scorecardresearch

പുതിയ വീട്ടിൽ ദീപാവലി ആഘോഷമാക്കി ഇന്ദ്രജിത്തും പൂർണിമയും; ചിത്രങ്ങൾ

കഴിഞ്ഞ മേയ് മാസത്തിലാണ് ഇരുവരും പുതിയ വീട്ടിലേക്ക് താമസം മാറിയത്. പുതിയ വീട്ടിലെ ആദ്യത്തെ ദീപാവലി ആഘോഷമാക്കുകയാണ് താരദമ്പതികൾ

കഴിഞ്ഞ മേയ് മാസത്തിലാണ് ഇരുവരും പുതിയ വീട്ടിലേക്ക് താമസം മാറിയത്. പുതിയ വീട്ടിലെ ആദ്യത്തെ ദീപാവലി ആഘോഷമാക്കുകയാണ് താരദമ്പതികൾ

author-image
Entertainment Desk
New Update
Indrajith Poornima Mallika Sukumaran Diwali celebration

പൂർണിമയും ഇന്ദ്രജിത്തും മല്ലിക സുകുമാരനൊപ്പം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൂർണിമയും ഇന്ദ്രജിത്തും. കഴിഞ്ഞ മേയ് മാസത്തിലാണ് ഇരുവരും പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് താരദമ്പതികൾ ഈ സ്വപ്നഭവനം സാക്ഷാത്കരിച്ചത്.

Advertisment

പുതിയ വീട്ടിലെ ആദ്യത്തെ ദീപാവലി ആഘോഷമാക്കുകയാണ് താരദമ്പതികൾ. ഇതിന്റെ ചിത്രങ്ങളാണ് പൂർണിമ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. മല്ലിക സുകുമാരനെയും ചിത്രങ്ങളിൽ കാണാം.

 സ്വപ്നഭവനത്തിന്റെ ഗൃഹപ്രവേശ ചടങ്ങിൽ നിന്നുള്ള ഏതാനും ചിത്രങ്ങളും മുൻപ് പൂർണിമ ഷെയർ ചെയ്തിരുന്നു. 

Advertisment

പൂർണിമയും ഇന്ദ്രജിത്തും മാത്രമല്ല, അച്ഛനെയും അമ്മയെയും പോലെ തന്നെ മക്കളും മലയാളികൾക്ക് സുപരിചിതരാണ്. മൂത്ത മകൾ പ്രാർത്ഥന ആലാപനത്തിലൂടെയാണ് ശ്രദ്ധ നേടിയത്. മലയാളത്തിലും ബോളിവുഡിലുമെല്ലാം ഗായിക എന്ന രീതിയിൽ പ്രാർത്ഥന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ലണ്ടനിലെ ഗോൾഡ്സ്മിത്ത് യൂണിവേഴ്സിറ്റിയിൽ നിന്നാണ് പ്രാർത്ഥന ഉന്നത വിദ്യാഭ്യാസം നേടിയത്. 

ഇളയമകൾ നക്ഷത്ര ശ്രദ്ധ നേടിയത് അഭിനയത്തിലൂടെയാണ്. 'ലലനാസ് സോങ്ങ്' എന്ന ചിത്രത്തിൽ നക്ഷത്ര അഭിനയിച്ചിരുന്നു. ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച ചിത്രം നിരൂപക പ്രശംസകൾ നേടിയിട്ടുണ്ട്. 

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Read More

Indrajith Poornima Indrajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: