/indian-express-malayalam/media/media_files/2024/11/06/rua931ytt0A0ky9jz39s.jpg)
Kanakarajyam OTT Release Date & Platform
Kanakarajyam OTT: ഏതാനും വർഷങ്ങൾക്കു മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയൊരുക്കിയ കനകരാജ്യം ഒടിടിയിലേക്ക്.
ഇന്ദ്രൻസ്, മുരളി ഗോപി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സെക്യൂരിറ്റി ജീവനക്കാരന്‍ രാമേട്ടന്‍ എന്ന് എല്ലാവരും വിളിക്കുന്ന രാമനാഥനായി ഇന്ദ്രന്‍സും വേണു എന്ന, പല ബിസിനസുകള്‍ നടത്തി കടം കയറി നില്‍ക്കുന്ന ആളായി മുരളി ഗോപിയും എത്തുന്ന ചിത്രം ഏത് സാധാരണനും ഉണ്ടാവുന്ന അഭിമാനബോധത്തെക്കുറിച്ചും നീതിബോധത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്.
'സത്യം മാത്രമേ ബോധിപ്പിക്കൂ', 'വീകം' എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കനകരാജ്യം. സാഗറിന്റെ തന്നെയാണ് തിരക്കഥയും. അരുൺ മുരളീധരന്റേതാണ് സംഗീതം. അഭിലാഷ് ഷങ്കർ ക്യാമറയും അജീഷ് ആനന്ദ് എഡിറ്റും നിർവഹിക്കുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് കനകരാജ്യം നിർമ്മിച്ചത്.
ശ്രീജിത്ത് രവി, ജോളി ചിറയത്ത്, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്യുതാനന്ദന്‍, ജയിംസ് ഏലിയ, ഹരീഷ് പേങ്ങൻ, രമ്യ സുരേഷ്, സൈന കൃഷ്ണ, ശ്രീവിദ്യ മുല്ലശ്ശേരി, ആതിര പട്ടേല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അധികം വൈകാതെ ആമസോണിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് റിപ്പോർട്ട്.
Read More
- വീട്ടിൽ ഞാൻ നാഗവല്ലിയാണ്, പുള്ളിയ്ക്ക് വേറെ വഴിയില്ല; ഭർത്താവിനെ കുറിച്ച് വിദ്യാ ബാലൻ
- പിറന്നാൾ ആശംസയില്ല, ഒരുമിച്ച് ഒരിടത്തും കാണുന്നില്ല; ഐശ്വര്യ അഭിഷേക് ബന്ധം ഉലയുന്നോ?
- മക്കളെ കയ്യിലേന്തി കോഹ്ലി; ആദ്യമായി മകന്റെ ചിത്രം പങ്കിട്ട് അനുഷ്ക
- ARM OTT: എആർഎം ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് ഹോട്ട്സ്റ്റാർ
- തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാറായി മാറുന്ന ദുൽഖർ
- പ്രശസ്തനും ധനികനുമായ നടനാവാൻ ആഗ്രഹിച്ചു, ആയി: ഇതൊക്കെയാണ് മാനിഫെസ്റ്റേഷൻ!
- Lubber Pandhu OTT: സർപ്രൈസ് ഹിറ്റടിച്ച 'ലബ്ബര്‍ പന്ത്' ഒടിടിയിൽ
- ദുൽഖറിന്റെ ഗംഭീര തിരിച്ചുവരവ്; ബോക്സ് ഓഫീസ് തകർത്തുവാരി ലക്കി ഭാസ്കർ
- ഞാനൊരു ബഡഗയെ വിവാഹം കഴിക്കണമെന്നാണ് അവരെന്നോട് പറഞ്ഞത്: സായ് പല്ലവി: Sai Pallavi marriage statement
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.