scorecardresearch

Citadel Honey Bunny OTT: സിറ്റാഡൽ ഹണി ബണ്ണി ഒടിടിയിലേക്ക്

Citadel Honey Bunny OTT: വരുൺ ധവാൻ, സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജ് ആൻഡ് ഡികെ ഒരുക്കുന്ന ആക്ഷൻ ത്രില്ലർ സീരീസ് ഇന്നു അർദ്ധരാത്രിയോടെ ഒടിടിയിലെത്തും

Citadel Honey Bunny OTT: വരുൺ ധവാൻ, സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജ് ആൻഡ് ഡികെ ഒരുക്കുന്ന ആക്ഷൻ ത്രില്ലർ സീരീസ് ഇന്നു അർദ്ധരാത്രിയോടെ ഒടിടിയിലെത്തും

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Citadel Honey Bunny OTT Release Date Platform Amazon Prime Video

Citadel Honey Bunny OTT Release Date & Platform

Citadel Honey Bunny OTT: വരുൺ ധവാൻ, സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജ് ആൻഡ് ഡികെ ഒരുക്കുന്ന ആക്ഷൻ ത്രില്ലർ സീരീസ് 'സിറ്റാഡൽ ഹണി ബണ്ണി' ഇന്നു അർധരാത്രിയോടെ ഒടിടിയിലെത്തും. 'അവഞ്ചേഴ്‌സ്', 'ക്യാപ്റ്റൻ അമേരിക്ക' തുടങ്ങിയ ഹോളിവുഡ് സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത റൂസോ ബ്രദേർഴ്സ് ആണ് 'സിറ്റാഡൽ ഹണി ബണ്ണി' നിർമിക്കുന്നത്. 

Advertisment

ഫാമിലി മാൻ, ഫർസി, ഗൺസ് ആൻഡ് ഗുലാബ്‌സ് എന്നീ സൂപ്പർഹിറ്റ് സീരീസുകൾക്ക് ശേഷം രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന സീരീസാണിത്. പ്രിയങ്ക ചോപ്ര, റിച്ചാർഡ് മാഡൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഹോളിവുഡ് സീരീസ് സിറ്റാഡലിന്റെ സ്പിൻ ഓഫ് ആയിട്ടാണ് ഈ ഇന്ത്യൻ വേർഷൻ എത്തുന്നത്.

സാമന്തയുടെ ആദ്യ മുഴുനീള ആക്ഷൻ വേഷമാണിത്. കെ കെ മേനോൻ, സാഖിബ് സലീം, സിമ്രാൻ, സിക്കന്ദർ ഖേർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

സീത ആർ മേനോൻ, രാജ് ആൻഡ് ഡികെ, സുമിത് അറോറ എന്നിവർ ചേർന്നാണ് സിറ്റാഡലിന്റെ തിരക്കഥ ഒരുക്കിയത്. 

Advertisment

ആമസോൺ പ്രൈമിൽ ഇന്ന് അർധരാത്രിയോടെ (നവംബർ ഏഴ് റിലീസ്) സിറ്റാഡൽ ഹണി ബണ്ണി സ്ട്രീമിംഗ് ആരംഭിക്കും. 

Read More

Varun Dhawan Samantha New Release Amazon OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: