/indian-express-malayalam/media/media_files/2025/05/06/BNUoR4NPtf0n2a4lCs7Y.jpg)
കിയാര അദ്വാനി
Met Gala 2025: മെറ്റ് ഗാല വേദിയിൽ നിന്നുള്ള വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മാൻഹട്ടനിലെ പ്രശസ്തമായ മെറ്റ് ഗാല റെഡ് കാർപെറ്റിൽ എത്തിയ ആദ്യ ഇന്ത്യൻ പുരുഷനായി ഷാരൂഖ് ഖാൻ ചരിത്രം കുറിച്ചപ്പോൾ, നിറ വയറുമായാണ് നടി കിയാര അദ്വാനി വേദിയിലെത്തിയത്.
മെറ്റ് ഗാലയുടെ 'ടെയ്‌ലേർഡ് ഫോർ യു' എന്ന തീമിനു അനുസരിച്ചുള്ള ഡ്രസ്സാണ് കിയാര അണിഞ്ഞത്. മാതൃത്വത്തെ ആശ്ളേഷിക്കുന്ന തന്റെ ജീവിതത്തിലെ പുതിയ ഘട്ടത്തെ സെലിബ്രേറ്റ് ചെയ്യുന്നതായിരുന്നു കിയാരയുടെ ഡിസൈനർ വസ്ത്രം.
Kiara Advani attends the 2025 #MetGalapic.twitter.com/QKJy7B3AFo
— all daily (@alldailydate) May 5, 2025
മാൻഹട്ടനിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്റെ റെഡ് കാർപെറ്റ് അലങ്കരിച്ച പടികൾ കയറുന്ന നാലാമത്തെ ബോളിവുഡ് നടിയാണ് കിയാര. ഇന്ത്യൻ ഡിസൈനർ ഗൗരവ് ഗുപ്തയാണ് കിയാരയുടെ ഡിസൈനർ വസ്ത്രമൊരുക്കിയത്. ബിയോൺസ്, മിണ്ടി കലിംഗ്, ആഷ്‌ലി പാർക്ക്, കിം കർദാഷിയാൻ, മരിയ കാരി, ഷക്കീര, കാറ്റി പെറി തുടങ്ങിയ അന്താരാഷ്ട്ര താരങ്ങളെ അണിയിച്ചൊരുക്കിയ ഡിസൈനർ കൂടിയാണ് ഗൗരവ് ഗുപ്ത.
"ഒരു കലാകാരിയെന്ന രീതിയിലും അമ്മയെന്ന നിലയിലും എന്റെ ജീവിതത്തിലെ ഈ ഘട്ടത്തിൽ മെറ്റ് ഗാലയിൽ അരങ്ങേറ്റം കുറിക്കുന്നത് എന്നെ സംബന്ധിച്ച് ഏറെ പ്രത്യേകത നിറഞ്ഞ അനുഭവമാണ്," കിയാരയുടെ വാക്കുകളിങ്ങനെ.
ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, ഗായിക ദിൽജിത് ദോസഞ്ജ് തുടങ്ങിയ ബോളിവുഡ് ഐക്കണുകളും ഇത്തവണ മെറ്റ് ഗാലയ്ക്ക് എത്തിയിരുന്നു. അതേസമയം, ആലിയ ഭട്ടും ദീപിക പദുകോണും ഇത്തവണ റെഡ് കാർപെറ്റിൽ എത്തിയില്ല.
ഭർത്താവ് സിദ്ധാർത്ഥ് മൽഹോത്രയോടൊപ്പമാണ് കിയാര ന്യൂയോർക്ക് സിറ്റിയിൽ എത്തിയത്. 2025 ഫെബ്രുവരിയിലാണ് കിയാരയും സിദ്ധാർത്ഥും അച്ഛനമ്മമാരാവാൻ പോവുന്ന വിശേഷം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
Read More
- ഇണക്കുരുവികളെ പോലെ മമ്മൂട്ടിയും സുൽഫത്തും; ഒരിക്കലും പറയപ്പെടാത്ത മഹത്തായ പ്രണയകഥയെന്ന് ദുൽഖർ
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
- ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ എന്നു പറഞ്ഞവർ ഇതു കാണൂ: രേണു സുധി
- ഏപ്രിലിൽ ഒടിടിയിൽ എത്തിയ 21 മലയാള ചിത്രങ്ങൾ
- കിമോണോ സുന്ദരികൾ ജപ്പാനിൽ; ചിത്രങ്ങളുമായി അഹാന കൃഷ്ണ
- സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം; നടിമാരുടെ പരാതിയിൽ 'ആറാട്ടണ്ണൻ' കസ്റ്റഡിയിൽ
- മറവിക്കെതിരെ ഓര്മയുടെ പോരാട്ടം, വൈകാരികമായ യാത്രയായിരുന്നു നരിവേട്ട: ടൊവിനോ തോമസ്
- അടുത്ത ബ്ലോക്ക്ബസ്റ്റർ? വീണ്ടും ഹിറ്റടിക്കാൻ ആസിഫ് അലി; 'സർക്കീട്ട്' ട്രെയിലർ
- തീപ്പൊരി സ്റ്റെപ്പുമായി ചാക്കോച്ചന്റെ ഇസഹാഖ്; മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന് ആരാധകർ
- അടുത്ത ജന്മത്തിൽ പ്രഭാസിനെ പോലെ ഒരു മകനെ വേണം: സറീന വഹാബ്
- ആ ചുംബന ഫോട്ടോ വിവാദം ഞങ്ങളെ തെല്ലും ഉലച്ചില്ല: മഹേഷ് ഭട്ടിന്റെ മകൻ പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.