scorecardresearch

ഡേറ്റ് ചെയ്യുമ്പോൾ ഞാൻ നടിയാണെന്ന് പറഞ്ഞിരുന്നില്ല, പിന്നീട് ഗർഭിണിയായി, വിവാഹം ചെയ്തു:  അമല പോൾ

"ഞങ്ങൾ ഡേറ്റ് ചെയ്യുമ്പോൾ നടിയാണെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നില്ല. ഞാൻ ഗർഭിണിയായി വീട്ടിലിരിക്കുമ്പോഴാണ് ജഗത്  എന്റെ സിനിമകളൊക്കെ കാണാൻ തുടങ്ങിയത്"

"ഞങ്ങൾ ഡേറ്റ് ചെയ്യുമ്പോൾ നടിയാണെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നില്ല. ഞാൻ ഗർഭിണിയായി വീട്ടിലിരിക്കുമ്പോഴാണ് ജഗത്  എന്റെ സിനിമകളൊക്കെ കാണാൻ തുടങ്ങിയത്"

author-image
Entertainment Desk
New Update
Amala Paul about dating Jagat Desai

അമല പോളും ജഗത് ദേശായിയും

തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. 2023ലായിരുന്നു അമലയും ഗുജറാത്തി വ്യവസായിയായ ജഗത് ദേശായിയുമായുള്ള അമലയുടെ വിവാഹം. 2024 ജൂൺ 11ന് ദമ്പതികൾക്ക് ഒരു മകൻ പിറന്നു. 

Advertisment

ജഗത്തിനെ ഡേറ്റ് ചെയ്യുന്ന സമയത്ത് താൻ നടിയാണെന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല എന്നാണ് അമല പറയുന്നത്. ജെഎഫ്ഡബ്ല്യു മൂവി അവാർഡ്സിൽ മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അമല.

 ‘‘ഗോവയിൽ വച്ചാണ് ഞാനും ജഗത്തും കണ്ടുമുട്ടുന്നത്. ഗുജറാത്തിയാണെങ്കിലും ഗോവയിലായിരുന്നു ജഗത് താമസം. തെന്നിന്ത്യൻ സിനിമകളൊന്നും അധികം കാണുന്ന ആളായിരുന്നില്ല. ഞങ്ങൾ ഡേറ്റ് ചെയ്യുമ്പോൾ നടിയാണെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നില്ല. ഒരു പ്രെെവറ്റ് ഇൻസ്റ്റ​ഗ്രാം അക്കൗണ്ടൊക്കെയാണ് ആൾക്ക് ആദ്യം കൊടുത്തത്. പിന്നീട് ​ഗർഭിണിയായി. വെെകാതെ വിവാഹം ചെയ്തു. ഞാൻ ഗർഭിണിയായി വീട്ടിലിരിക്കുമ്പോഴാണ് ജഗത്  എന്റെ സിനിമകളൊക്കെ കാണാൻ തുടങ്ങിയത്."

Advertisment

"ജഗത് അവാർഡ് ഷോകളൊക്കെ  ഒത്തിരി കാണും. എനിക്ക് അവാർഡ് ലഭിക്കുന്നതും റെ‍ഡ് കാർപറ്റിലും സ്റ്റേജിലും ഞാൻ സംസാരിക്കുന്നതുമൊക്കെ കണ്ട് ജ​ഗത്തിന് അദ്ഭുതമായി. ഞാൻ എട്ടുമാസം ഗർഭിണായിയിരിക്കുന്ന സമയത്ത്, "ഈ റെഡ് കാർപറ്റ് ഒക്കെ ലൈവ് ആയി എപ്പോഴാണ് കാണാൻ പറ്റുക" എന്ന് എന്നോടു ചോദിച്ചു. സത്യത്തിൽ ഒരു ക്ലൂ എനിക്ക് ആ സമയത്തുണ്ടായിരുന്നില്ല, അന്ന് ‘ലെവല്‍ ക്രോസ്’ റിലീസ് ആയിട്ടുമില്ല. പെട്ടന്ന് ഞാൻ അവനോടു പറഞ്ഞു, ‘ഉടൻ തന്നെ ഉണ്ടാകും’ എന്ന്. ഇപ്പോഴിതാ അത് സംഭവിച്ചിരിക്കുന്നു. ദൈവത്തോടു നന്ദി പറയുന്നു," എന്നായിരുന്നു അമലയുടെ വാക്കുകൾ. 

 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും വിജയിച്ചില്ല. 2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.

Read More

Amala Paul

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: