/indian-express-malayalam/media/media_files/2024/11/07/giUvvtk5XglWyzNqiCcB.jpg)
I Am Kathalan Movie Review & Rating: ഐ ആം കാതലൻ റിവ്യൂ
I'm Kathalan Movie Review & Rating: സൈബർ ഫ്രോഡ് കേസുകളും ഹാക്കിംഗുമെല്ലാം വളരെ വ്യാപകമാണിന്ന്. എന്നാൽ, പണത്തിനു വേണ്ടിയോ മറ്റു സാമ്പത്തിക നേട്ടങ്ങൾക്കോ വേണ്ടിയല്ലാതെ, ഒരാൾ തന്റെ പ്രതികാരത്തിനു വേണ്ടി മാത്രം ഹാക്കർ വേഷം അണിയുമ്പോൾ എന്തു സംഭവിക്കും? തന്നെ അപമാനിച്ചവരെ ചുറ്റിക്കാൻ ഇറങ്ങിതിരിക്കുന്ന ഒരു കോളേജ് വിദ്യാർത്ഥിയുടെ കഥയാണ് ഐ ആം കാതലൻ പറയുന്നത്.
പ്രേമലുവിനു ശേഷം വീണ്ടും കൈകോർത്ത് സംവിധായകൻ ഗിരീഷ് എഡിയും നസ്ലനും വീണ്ടും എത്തുകയാണ് ഐ ആം കാതലനിലൂടെ. എന്നാൽ ഇത്തവണ ഒരു പ്രണയകഥയല്ല, റിവഞ്ച് സ്റ്റോറിയുമായാണ് വരവ്.
പ്രേമലുവിനു മുൻപു തന്നെ ചിത്രീകരിച്ച സിനിമയാണ് 'ഐ ആം കാതലൻ'. എന്നാൽ പലവിധ പ്രശ്നങ്ങളാൽ 'ഐ ആം കാതലൻ' ഇപ്പോഴാണ് തിയേറ്ററുകളിൽ എത്തിയതെന്നു മാത്രം.
'On the Internet, nobody knows you're a dog' എന്ന ടാഗ് ലൈനോടെയാണ് ചിത്രം തുടങ്ങുന്നത്. ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നുള്ള ചെറുപ്പക്കാരനാണ് വിഷ്ണു. ബിടെക് വിദ്യാർത്ഥിയായ വിഷ്ണു ക്ലാസ്മേറ്റ് ശിൽപ്പയുമായി പ്രണയത്തിലാണ്. എന്നാൽ, കോളേജ് പഠനത്തിനു ശേഷം നല്ല ജോലിയൊന്നും ലഭിക്കാതെ വരുന്നതോടെ ഒരു ഘട്ടത്തിൽ കാമുകിയും വിഷ്ണുവിനെ കൈവിടുന്നു. വിഷ്ണുവിന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന ചില സംഭവങ്ങളും അനുബന്ധമായി വരുന്നു. അതോടെ, തന്നെ അപമാനിച്ചവർക്കിട്ട് പണി കൊടുക്കാൻ ഒരു ഹാക്കറായി മാറുകയാണ് വിഷ്ണു. എന്നാൽ, ഒരു നേരമ്പോക്ക് എന്ന രീതിയിൽ തുടങ്ങിയ ഹാക്കിംഗ് ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ് വിഷ്ണുവിനെ നയിക്കുന്നത്.
നസ്ലെൻ വളരെ കൺവീൻസിങ്ങായി തന്നെ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ പ്രേമലുവിലെ സച്ചിനോട് വളരെ അടുത്തു നിൽക്കുന്ന കഥാപാത്രം തന്നെയാണ് കാതലനിലെ വിഷ്ണുവും. കഥാപാത്രങ്ങളുടെ ഏറെക്കുറെ സമാനമായ ജീവിതസാഹചര്യങ്ങൾ, മാനറിസങ്ങൾ എന്നിവയൊക്കെ ആ കഥാപാത്രത്തിനോട് ഒരു അമിതപരിചയം ഉണ്ടാക്കുന്നു. അതാവട്ടെ, ചിത്രത്തിന്റെ ആസ്വാദനത്തിൽ രസംകൊല്ലിയാവുന്നുമുണ്ട്.
ഒരു ഷോർട്ട് ഫിലിമായി ഒതുക്കാമായിരുന്ന പ്രമേയത്തെ സിനിമയുടെ ഫോർമാറ്റിലേക്ക് വലിച്ചുനീട്ടിയിരിക്കുകയാണ് സംവിധായകൻ. പലയിടത്തും സിനിമ വല്ലാതെ പ്ലെയിനായി പോവുന്നു. സിറ്റുവേഷണൽ കോമഡികളാണ് ആ സമയങ്ങളിൽ ചിത്രത്തിനു രക്ഷയാവുന്നത്. മാത്രമല്ല, ഒരു സൈബർ ത്രില്ലർ ചിത്രം എന്ന രീതിയിൽ പ്രേക്ഷകരിൽ ജിജ്ഞാസയും ആവേശവും നിറയ്ക്കാൻ സംവിധായകനു സാധിക്കുന്നില്ല.
ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അൻഷിമ അനില്‍കുമാര്‍, വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍, വിനീത് വിശ്വം, അര്‍ഷാദ് അലി, ഷിൻസ് ഷാൻ, ശരണ്‍ പണിക്കര്‍, അര്‍ജുൻ കെ, സനത്ത് ശിവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.
സജിൻ ചെറുകയിൽ ആണ് ചിത്രത്തിന്റെ തിരക്കഥ. റിയലിസ്റ്റാക്കി കാര്യങ്ങളെ അവതരിപ്പിക്കുന്ന സമീപനമാണ് തിരക്കഥയിൽ കാണാനാവുക. സാധാരണ പ്രേക്ഷകർക്കും ഹാക്കിംഗ് സങ്കേതങ്ങളും സാങ്കേതിക പദപ്രയോഗങ്ങളുമെല്ലാം പിടികിട്ടണമെന്ന നിർബന്ധബുദ്ധിയോടെയാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കപ്പെട്ടിരിക്കുന്നത്. എന്നാൽ അതു പലപ്പോഴും സ്പൂൺ ഫീഡിംഗായി അനുഭവപ്പെടുന്നുണ്ട്.
ശരണ്‍ വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. നിര്‍മാണം ഗോകുലും ഗോപാലനും ഡോ. പോള്‍ വര്‍ഗീസും കൃഷ്‍ണമൂര്‍ത്തിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം.
പ്രേമലു പോലെ ഒരു എന്റർടെയ്നർ പ്രതീക്ഷിച്ചു കാതലനു ടിക്കറ്റ് എടുക്കരുത്. ആവറേജ് കാഴ്ചാനുഭവം മാത്രം സമ്മാനിക്കുന്ന ചിത്രമാണ് ഐ ആം കാതലൻ. ഒരു തവണ കണ്ടിരിക്കാം എന്നതിൽ കവിഞ്ഞുള്ള എക്സൈറ്റ്‌മെന്റോ ആസ്വാദനമോ ചിത്രം സമ്മാനിക്കുന്നില്ല.
Read More
- അമ്മയുടെ കാർബൺ കോപ്പി തന്നെ; വൈറലായി റാഹയുടെ ചിത്രങ്ങൾ
- പെഡ്രോ പരാമോ: ഏകാന്തത ജീവിക്കുന്നവരുടെയും മരിച്ചവരുടെയും
- 44 വർഷങ്ങൾക്കു മുൻപുള്ളൊരു അവാർഡ് നിശ; ഈ വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടോ?
- Kanakarajyam OTT: കനകരാജ്യം ഒടിടിയിലേക്ക്
- വീട്ടിൽ ഞാൻ നാഗവല്ലിയാണ്, പുള്ളിയ്ക്ക് വേറെ വഴിയില്ല; ഭർത്താവിനെ കുറിച്ച് വിദ്യാ ബാലൻ
- പിറന്നാൾ ആശംസയില്ല, ഒരുമിച്ച് ഒരിടത്തും കാണുന്നില്ല; ഐശ്വര്യ അഭിഷേക് ബന്ധം ഉലയുന്നോ?
- മക്കളെ കയ്യിലേന്തി കോഹ്ലി; ആദ്യമായി മകന്റെ ചിത്രം പങ്കിട്ട് അനുഷ്ക
- ARM OTT: എആർഎം ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് ഹോട്ട്സ്റ്റാർ
- തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാറായി മാറുന്ന ദുൽഖർ
- പ്രശസ്തനും ധനികനുമായ നടനാവാൻ ആഗ്രഹിച്ചു, ആയി: ഇതൊക്കെയാണ് മാനിഫെസ്റ്റേഷൻ!
- Lubber Pandhu OTT: സർപ്രൈസ് ഹിറ്റടിച്ച 'ലബ്ബര്‍ പന്ത്' ഒടിടിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.