scorecardresearch

അവിടേം കണ്ടു, ഇവിടേം കണ്ടു: കുമ്പിടി പോലും തോറ്റുപോവുമല്ലോ ലാലേട്ടനു മുന്നിൽ

കുടജാദ്രി കയറുന്നു, അവിടുന്ന് ബിഗ് ബോസിലേക്ക്, പിന്നെ ഡാൻസ് റിഹേഴ്സൽ, പുതിയ പടത്തിന്റെ ഷൂട്ട്, വനിത ഫിലിം അവാർഡ്സ് വേദിയിലെ തകർപ്പൻ പ്രകടനം... എവിടെ നോക്കിയാലും ലാലേട്ടൻ, മൂപ്പർക്ക് ഉറക്കവും വിശ്രമവും ഒന്നുമില്ലേ? സോഷ്യൽ മീഡിയ ചോദിക്കുന്നു

കുടജാദ്രി കയറുന്നു, അവിടുന്ന് ബിഗ് ബോസിലേക്ക്, പിന്നെ ഡാൻസ് റിഹേഴ്സൽ, പുതിയ പടത്തിന്റെ ഷൂട്ട്, വനിത ഫിലിം അവാർഡ്സ് വേദിയിലെ തകർപ്പൻ പ്രകടനം... എവിടെ നോക്കിയാലും ലാലേട്ടൻ, മൂപ്പർക്ക് ഉറക്കവും വിശ്രമവും ഒന്നുമില്ലേ? സോഷ്യൽ മീഡിയ ചോദിക്കുന്നു

author-image
Trends Desk
New Update
Mohanlal

അഭിനയം, പാട്ട്, ഡാൻസ്, അവതരണം എന്നു തുടങ്ങി എല്ലാ മേഖലയിലും ഒരുപോലെ തിളങ്ങുന്ന സൂപ്പർസ്റ്റാറാണ് മലയാളത്തിന്റെ അഭിമാനതാരം മോഹൻലാൽ. ഓരോ മേഖലയിലും മികച്ചുനിൽക്കുന്നു എന്നതുമാത്രമല്ല, ചെയ്യുന്ന ഓരോ ജോലികളോടും  മോഹൻലാൽ എന്ന വ്യക്തി കാണിക്കുന്ന കമ്മിറ്റ്മെൻ്റും ആരെയും അമ്പരപ്പിക്കും.

Advertisment

മോഹൻലാലിലെ ഈ കമ്മിറ്റ്മെന്റും ടൈം മാനേജ്മെന്റും വെളിവാക്കുന്ന ദിവസങ്ങളാണ് കഴിഞ്ഞുപോയത്. സോഷ്യൽ മീഡിയ ഇപ്പോൾ സംസാരിക്കുന്നതും ലാലേട്ടന്റെ ഈ മൾട്ടിടാസ്കിംഗ് കഴിവിനെ കുറിച്ചാണ്.

ബിഗ് ബോസിന്റെ ആറാം സീസൺ തുടങ്ങിയതോടെ ആഴ്ചയിൽ രണ്ടു ദിവസത്തോളം ചെന്നൈയിലാണ് മോഹൻലാൽ.  

കഴിഞ്ഞയാഴ്ച ആദ്യം പുറത്തുവന്ന പടങ്ങൾ, സുഹൃത്തുക്കൾക്കൊപ്പം കുടജാദ്രി കയറുന്ന മോഹൻലാലിന്റെ ചിത്രങ്ങളാണ്. കാടിനകത്തൂടെ സാഹസികവും ഏറെ ക്ലേശകരവുമായ ട്രെക്കിംഗ് നടത്തിയ മോഹൻലാലിന്റെ യാത്രാവിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. മൂകാംബികയിൽ നിന്നും മോഹൻലാൽ നേരിട്ട് പോയത് ചെന്നൈയിലെ ബിഗ് ബോസിന്റെ സെറ്റിലേക്കാണ്. വാരാന്ത്യ എപ്പിസോഡ് ഷൂട്ട് കഴിഞ്ഞയുടനെ മോഹൻലാൽ വീണ്ടും കൊച്ചിയിലേക്ക് എത്തി. 

Advertisment

Read More: കാടും മേടും താണ്ടി കുടജാദ്രി കയറി മോഹൻലാൽ; ചിത്രങ്ങൾ

വനിത ഫിലിം അവാർഡ്സിന്റെ മുന്നോടിയായി ഡാൻസ് പ്രാക്റ്റീസിൽ മുഴുകി. ഫൈനൽ റിഹേഴ്സലും പൂർത്തിയായി രാവിലെ തരുൺ മൂർത്തിയുടെ പുതിയ ചിത്രത്തിന്റെ ലോക്കേഷനിൽ ജോയിൻ ചെയ്തു. വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്. ചിത്രീകരണം പൂർത്തിയാക്കി വീണ്ടും റിഹേഴ്സൽ വേദിയിലേക്ക്. അന്ന് വൈകിട്ട് അങ്കമാലിയിൽ നടന്ന വനിത ഫിലിം അവാർഡ്സിന്റെ വേദിയിൽ തകർപ്പൻ സ്റ്റേജ് പെർഫോമൻസ് കാഴ്ച വയ്ക്കുകയും ചെയ്തു. 

ഷാരൂഖ് ഖാന്റെ സൂപ്പർഹിറ്റ് ഗാനമായ 'സിന്ദാ ബന്ദാ'യ്ക്ക് അനുസരിച്ച് ചുവടുവച്ച മോഹൻലാലിന്റെ ഡാൻസ് വീഡിയോ വൈറലായതോടെ സാക്ഷാൽ കിങ് ഖാൻ തന്നെ അഭിനന്ദനവുമായി എത്തി. മോഹൻലാലിന്റെ ഡാൻസ് വീഡിയോ ഷെയർ ചെയ്തുകൊണ്ട്,  "ഈ ഗാനം എനിക്കേറ്റവും പ്രിയപ്പെട്ടതാക്കിയതിന് മോഹൻലാൽ സാറിന് നന്ദി. നിങ്ങൾ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്തെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. വീട്ടിൽ ഒന്നിച്ച് അത്താഴത്തിനായി കാത്തിരിക്കുന്നു," എന്നാണ് ഷാരൂഖ് കുറിച്ചത്. 

പ്രായം 63ൽ എത്തിനിൽക്കുമ്പോഴും  ചടുലതയോടും ചുറുചുറുക്കോടെയും കമ്മിറ്റ്‌മെന്റോടെയും ഓടിനടന്ന് ജോലി ചെയ്യുന്ന മോഹൻലാലിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. 

"അറിയാലോ ലാലേട്ടനാണ്"

"ഒരേ ഒരു മോഹൻലാൽ"

"അവിടേം കണ്ടു, ഇവിടേം കണ്ടു, കുമ്പിടിയാ കുമ്പിടി"

"ഇങ്ങേർക്കിത് ഉറക്കവും വിശ്രമവും ഒന്നുമില്ലേ" എന്നിങ്ങനെ പോവുന്നു കമന്റുകൾ.

Read More Entertainment Stories Here

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: