scorecardresearch

എന്നെ വിശ്വസിച്ചതിനു നന്ദി: നിവിൻ പോളി

ലൈംഗികാതിക്രമ കേസിൽ പോലീസിന്റെ ക്ലീൻ ചിറ്റ് ലഭിച്ചതിനു പിന്നാലെയാണ് നിവിൻ പോളിയുടെ പ്രതികരണം

ലൈംഗികാതിക്രമ കേസിൽ പോലീസിന്റെ ക്ലീൻ ചിറ്റ് ലഭിച്ചതിനു പിന്നാലെയാണ് നിവിൻ പോളിയുടെ പ്രതികരണം

author-image
Entertainment Desk
New Update
Nivin Pauly getting clean chit in rape case

നിവിൻ പോളി

ലൈംഗികാതിക്രമ കേസിൽ നിവിൻ പോളിക്ക് പോലീസിന്റെ ക്ലീൻ ചിറ്റ്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലാണ് നിവിൻ പോളിയെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയത്.  തന്റെ നിരപരാധിത്വം തെളിയിക്കാൻ ആയതിലുള്ള സന്തോഷം പങ്കിട്ടുകൊണ്ട് നിവിൻ പോളി സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Advertisment

"എന്നിൽ അർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നിങ്ങളോരോരുത്തരുടേയും പ്രാർത്ഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി," നിവിൻ പോളി കുറിച്ചു. 

സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്ത് ദുബായിൽവച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്ന നടിയുടെ പരാതിയിലാണ് നിവിനെതിരെ പോലീസ് കേസ് എടുത്തത്. കേസിൽ നിവിൻ ഉൾപ്പെടെ ആറു പ്രതികളാണുള്ളത്. എന്നാൽ തെളിവില്ലെന്ന കാരണത്താൽ നിവിൻ പോളിയെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണ്.

Advertisment

കേസിൽ നിവിൻ പോളിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കൊച്ചിയിൽ വച്ചാണ് നടനെ ചോദ്യം ചെയ്തത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് നിവിൻ പോളിക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി എത്തിയത്. അവസരം വാ​ഗ്‌ദാനം ചെയ്ത് ദുബായിൽ ഹോട്ടൽ മുറിയിൽവെച്ച് ലൈം​ഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ ആരോപണം നിവിൻ പോളി നിഷേധിച്ചിരുന്നു. പരാതിക്കാരിയുടെ വാദങ്ങൾ തെറ്റാണെന്നും സംഭവം നടന്നു എന്നു പറയപ്പെടുന്ന ദിവസം നിവിൻ തങ്ങൾക്കൊപ്പം ലൊക്കേഷനിലുണ്ടായിരുന്നു എന്നു വെളിപ്പെടുത്തികൊണ്ടും തെളിവുകളോടെയും വിനീത് ശ്രീനിവാസൻ, നടി പാർവതി കൃഷ്ണ, ഭ​ഗത് മാനുവൽ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. 

തനിക്കെതിരായ പീഡന പരാതിക്കു പിന്നിൽ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നുവെന്നും സിനിമയിൽ ഉള്ളവരാണ് ഇതിനു പിന്നിലെന്നുമാണ് സംശയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തലവനായ ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്.വെങ്കടേഷിന് നിവിൻ പോളി പരാതി നൽകി. ഗൂഢാലോനയിൽ അന്വേഷണം വേണമെന്നും നിവിൻ ആവശ്യപ്പെട്ടിരുന്നു.

Read More

Nivin Pauly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: