scorecardresearch

പിറന്നാൾ ആശംസയില്ല, ഒരുമിച്ച് ഒരിടത്തും കാണുന്നില്ല; ഐശ്വര്യ അഭിഷേക് ബന്ധം ഉലയുന്നോ?

"“ഒരുപാട് അഡ്ജസ്റ്റ്‌മെൻ്റുണ്ട്, ധാരാളം കൊടുക്കൽവാങ്ങലുകളുണ്ട്. യോജിപ്പുകളും വിയോജിപ്പുകളും ഉണ്ടാകും. എന്നാൽ ആശയവിനിമയം നിലനിർത്തേണ്ടത് പ്രധാനമാണ്," ഐശ്വര്യയുടെ വാക്കുകളിങ്ങനെ

"“ഒരുപാട് അഡ്ജസ്റ്റ്‌മെൻ്റുണ്ട്, ധാരാളം കൊടുക്കൽവാങ്ങലുകളുണ്ട്. യോജിപ്പുകളും വിയോജിപ്പുകളും ഉണ്ടാകും. എന്നാൽ ആശയവിനിമയം നിലനിർത്തേണ്ടത് പ്രധാനമാണ്," ഐശ്വര്യയുടെ വാക്കുകളിങ്ങനെ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aishwarya Rai Bachchan Abhishek Bachchan divorce fi

ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ

നവംബർ 1ന് ഐശ്വര്യ റായ് ബച്ചന്റെ 51-ാം ജന്മദിനമായിരുന്നു. എന്നാൽ ജന്മദിനത്തിൽ,  അഭിഷേക് ഉൾപ്പെടെ ബച്ചൻ കുടുംബത്തിൽ നിന്നുള്ള ആരും തന്നെ പരസ്യമായി ഐശ്വര്യയ്ക്ക് ആശംസകൾ നേർന്നിരുന്നില്ല. ഇത്, ഐശ്വര്യ റായും അഭിഷേകും വേർപിരിയാൻ ഒരുങ്ങുന്നു എന്ന വാർത്തകളെ വീണ്ടും സജീവമാക്കുകയാണ്.

Advertisment

ഇതിഹാസ നടനും ഐശ്വര്യയുടെ ഭർത്തൃപിതാവുമായ അമിതാഭ് പോലും ഐശ്വര്യയുടെ ജന്മദിനത്തിൽ ആശംസകൾ പങ്കുവച്ചില്ല എന്നതാണ് ആരാധകർ ചൂണ്ടി കാണിക്കുന്നത്. പൊതുവെ, വിവിധ അവസരങ്ങളിൽ സ്നേഹത്തോടും വാത്സല്യത്തോടും കൂടി ദൈർഘ്യമേറിയ ബ്ലോഗ് പോസ്റ്റുകൾ പങ്കുവയ്ക്കാറുള്ള നടനാണ് അമിതാഭ് ബച്ചൻ. എന്നാൽ ബിഗ് ബി ഇത്തവണ, ജന്മദിന സന്ദേശം പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 

ഐശ്വര്യയും അഭിഷേകും ഇതിനു മുൻപൊരിക്കലും ജന്മദിനങ്ങളിലും മറ്റും സ്നേഹം പരസ്പരം പരസ്യമായി പ്രകടിപ്പിക്കാൻ മടിച്ചിട്ടില്ല. ഈ വർഷം ഫെബ്രുവരി 5ന് അഭിഷേകിൻ്റെ 48-ാം ജന്മദിനത്തിൽ, ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ രണ്ട് ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്നു. "നിങ്ങൾക്ക് ജന്മദിനാശംസകൾ നേരുന്നു", എന്ന അടിക്കുറിപ്പോടെ.

Advertisment

2022-ൽ, അഭിഷേക് ഐശ്വര്യയുടെ ജന്മദിനത്തിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ.  “ഹാപ്പി ബർത്ത്ഡേ, ഭാര്യേ! സ്നേഹം, വെളിച്ചം, സമാധാനം, ശാശ്വത വിജയം." 2023ലും ഐശ്വര്യയുടെ പിറന്നാളിന് ആശംസകൾ നേരാൻ അഭിഷേക് മറന്നിരുന്നില്ല. ഈ വർഷം ആദ്യം, ഏപ്രിൽ 20ന്, ഒരുമിച്ച് സെൽഫികൾ പങ്കിട്ടുകൊണ്ട് ദമ്പതികൾ തങ്ങളുടെ വിവാഹ വാർഷികവും അടയാളപ്പെടുത്തി.

അതിനാൽ തന്നെ ഐശ്വര്യയ്ക്ക് ഈ വർഷത്തെ ജന്മദിന സന്ദേശം ഇല്ലാത്തതിൽ അസ്വാഭാവികതയുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. വിവാഹമോചന വാർത്തകളിൽ കാര്യമില്ലേ എന്നാണ് ആരാധകരുടെ ആശങ്ക.

അതേസമയം, വിവാഹമോചന കിംവദന്തികൾക്കിടയിൽ, ഐശ്വര്യ റായിയുടെ ഒരു പഴയ അഭിമുഖമാണ് വീണ്ടും വൈറലാവുന്നത്. അഭിഷേക് ബച്ചനുമായുള്ള തൻ്റെ സമവാക്യത്തെക്കുറിച്ചും  ബന്ധത്തിലെ വെല്ലുവിളികളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നും അഭിമുഖത്തിൽ ഐശ്വര്യ പറയുന്നുണ്ട്. 

“ഒരുപാട് അഡ്ജസ്റ്റ്‌മെൻ്റുണ്ട്, ധാരാളം കൊടുക്കൽവാങ്ങലുകളുണ്ട്. യോജിപ്പുകളും വിയോജിപ്പുകളും ഉണ്ടാകും. എന്നാൽ ആശയവിനിമയം നിലനിർത്തേണ്ടത് പ്രധാനമാണ്. അത് ഞാൻ എപ്പോഴും വിശ്വസിക്കുന്ന കാര്യമാണ്,” ഫിലിംഫെയറുമായുള്ള ഒരു ചാറ്റിനിടെ ഒരിക്കൽ ഐശ്വര്യ പറഞ്ഞതിങ്ങനെ. 

“അഭിഷേക് അതിനെയെല്ലാം ബഹുമാനിക്കുന്നത് അത്ഭുതകരമാണ്. ഒരു ബന്ധത്തിൽ ആശയവിനിമയം വളരെ പ്രധാനമാണ്. ഇതെല്ലാം ആരംഭിക്കുന്നത് സൗഹൃദത്തിൽ നിന്നല്ലേ? സൗഹൃദം എന്തിനെക്കുറിച്ചാണ്? ‘ഇന്നത്തേയ്‌ക്ക് നിർത്തൂ, നാളെ ഇനിയിതു കൊണ്ടുവരണ്ട’ എന്ന് പറയുന്ന ഒരാളല്ല ഞാൻ. അത് നാളെയും പോകണമെങ്കിൽ, പോകും. നിങ്ങൾക്ക് ഇന്ന് അധ്യായം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ, കൊള്ളാം! എന്നാൽ രണ്ടും ഒരു റൂൾ ബുക്കിൽ പെടുന്നില്ല. ഓരോ ദിവസവും നോക്കി കാണുന്നത് ഫൈനലല്ല. നിങ്ങൾ എങ്ങനെ ഒരുമിച്ച് സമയം പങ്കിടുന്നു എന്നതിനെക്കുറിച്ച് നിങ്ങൾ തുറന്ന മനസ്സുള്ളവരായിരിക്കണം. നിങ്ങളുടെ പങ്കാളിയെ ബഹുമാനിക്കുകയും സംവേദനക്ഷമത കാണിക്കുകയും ചെയ്യണമെന്നാണ് അതിനർത്ഥം," ഐശ്വര്യ കൂട്ടിച്ചേർത്തു. 

രാജ്യത്തെ ഏറ്റവും പ്രശസ്തരായ സെലിബ്രിറ്റി ദമ്പതിമാരിൽ ഒരാളായ ഐശ്വര്യയും അഭിഷേകും 2007-ൽ വിവാഹിതരായി. 2011 നവംബർ 16ന് ഇരുവർക്കും മകൾ ആരാധ്യ പിറന്നു. അടുത്ത ശനിയാഴ്ച ആരാധ്യയ്ക്ക് 13 വയസ്സ് തികയും. സംവിധായകൻ മണിരത്‌നത്തിൻ്റെ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലാണ് ഒടുവിൽ ഐശ്വര്യയെ കണ്ടത്. അതേസമയം, പികു സംവിധായകൻ ഷൂജിത് സിർകാർ സംവിധാനം ചെയ്യുന്ന ഐ വാണ്ട് ടു ടോക്കിന്റെ റീലിസിനായി കാത്തിരിക്കുകയാണ്  അഭിഷേക്. 

Read More

Aishwarya Rai Bachchan Abhishek Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: