scorecardresearch

ഞാനവളുടെ ബ്ലൂപ്രിന്റോ അതോ അവളെന്റെയോ; മകളുടെ ചിത്രവുമായി കാജോൾ

കാജോൾ പങ്കുവച്ച ചിത്രങ്ങളിൽ നൈസ ദേവ്ഗൺ അമ്മയെ പോലെ തന്നെയിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്

കാജോൾ പങ്കുവച്ച ചിത്രങ്ങളിൽ നൈസ ദേവ്ഗൺ അമ്മയെ പോലെ തന്നെയിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്

author-image
Entertainment Desk
New Update
Kajol Nysa daughter

കാജോൾ, നൈസ

ബോളിവുഡ് താരദമ്പതികളായ കാജോളിന്റെയും അജയ് ദേവ്ഗണിന്റെയും മകളാണ് നൈസ ദേവ്ഗൺ. നൈസയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് കാജോൾ. സിനിമ അരങ്ങേറ്റത്തിനു ഒരുങ്ങുകയാണ് നൈസയും. 

Advertisment

"ഞാൻ അവളുടെ ബ്ലൂപ്രിന്റോ അതോ അവൾ എന്റെയോ? ഇപ്പോൾ ശരിക്കും പറയാൻ കഴിയുന്നില്ല. നിന്നിൽ നിന്ന് എപ്പോഴും ഒരുപാട് പഠിക്കാനുണ്ട്. സൂര്യൻ എപ്പോഴും നിനക്കായി പ്രകാശിക്കട്ടെ. എന്റെ പ്രിയപ്പെട്ട പെൺകുട്ടി നിന്നെ ഞാൻ സ്നേഹിക്കുന്നു!" എന്നാണ് കാജോൾ കുറിച്ചത്.

മകൾ സിനിമയിലെത്തുമോ എന്ന ചോദ്യത്തിന് മുൻപ്, "അവൾക്ക് അഭിനയത്തോട് പാഷനുണ്ടോ എന്നെനിക്കറിയില്ല. ഇതുവരെ വലിയ താൽപ്പര്യമൊന്നും കാണിച്ചിട്ടില്ല. കുട്ടികളല്ലേ, അവരുടെ ഇഷ്ടാനുഷ്ടങ്ങൾ മാറുമല്ലോ. അവളിപ്പോൾ വിദേശത്ത് പഠിക്കുകയാണ്," എന്നാണ് അജയ് ദേവ്ഗൺ മറുപടി പറഞ്ഞത്.

സ്വിറ്റ്‌സർലൻഡിൽ ഉന്നത വിദ്യാഭ്യാസം തുടരുകയാണ് നൈസ. യുഗ് എന്നൊരു സഹോദരൻ കൂടെ നൈസയ്ക്കുണ്ട്.

Advertisment

Read More

Ajay Devgan Kajol

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: