതൊക്കെയാണ് മാനിഫെസ്റ്റേഷൻ!

അന്നു കണ്ട സ്വപ്നത്തിലേക്ക് കാലം കൈ പിടിച്ചപ്പോൾ: വൈറലായി താരത്തിന്റെ ത്രോബാക്ക് ചിത്രം

അന്നു കണ്ട സ്വപ്നത്തിലേക്ക് കാലം കൈ പിടിച്ചപ്പോൾ: വൈറലായി താരത്തിന്റെ ത്രോബാക്ക് ചിത്രം

author-image
Entertainment Desk
New Update
Madhavan

കേന്ദ്രീകൃത ചിന്തകൾ, വികാരങ്ങൾ, പ്രവൃത്തികൾ എന്നിവയിലൂടെ ആഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ അല്ലെങ്കിൽ ആശയങ്ങൾ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരുന്ന പ്രക്രിയയെ ആണ് മാനിഫെസ്റ്റേഷൻ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. നമ്മുടെ ചിന്തകൾക്കും വികാരങ്ങൾക്കും നമ്മുടെ യാഥാർത്ഥ്യത്തെ രൂപപ്പെടുത്താനുള്ള ശക്തിയുണ്ടെന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. മാനിഫെസ്റ്റേഷനിലും കാര്യമുണ്ടെന്ന് തെളിയിക്കുന്നതാണ് നടൻ മാധവന്റെ ഈ കുറിപ്പ്. 

Advertisment

35 വർഷങ്ങൾക്കു മുൻപു തന്റെ ഗ്രാജുവേഷൻ ഇയർബുക്കിൽ മാധവൻ കുറിച്ചതിങ്ങനെ, "ധനികനും പ്രശസ്തനുമായൊരു നടനാവണം." വർഷങ്ങൾക്കിപ്പുറം, പ്രപഞ്ചം അതിനായി ഗൂഢാലോചന ചെയ്തു എന്നാണ് ഗ്രാജുവേഷൻ ഇയർബുക്കിന്റെ ചിത്രം പങ്കുവച്ച് മാധവൻ കുറിച്ചത്.

ടെസ്റ്റ്, അദൃഷ്ടശാലി എന്നിങ്ങനെ വിവിധ പ്രൊജക്റ്റുകളുമായി തിരക്കിലാണ് മാധവൻ ഇപ്പോൾ.

മാധവൻ വിവാഹം ചെയ്തിരിക്കുന്നത് എയർ ഹോസ്റ്റസ് ആയിരുന്ന സരിതയെയാണ്. 1999ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.  ഏക മകൻ വേദാന്ത് മാധവൻ ദേശീയ നീന്തല്‍ താരമാണ്. കഴിഞ്ഞവർഷം, നീന്തൽ മത്സരത്തിൽ ഇന്ത്യയ്ക്കു വേണ്ടി അഞ്ച് സ്വർണ്ണ മെഡൽ വേദാന്ത് സ്വന്തമാക്കിയിരുന്നു. മലേഷ്യൻ ഇൻവിറ്റേഷ്ണൽ ഏജ് ഗ്രൂപ്പ് സ്വീമ്മിങ്ങ് ചാമ്പ്യൻഷിപ്പിലാണ് വേദാന്ത് മത്സരിച്ചത്.  രാജ്യാന്തര നിലയിലും അന്താരാഷ്ട്ര തലത്തിലും അനവധി നേട്ടങ്ങൾ വേദാന്ത് സ്വന്തമാക്കിയിട്ടുണ്ട്.

Read More

Advertisment

Throwback Photo Madhavan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: