scorecardresearch

എമ്പുരാനു പിറകെ തുടരും 100 കോടി ക്ലബ്ബിലേക്ക്; മോഹൻലാലിനിത് ഇരട്ടിമധുരം

Thudarum Box Office Collection: ഒരു മാസത്തിനുള്ളിൽ തുടർച്ചയായി രണ്ട് സിനിമകൾ നൂറു കോടി ക്ലബ്ബിലെത്തുന്ന ആദ്യ തെന്നിന്ത്യൻ താരമായി മാറിയിരിക്കുകയാണ് മോഹൻലാൽ

Thudarum Box Office Collection: ഒരു മാസത്തിനുള്ളിൽ തുടർച്ചയായി രണ്ട് സിനിമകൾ നൂറു കോടി ക്ലബ്ബിലെത്തുന്ന ആദ്യ തെന്നിന്ത്യൻ താരമായി മാറിയിരിക്കുകയാണ് മോഹൻലാൽ

author-image
Entertainment Desk
New Update
Mohanlal Thudarum Joins the 100 Crore Club

Mohanlal's Thudarum Box Office Collection: മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാൻ മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയിരുന്നു. തൊട്ടുപിന്നാലെ ഒടിടിയെത്തിയ ചിത്രമാണ് മോഹൻലാൽ–തരുൺ മൂർത്തി ചിത്രം ‘തുടരും’ .  ഇപ്പോഴിതാ, തുടരും നൂറുകോടി ക്ലബിൽ എത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

Advertisment

ഒരു മാസത്തിനുള്ളിൽ തുടർച്ചയായി രണ്ട് സിനിമകൾ നൂറു കോടി ക്ലബ്ബിലെത്തുന്ന ആദ്യ തെന്നിന്ത്യൻ താരമായി മാറിയിരിക്കുകയാണ് മോഹൻലാൽ എന്നാണ് താരത്തിന്റെ ആരാധകർ അവകാശപ്പെടുന്നത്. എന്നാൽ ബോക്സ് ഓഫീസ് കണക്കുകളുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

ഇതാദ്യമല്ല, മോഹൻലാൽ ചിത്രങ്ങൾ നൂറു കോടി ക്ലബ്ബിൽ ഇടം നേടുന്നത്. നൂറു കോടി ക്ലബ്ബിലെത്തിയ ആദ്യ മോഹൻലാൽ ചിത്രം പുലിമുരുകനാണ്. പിന്നീട് ലൂസീഫർ, എമ്പുരാൻ എന്നിവയും നൂറു കോടി ക്ലബ്ബിൽ കയറി. ഇപ്പോഴിതാ, 'തുടരും' ചരിത്രം ആവർത്തിക്കുന്നു. 

Advertisment

ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക് തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത  ചിത്രമാണ് തുടരും. നീണ്ട 16 വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.  2009ല്‍ പുറത്തിറങ്ങിയ  അമല്‍ നീരദ് ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത് ചിത്രമാണിത്. തരുണ്‍ മൂര്‍ത്തിയും കെ.ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. സുനിലിന്റേതാണ് കഥ. രജപുത്ര വിഷ്വല്‍ മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം. രഞ്ജിത്ത് ആണ്. ഛായാഗ്രഹണം- ഷാജികുമാര്‍, എഡിറ്റിങ് -നിഷാദ് യൂസഫ്, ഷഫീഖ് വി.ബി. 

Read More

Box Office Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: