scorecardresearch

മക്കളെ കയ്യിലേന്തി കോഹ്‌ലി; ആദ്യമായി മകന്റെ ചിത്രം പങ്കിട്ട് അനുഷ്ക

വിരാട് കോഹ്‌ലിയുടെ ജന്മദിനത്തിൽ, ആദ്യമായി മകന്റെ ചിത്രം പങ്കിട്ടിരിക്കുകയാണ് അനുഷ്ക ശർമ്മ

വിരാട് കോഹ്‌ലിയുടെ ജന്മദിനത്തിൽ, ആദ്യമായി മകന്റെ ചിത്രം പങ്കിട്ടിരിക്കുകയാണ് അനുഷ്ക ശർമ്മ

author-image
Entertainment Desk
New Update
Anushka Sharma Akaay Vamika Virat Kohli

അനുഷ്ക ശർമ്മ, വിരാട് കോഹ്‌ലി

സെലിബ്രിറ്റി ദമ്പതികളായ അനുഷ്‌ക ശർമ്മയും വിരാട് കോഹ്‌ലിയും തങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം സംസാരിക്കാറില്ല, മാത്രമല്ല മക്കളായ വാമികയെയും അകായെയും മാധ്യമങ്ങളുടെ കണ്ണിൽ നിന്ന് പരമാവധി അകറ്റി നിർത്താനും താരദമ്പതികൾ ശ്രമിക്കാറുണ്ട്. വിശേഷാവസരങ്ങളിൽ മാത്രമാണ് അവർ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളത്. 

Advertisment

വിരാടിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് അനുഷ്ക പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദധ നേടുന്നത്. രണ്ടു മക്കളെയും കയ്യിലെടുത്തു നിൽക്കുന്ന കോഹ്ലിയെ ആണ് ചിത്രത്തിൽ കാണാനാവുക. എന്നാൽ കുട്ടികളുടെ മുഖം ഹാർട്ട് ഇമോജികൾ  കൊണ്ട് മറച്ചിട്ടുണ്ട്. ലണ്ടനിൽ നിന്നുള്ള ചിത്രങ്ങളാണ് ഇതെന്നാണ് മനസ്സിലാവുന്നത്. ഏതാനും മാസങ്ങളായി വിരാടും അനുഷ്കയും മക്കൾക്കൊപ്പം ലണ്ടനിലാണ്. 

അടുത്തിടെ, ഡിസൈനർ മസാബ ഗുപ്തയുമായുള്ള സംഭാഷണത്തിൽ,  രണ്ട് കുട്ടികളുടെ അമ്മയെന്ന നിലയിൽ തന്റെ പാരന്റിംഗ് രീതികൾ എന്തൊക്കെയാണെന്ന് അനുഷ്ക മനസ്സു തുറന്നിരുന്നു. താൻ വൈകുന്നേരം 5:30 ന് അത്താഴം കഴിക്കുമെന്നും നേരത്തെ ഉറങ്ങുമെന്നും നേരത്തെ ഉറങ്ങുന്നതിന് നിരവധി ഗുണങ്ങളുണ്ടെന്നുമാണ് അനുഷ്ക പറഞ്ഞത്.

Advertisment

“എൻ്റെ മകൾ അവളുടെ അത്താഴം നേരത്തെ ആഗ്രഹിക്കുന്നതിനാൽ ഇത് സൗകര്യാർത്ഥം ആരംഭിച്ചതാണ്. ഏകദേശം 5.30ന് അവൾ അത്താഴം കഴിക്കും. മിക്കപ്പോഴും ഞാനും അവളും മാത്രമേ വീട്ടിൽ കാണൂ. അപ്പോൾ ഞാൻ ചിന്തിക്കും, ഞാൻ ഇപ്പോൾ ഇനി എന്തു ചെയ്യാനാണ്? ഉറങ്ങിയേക്കാം. അതിന്റെ പ്രയോജനങ്ങൾ ഞാൻ കണ്ടു തുടങ്ങി-ഞാൻ നന്നായി ഉറങ്ങി, രാവിലെ ഫ്രഷ് ആയി, ബ്രെയിൻ ഫോഗ് ഇല്ലാതെ എണീക്കുന്നു,” അനുഷ്ക പറഞ്ഞു. 

2017 ഡിസംബർ 11ന് ഇറ്റലിയിലെ ടസ്‌കനിയിൽ വച്ചായിരുന്നു വിരാടും അനുഷ്‌കയും വിവാഹിതരായത്. 2021-ൽ ഇരുവർക്കും ആദ്യത്തെ കുട്ടി വാമിക ജനിച്ചു. 2024 ഫെബ്രുവരിയിലാണ് അകായ് ജനിച്ചത്. ജന്മദിനത്തോടനുബന്ധിച്ച്, 'വിരാട് കോഹ്‌ലി' എന്ന കീവേഡ് ചൊവ്വാഴ്ച ഗൂഗിളിൽ ഒരു പ്രധാന ട്രെൻഡായിരുന്നു, ആരാധകർ കോഹ്ലിയ്ക്ക് ജന്മദിനാശംസകൾ നേരുന്ന തിരക്കിലാണ്.

Read More

Anushka Sharma Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: