scorecardresearch

അമ്മയുടെ കാർബൺ കോപ്പി തന്നെ; വൈറലായി റാഹയുടെ ചിത്രങ്ങൾ

കുഞ്ഞു റാഹയ്ക്ക് ആലിയയുടെ കുട്ടിക്കാല ചിത്രവുമായുള്ള സാമ്യത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയുടെ ചർച്ച

കുഞ്ഞു റാഹയ്ക്ക് ആലിയയുടെ കുട്ടിക്കാല ചിത്രവുമായുള്ള സാമ്യത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയുടെ ചർച്ച

author-image
Entertainment Desk
New Update
Raha ALIA

ആലിയയും റാഹയും

ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിൻ്റെയും രൺബീർ കപൂറിൻ്റെയും പ്രിയ മകൾ റാഹാ കപൂറിന്റെ രണ്ടാം ജന്മദിനമാണ് ഇന്ന്. റാഹയുടെ മുത്തശ്ശിമാരായ നീതു കപൂർ, സോണി റസ്ദാൻ, ആലിയയുടെ സഹോദരി ഷാഹിൻ, രൺബീറിന്റെ സഹോദരി റിദ്ധിമ കപൂർ സാഹ്‌നി എന്നിവർ കുഞ്ഞു റാഹയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ജന്മദിനാശംസകൾ പങ്കിട്ടുണ്ട്.

Advertisment

Riddhima Kapoor Sahni raha Kapoor

റിദ്ധിമ പങ്കിട്ട ചിത്രത്തിൽ, കുഞ്ഞു റാഹയ്ക്ക് ആലിയയുടെ കുട്ടിക്കാല ചിത്രവുമായുള്ള സാമ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ആലിയയുടെ കാർബൺ കോപ്പി തന്നെ റാഹ എന്നാണ് ആരാധകർ പറയുന്നത്. രൺബീറിന്റെ പിതാവ് ഋഷി കപൂറിനെ പോലെയാണ് റാഹ കാഴ്ചയിൽ എന്നായിരുന്നു   മുൻപ് ആരാധകരുടെ കണ്ടെത്തൽ. ഋഷി കപൂറിന്റെ പ്രത്യേകതകളുള്ള ആ കണ്ണ് റാഹയ്ക്കും കിട്ടിയിട്ടുണ്ട്. 

Advertisment

രൺബീറും ആലിയയും റാഹയെ കുറിച്ചും തങ്ങളുടെ പാരന്റിംഗിനെ കുറിച്ചും അഭിമുഖങ്ങളിൽ വാചാലരാവാറുണ്ട്. കുഞ്ഞിനെ തനിച്ചാക്കി പലപ്പോഴും ജോലിയ്ക്ക് പോവേണ്ടി വരുന്നതിലെ കുറ്റബോധവും വർക്കിംഗ് വുമൺ ആവുമ്പോഴുള്ള വെല്ലുവിളികളെ കുറിച്ചും ആലിയ പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

23 വയസ്സുള്ള താൻ പ്രൊജക്‌ടുകളിൽ മുഴുകിയിരുന്നപ്പോൾ അമ്മ സോണി റസ്‌ദാനൊപ്പം സമയം ചെലവഴിക്കാൻ തനിക്ക് സമയം ലഭിച്ചിരുന്നില്ലെന്നും ആലിയ പറയുന്നു.  “ഞാൻ വീട്ടിൽ നിന്ന് മാറുമ്പോൾ എനിക്ക് കഷ്ടിച്ച് 23 വയസ്സായിരുന്നു. ദൈർഘ്യമേറിയ ഷൂട്ടിംഗ് ഷെഡ്യൂളുകൾ കാരണം ഞാൻ മാസങ്ങളോളം വീട്ടിൽ നിന്നും വിട്ടുനിൽക്കും, ചിലപ്പോൾ ഞാൻ ഏത് നഗരത്തിലായിരുന്നുവെന്ന് അവർക്കുപോലും അറിയില്ല," ആ സമയം താനൊരു നല്ല മകളല്ലെന്നു പോലും തനിക്കു തോന്നിയെന്നും ആലിയ പറഞ്ഞു. 

അമ്മയല്ല, പലപ്പോഴും ആലിയയുടെ മാനേജർ മാത്രമാണ് താനെന്ന് തനിക്ക് തോന്നിയ നിമിഷങ്ങളുണ്ടെന്ന് സോണി പറഞ്ഞു. എന്നിരുന്നാലും, ഇന്ന് ആലിയ എത്തി നിൽക്കുന്നയിടം തന്നെ സംബന്ധിച്ച് അഭിമാനവും സന്തോഷവും തരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. 

“എന്നാൽ, റാഹയുമായി അത് സംഭവിക്കാൻ ഞാൻ അനുവദിക്കില്ല. സാധാരണയായി ഞാൻ ഒരു മുൻകൂർ ചിന്താഗതിയുള്ള ആളാണ്, എന്നാൽ റാഹയ്‌ക്കൊപ്പമുള്ള ദിവസങ്ങൾ ഞാൻ വരുന്നതുപോലെ എടുക്കുന്നു. അടുത്തിടെ പപ്പ  എന്നോട് പറഞ്ഞു: "റാഹയെ താഴെ വീഴാൻ നിങ്ങൾ അനുവദിച്ചില്ലെങ്കിൽ, അത് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കും, കാരണം അവൾ എങ്ങനെ സ്വയം എണീക്കണമെന്ന് പഠിക്കില്ല."

Read More

Ranbir Kapoor Alia Bhatt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: