/indian-express-malayalam/media/media_files/2024/11/04/aj2739O85XNhbx7Wr7Fz.jpg)
Amaran box office collection
Amaran box office collection: ദീപാവലി റിലീസായി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് അമരൻ. കമൽഹാസൻ്റെ രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ പിന്തുണയോടെ എത്തിയ അമരൻ യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ്. അന്തരിച്ച മേജർ മുകുന്ദ് വരദരാജൻ്റെ ജീവചരിത്രമാണ് ചിത്രം പറഞ്ഞത്. സായ് പല്ലവിയും ശിവകാർത്തികേയനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ എത്തുന്ന മൂന്നാമത്തെ ശിവകാർത്തികേയൻ ചിത്രമായി മാറിയിരിക്കുകയാണ് അമരൻ. ഡോക്ടർ, ഡോൺ എന്നിവയാണ് ശിവകാർത്തികേയന്റെ മുൻ 100 കോടി ചിത്രങ്ങൾ. എന്നാൽ അവയിൽ നിന്നും വ്യത്യസ്തമായി മൂന്നു ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടം നേടി എന്നതാണ് അമരന്റെ മറ്റൊരു സവിശേഷത. കേരളത്തിലും മികച്ച വിജയം നേടുകയാണ് അമരൻ.
മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ മുകുന്ദായി എത്തുന്നത് ശിവകാർത്തികേയനാണ്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസായി സായ് പല്ലവി എത്തുന്നു. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്നു. കമൽഹാസന്റെ രാജ് കമൽ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം.
Read More
- എന്നും 16, ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് പിറന്നാൾ: ആശംസകളുമായി പൃഥ്വിരാജ്
- തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാറായി മാറുന്ന ദുൽഖർ
- പ്രശസ്തനും ധനികനുമായ നടനാവാൻ ആഗ്രഹിച്ചു, ആയി: ഇതൊക്കെയാണ് മാനിഫെസ്റ്റേഷൻ!
- Lubber Pandhu OTT: സർപ്രൈസ് ഹിറ്റടിച്ച 'ലബ്ബര്‍ പന്ത്' ഒടിടിയിൽ
- ദുൽഖറിന്റെ ഗംഭീര തിരിച്ചുവരവ്; ബോക്സ് ഓഫീസ് തകർത്തുവാരി ലക്കി ഭാസ്കർ
- ഞാനൊരു ബഡഗയെ വിവാഹം കഴിക്കണമെന്നാണ് അവരെന്നോട് പറഞ്ഞത്: സായ് പല്ലവി: Sai Pallavi marriage statement
- Sushin Shyam Wedding: സംഗീത സംവിധായകന് സുഷിന് ശ്യാം വിവാഹിതനായി
- നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായി; വീഡിയോ
- വിവാദങ്ങൾ സൃഷ്ടിച്ച ആ പ്രണയവും ബ്രേക്കപ്പിലേക്ക്; മലൈകയുമായി പിരിഞ്ഞെന്ന് അർജുൻ
- ARM OTT: കാത്തിരിപ്പിനൊടുവില്‍ എആർഎം ഒടിടിയിലേക്ക്
- Kishkindha Kaandam OTT: കിഷ്കിന്ധാകാണ്ഡം ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു
- ഷൂട്ടിനിടെ പരുക്കേറ്റു, മൂന്നു മാസത്തോളം കാഴ്ച നഷ്ടപ്പെട്ടു: അജയ് ദേവ്ഗൺ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.