scorecardresearch

സാമന്തയ്ക്ക് അമ്പലം പണിത് ആരാധകൻ; വീഡിയോ

സാമന്ത റൂത്ത് പ്രഭുവിന്റെ ജന്മദിനത്തിൽ,  നടിയോടുള്ള ബഹുമാനാർത്ഥം  ക്ഷേത്രം പണിയുകയും അനാഥർക്ക് ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തിരിക്കുകയാണ് ഒരു ആരാധകൻ 

സാമന്ത റൂത്ത് പ്രഭുവിന്റെ ജന്മദിനത്തിൽ,  നടിയോടുള്ള ബഹുമാനാർത്ഥം  ക്ഷേത്രം പണിയുകയും അനാഥർക്ക് ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തിരിക്കുകയാണ് ഒരു ആരാധകൻ 

author-image
Entertainment Desk
New Update
Samantha Ruth Prabhu Temple

സാമന്ത

നടിമാർക്കായി ആരാധകർ അമ്പലം പണിത വാർത്തകൾ മുൻപും നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ, നടി സാമന്ത റൂത്ത് പ്രഭുവിനു വേണ്ടി ഒരു ആരാധകൻ അമ്പലം പണിതിരിക്കുകയാണ്. താരത്തിന്റെ 38-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ആരാധകൻ താരത്തിനായി അമ്പലം പണിതിരിക്കുന്നത്. 

Advertisment

ആന്ധ്രാപ്രദേശിലെ ബാപട്‌ലയിൽ ആണ് സാമന്തയോടുള്ള ബഹുമാനാർത്ഥം ആരാധകൻ ക്ഷേത്രം നിർമ്മിച്ചത്.  തെനാലി സന്ദീപ് എന്ന ആരാധനാണ് നടിയ്ക്കായി അമ്പലം പണിതത്.  സാമന്തയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തെനാലി സന്ദീപ് കഴിഞ്ഞ മൂന്ന് വർഷമായി സാമന്തയുടെ ജന്മദിനത്തിൽ അനാഥർക്ക് അന്നദാനവും നടത്തുന്നുണ്ട്. 

“എന്റെ പേര് തെനാലി സന്ദീപ്. ഞാൻ ആന്ധ്രാപ്രദേശിലെ ബാപട്‌ലയിലുള്ള ആലപ്പാട് ഗ്രാമത്തിൽ നിന്നാണ് വരുന്നത്. ഞാൻ സാമന്ത ഗാരുവിന്റെ വലിയ ആരാധകനാണ്. മൂന്ന് വർഷമായി ഞാൻ അവരുടെ ജന്മദിനം ആഘോഷിക്കുന്നു. ഇന്ന് ഞാൻ ഈ ക്ഷേത്രവും പണിതിരിക്കുന്നു. എല്ലാ വർഷവും, സാമന്ത ഗാരുവിന്റെ ജന്മദിനത്തിൽ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാനും കേക്ക് മുറിക്കാനും മറയ്ക്കാറില്ല. അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എനിക്ക് പ്രചോദനം നൽകുന്നു, അവരുടെ പാത പിന്തുടരാൻ ഞാൻ ആഗ്രഹിക്കുന്നു,” എന്നാണ് തെനാലി സന്ദീപ്  ഒരു അഭിമുഖത്തിൽ പറഞ്ഞത്. 

Advertisment

സാമന്ത റൂത്ത് പ്രഭു ഇപ്പോൾ തന്റെ ആദ്യ നിർമ്മാണ സംരംഭമായ ശുഭത്തിന്റെ റിലീസിനായി ഒരുങ്ങുകയാണ്. മാ ഇൻതി ബംഗാരം, രക്ത ബ്രഹ്മണ്ട്: ദി ബ്ലഡി കിംഗ്ഡം എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. 

Read More

Samantha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: