scorecardresearch

Covid-19: കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 200 കടന്നു; നിരീക്ഷണത്തിലുള്ളത് 141211 ആളുകൾ

Covid-19 Live Updates: നാട്ടിലേക്ക് പോകണമെന്ന ഇവരുടെ ആവശ്യം ഇപ്പോള്‍ പ്രായോഗികമല്ല. സംസ്ഥാനത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ എല്ലാവിധ സൗകര്യവും ഒരുക്കിയിട്ടുണ്ട്

Covid-19 Live Updates: നാട്ടിലേക്ക് പോകണമെന്ന ഇവരുടെ ആവശ്യം ഇപ്പോള്‍ പ്രായോഗികമല്ല. സംസ്ഥാനത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ എല്ലാവിധ സൗകര്യവും ഒരുക്കിയിട്ടുണ്ട്

author-image
WebDesk
New Update
KK shailaja, കെക ഷൈലജ, kk shailaja news, കെകെ ഷൈലജ വാര്‍ത്തകള്‍, kk shailaja on covid vaccine, കെക ഷൈലജ കോവിഡ് വാക്സിനെക്കുറിച്ച്, covid news, കോവിഡ് വാര്‍ത്തകള്‍, covid news malayalam, election, kerala election, കേരള നിയമസഭാ തിരഞ്ഞെടുപ്പ്, ldf, എല്‍ഡിഎഫ്, ramesh chennithala, രമേശ് ചെന്നിത്തല, indian express malayalam, IE Malayalam, ഐഇ മലയാളം

Covid-19: തിരുവനന്തപുരം: കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 200 കടന്നു. ഇതുവരെ 202 ആളുകൾക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിൽ എട്ട് പേർക്കും കാസർഗോഡ് ജില്ലയിൽ ഏഴ് പേർക്കും തിരുവനന്തപുരം, തൃശൂർ, പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 18 വിദേശത്ത് നിന്ന് എത്തിയവരാണ്. സമ്പർക്കത്തിലൂടെ രണ്ട് പേർക്ക് വൈറസ് പകർന്നു, ഇതിൽ ഒരാൾ എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവർത്തകനാണ്.

Advertisment

അതേസമയം പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ പട്ടിണി കിടക്കുന്ന സാഹചര്യമില്ലെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണ സൗകര്യവും ജില്ലാ ഭരണകൂടം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. നാട്ടിലേക്ക് പോകണമെന്ന ഇവരുടെ ആവശ്യം ഇപ്പോള്‍ പ്രായോഗികമല്ല. സംസ്ഥാനത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ എല്ലാവിധ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.

Read More: Coronavirus Latest LIVE Updates

Live Blog

Coronavirus Covid-19 Live Updates: കോവിഡ് 19 മായി ബന്ധപ്പെട്ട വാർത്തകൾ














Highlights

    21:40 (IST)29 Mar 2020

    കോവിഡ്-19: ഇടുക്കിയിലെ പൊതുപ്രവർത്തകനുമായി സമ്പർക്കം പുലർത്തിയ ആൾക്ക് രോഗബാധ

    ഇടുക്കിയിൽ കോവിഡ് ബാധിച്ച പൊതുപ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയി. ഇന്ന് 20 പേർക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായവരടക്കം സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 203 ആയി. ഇടുക്കിയിലെ കാവിഡ് ബാധിതൻ നിരവധി സ്ഥലങ്ങളിൽ യാത്ര നടത്തിയിട്ടുണ്ട്. ഇതിനിടയിൽ നിരവധി പേരുമായി സമ്പർക്കം പുലർത്തുകയും ചെയ്തിട്ടുണ്ട്.

    20:05 (IST)29 Mar 2020

    മുഖ്യമന്ത്രിയും അമിത് ഷായും ചർച്ച നടത്തി

    കർണാടകം അതിർത്തി തുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയെ തിരികെ വിളിച്ച് വിഷയത്തെ കുറിച്ച് വിശദമായി ചർച്ച ചെയ്തു.

    20:05 (IST)29 Mar 2020

    പൊതുജനങ്ങൾക്ക് https://pass.bsafe.kerala.gov.inഎന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമിലെ വിദഗ്ധ സംഘമാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.

    19:53 (IST)29 Mar 2020

    ലോക്ക്ഡൗൺ: വെഹിക്കിൾ പാസും സത്യവാങ്മൂലവും ഇനി ഓൺലൈനിലും

    കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ പൊതുജനങ്ങൾക്ക് അത്യവശ്യ സാഹചര്യങ്ങളിൽ മത്രമേ പുറത്തിറങ്ങാൻ അനുമതിയുണ്ടായിരുന്നുള്ളു. ഇതിന് പ്രത്യേക പ്രത്യേക സത്യവാങ്മൂലവും വെഹിക്കിൾ പാസും ഏർപ്പെടുത്തിയിരുന്നു. ഈ സൗകര്യങ്ങൾ ഇനി ഓൺലൈനിലും ലഭ്യമാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

    19:19 (IST)29 Mar 2020

    നിങ്ങൾ ക്വറന്റൈനിലാണോ? മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടോ? പേടിക്കേണ്ട നിങ്ങൾക്ക് സൗജന്യ സേവനവുമായി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്

    publive-image

    തിങ്കൾ മുതൽ ശനി വരെ രാവിലെ ഒമ്പതിനും നാലിനും ഇടയിൽ ഈ സേവനം ഉപയോഗപ്പെടുത്താം

    19:06 (IST)29 Mar 2020

    കോട്ടയം പായിപ്പാട്ട് അതിഥി തൊഴിലാളികൾ ഒരുമിച്ച് തെരുവിലിറങ്ങിയത് അത്യന്തം ദൗർഭാഗ്യകരമായ സംഭവമാണെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ

    കോട്ടയം പായിപ്പാട്ട് അതിഥി തൊഴിലാളികൾ ഒരുമിച്ച് തെരുവിലിറങ്ങിയത് അത്യന്തം ദൗർഭാഗ്യകരമായ സംഭവമാണെന്ന് തൊഴിലും
    നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ  പറഞ്ഞു. ഏതോ ഗൂഢാലോചനയുടെ ഭാഗമായി തെറ്റിദ്ധരിപ്പിക്കപ്പെട്ട് ക്യാമ്പുകളിൽ നിന്ന്
    കൂട്ടത്തോടെ തെരുവിലിറങ്ങിയത് ശരിയായ നടപടിയല്ല. ഇത്തരം ശ്രമങ്ങൾക്ക് വശംവദരാകുന്നത് അതിഥി തൊഴിലാളികളുടെ ഭാവിയെയാണ് ബാധിക്കുകയെന്ന് ഓർക്കണം.

    18:09 (IST)29 Mar 2020

    കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 202 പേർക്ക്

    കേരളത്തിൽ ഇതുവരെ 202 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ മരണപ്പെടുകയും 21 പേർക്ക് രോഗം ഭേദമാവുകയും ചെയ്തിരുന്നു. നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 181 പേരാണ് ചികിത്സയിലുള്ളത്.

    18:08 (IST)29 Mar 2020

    1,41,211 പേര്‍ നിരീക്ഷണത്തിൽ

    201 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

    18:08 (IST)29 Mar 2020

    കേരളത്തിൽ 20 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 20 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ എട്ട് പേർക്കും കാസർഗോഡ് ജില്ലയിൽ ഏഴ് പേർക്കും തിരുവനന്തപുരം, തൃശൂർ, പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 18 വിദേശത്ത് നിന്ന് എത്തിയവരാണ്. സമ്പർക്കത്തിലൂടെ രണ്ട് പേർക്ക് വൈറസ് പകർന്നു, ഇതിൽ ഒരാൾ എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവർത്തകനാണ്.

    17:39 (IST)29 Mar 2020

    കോവിഡ്-19: പ്രതിരോധ പ്രവർത്തനങ്ങൾക്ക് 1000 കോടി രൂപ നൽകുമെന്ന് ടാറ്റ സൺസ്

    രാജ്യത്തെ കോവിഡ് പ്രതിരോധത്തിനായി ടാറ്റ സണ്‍സ് 1000 കോടി രൂപ നല്‍കുമെന്ന് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അറിയിച്ചു. മഹാവ്യാധിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ നേരത്തെ 500 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് ടാറ്റ സൺസ് 1000 കോടി രൂപ പ്രഖ്യാപിച്ചിരിക്കുന്നത്.

    17:03 (IST)29 Mar 2020

    കോവിഡ് പ്രതിരോധം: കെസിഎ 50 ലക്ഷം രൂപ നല്‍കും

    തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിസിസിഐ നല്‍കുന്ന ഫണ്ടിലേക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ 50 ലക്ഷം രൂപ നല്‍കും. ബിസിസിഎ നല്‍കുന്ന 51 കോടി രൂപയിലേക്കാണ് കെസിഎയുടെ സംഭാവനയായി 50 ലക്ഷം രൂപ നല്‍കുക. ബിസിസിഐ ജോയിന്റ് സെക്രട്ടറിയും കെസിഎ മുന്‍ പ്രസിഡണ്ടുമായ ജയേഷ് ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കായിക സംഘടനകള്‍ക്ക് ഉത്തരവാദിത്ത്വമുണ്ടെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞു. 

    16:54 (IST)29 Mar 2020

    പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

    നിരവധി തവണ ആവശ്യപ്പെട്ടിട്ടും തലശ്ശേരി-കൂർഗ് സംസ്ഥാന പാതയിൽ അതിർത്തി തുറക്കാത്ത കർണാടക സർക്കാരിന്റെ നടപടി ശ്രദ്ധയിൽപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഇത് രണ്ടാം തവണയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കത്തയക്കുന്നത്.

    16:39 (IST)29 Mar 2020

    അതിർത്തികൾ അടയ്ക്കണം; അതിഥി തൊഴിലാളികളുടെ പാലയനം തടയാൻ സംസ്ഥാനങ്ങൾക്ക് കർശന നിർദേശവുമായി കേന്ദ്രം

    കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ വിവിധ സംസ്ഥാനങ്ങളിൽ തുടരുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കർശന നിർദേശങ്ങളുമായി കേന്ദ്രം. സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടക്കണമെന്നും അതിഥി തൊഴിലാളികള്‍ എവിടെയാണോ അവിടെ തുടരാനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

    16:03 (IST)29 Mar 2020

    പായിപ്പാട് അടിയന്തര യോഗം

    പായിപ്പാട് സംഭവത്തെ തുടർന്ന് സ്ഥിതിഗതി വിലയിരുത്താൻ മന്ത്രി പി തിലോത്തമന്‍റെ നേതൃത്വത്തിൽ യോഗം. പത്തനംതിട്ട, കോട്ടയം കളക്ടർമാരും പൊലീസ് മേധാവിമാരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

    15:29 (IST)29 Mar 2020

    നിരോധനാജ്ഞ ലംഘിച്ച് കുര്‍ബാന; മാനന്തവാടിയില്‍ വൈദികനും കന്യാസ്ത്രീകളുമടക്കം അറസ്റ്റില്‍

    നിരോധനാജ്ഞ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികനും കന്യാസ്ത്രീകളുമടക്കം പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ചെറ്റപ്പാലം മിഷണറീസ് ഓഫ് ഫെയിത്ത് മൈനര്‍ സെമിനാരിയിലാണ് നിരോധനാജ്ഞ ലംഘിച്ച് പ്രാര്‍ഥന നടത്തിയത്. നിരോധനാജ്ഞ ലംഘിച്ച് കൂട്ടമായി രോഗവ്യാപനത്തിന് കാരണമാകുന്ന തരത്തില്‍ പ്രാര്‍ഥന നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

    15:09 (IST)29 Mar 2020

    പായിപ്പാട്ടെ പ്രതിഷേധം വേദനിപ്പിക്കുന്നതെന്ന് ചെന്നിത്തല

    കോട്ടയം പായിപ്പാട് കവലയില്‍ അതിഥി തൊഴിലാളികളുടെ റോഡിലെ പ്രതിഷേധ സമരം വേദനിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്ഷണമാണ് വിഷയമെങ്കില്‍ എത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തിക്കുറിച്ച് ചീഫ് സെക്രട്ടറിയോട് സംസാരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. ആവശ്യമായി നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്ഥലം എംപി കൊടിക്കുന്നല്‍ സുരേഷും അറിയിച്ചു.

    14:45 (IST)29 Mar 2020

    നാട്ടിൽ പോകണം; പായിപ്പാട്ട് ലോക്ക്ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികൾ

    കോട്ടയം ജില്ലയിലെ പായിപ്പാട്ട് ലോക്ക്ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികൾ. ഭക്ഷണമല്ല തങ്ങളുടെ പ്രശ്നമെന്നും നാട്ടിലേക്ക് പോകാൻ വാഹനമാണ് വേണ്ടതെന്നുമാണ് ഇവർ പറയുന്നത്. സംസ്ഥാനത്ത് അതീവ ജാഗ്രത പാലിച്ച് ലോക്ക് ഡൗൺ നിലനിൽക്കുൾ ആയ്യായിരത്തോളം ആളുകൾ നടുറോട്ടിൽ ഒത്തുകൂടി പ്രതിഷേധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യമാണ്. Read More 

    13:50 (IST)29 Mar 2020

    'ഞാന്‍ ലോക്ക് ഡൗണ്‍ ഉത്തരവുകള്‍ ലംഘിച്ചു,' അന്യസംസ്ഥാന തൊഴിലാളിയുടെ നെറ്റിയിലെഴുതി പൊലീസ്

    രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചശേഷം ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് സ്വന്തം നാട്ടിലേക്ക് നൂറുകണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായും കിട്ടുന്ന വാഹനങ്ങളില്‍ കയറിയും യാത്ര ചെയ്യുന്നത്. കൊറോണവൈറസ് വ്യാപന ഭീതിയെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. Read More

    13:45 (IST)29 Mar 2020

    വിശപ്പകറ്റാനാണ്

    കൂട്ട പാലായനത്തിനിടെ വിശപ്പകറ്റാൻ റോഡരികിലെ ചെടികളിൽ നിന്ന് കായ്കൾ പറിച്ചു തിന്നുന്നവർ

    publive-image
    ഫോട്ടോ: താഷി തോബ്ജിയാൽ

    13:41 (IST)29 Mar 2020

    കുടിയേറ്റ തൊഴിലാളികളുടെ ബാഗുകൾക്ക് മേൽ സാനിറ്റൈസർ തളിക്കുന്ന ഉദ്യോഗസ്ഥൻ

    ആനന്ദ് വിഹാർ ബസ് ടെർമിനലിൽ ബസിനായി കാത്തുനിൽക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ബാഗുകളിൽ സാനിറ്റൈസർ തളിക്കുന്ന ഉദ്യോഗസ്ഥൻ.

    publive-image
    എക്‌സ്‌പ്രസ് ഫോട്ടോ: പ്രേംനാഥ് പാണ്ഡെ

    13:34 (IST)29 Mar 2020

    ലോക്ക്ഡൗണ്‍: ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടിന് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി

    കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. Read More

    13:02 (IST)29 Mar 2020

    കൊല്ലത്ത് വൈറസ് ബാധിതന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 100 കടന്നു

    കൊല്ലം പ്രാക്കുളത്ത് കൊറോണ വൈറസ ബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുടെ എണ്ണം 101 ആയി. ഇതില്‍ 36 പേരുടെ പരിശോധന ഫലം ഇന്ന് പുറത്ത് വരും. നേരത്തേ 41 പേര്‍ ഹൈറിസ്‌ക് പട്ടികയില്‍ ഉണ്ടായിരുന്നു. 46 പേരെ ലോ റിസ്‌ക് പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    12:52 (IST)29 Mar 2020

    അതിർത്തി തുറന്നില്ല; ചികിത്സ നിഷേധിക്കപ്പെട്ട കർണ്ണാടക സ്വദേശി കാസർകോട് മരിച്ചു

    അതിർത്തി തുറക്കാൻ വിസമ്മതിച്ചതിനാൽ മംഗലാപുരത്തെ ആശുപത്രിയിൽ പോകാൻ സാധിക്കാതിരുന്നയാൾ മരിച്ചു. കർണാടകത്തിലെ ബണ്ട്വാൾ സ്വദേശിയും കാസർകോടിന്റെ വടക്കേ അതിർത്തി പ്രദേശമായ ഉദ്യാവാറിലെ താമസക്കാരനുമായ പാത്തുഞ്ഞിയാണ് മരിച്ചത്. 75 വയസായിരുന്നു. ഇന്നലെ അസുഖം ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു ഇദ്ദേഹം. ആംബുലൻസിൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും തലപ്പാടി അതിർത്തിയിൽ കർണ്ണാടക പൊലീസ് ഇവരെ തടഞ്ഞു. ഇതോടെ തിരികെ താമസ സ്ഥലത്തേക്ക് മടങ്ങേണ്ടി വന്നു. ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

    12:30 (IST)29 Mar 2020

    കോവിഡ്-19: എണ്ണവില കുറഞ്ഞിട്ടും ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍കുറവ്‌

    കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ആഗോള വിപണയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിടിഞ്ഞു, ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറഞ്ഞു. എങ്കിലും ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ വന്‍ഇടിവ് രേഖപ്പെടുത്തി. കോവിഡ്-19 രോഗത്തെ തുടര്‍ന്ന് ഓഹരി വിപണികളില്‍ തകര്‍ച്ചയുണ്ടായി നിക്ഷേപകര്‍ നിക്ഷേപം പിന്‍വലിച്ച് സുരക്ഷിത നിക്ഷേപയിടങ്ങള്‍ തേടിപ്പോയതാണ് ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിലും കുറവുണ്ടാക്കിയത്. Read More

    12:18 (IST)29 Mar 2020

    മദ്യം കിട്ടാഞ്ഞതിന് ആത്മഹത്യാ ശ്രമം

    മദ്യം കിട്ടാത്തതിനെ തുടർന്ന് കെട്ടിടത്തിൻ്റെ മുകളിൽ നിന്നും ചാടി ആന്മഹത്യ ശ്രമം. ചങ്ങനാശ്ശേരി പി എം ജെ കോംപ്ലക്സിലെ മൂന്നാം നിലയിൽ നിന്നുമാണ് പൂവ്വം സ്വദേശി ശശി താഴേക്ക് ചാടിയത്. സുരക്ഷ ജീവനക്കാർ അറിയിച്ചത് അനുസരിച്ച് പോലീസ് എത്തി ജനറൽ ആശുപത്രിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരം.

    12:17 (IST)29 Mar 2020

    പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് 25 കോടി സംഭാവന ചെയ്യുമെന്ന് അക്ഷയ് കുമാർ

    പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് 25 കോടി സംഭാവന നൽകുമെന്ന് പ്രതിജ്ഞ ചെയ്ത് ബോളിവുഡ് താരം അക്ഷയ് കുമാർ. കൊറോണ വൈറസ് അഥവാ കോവിഡ് -19 പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ ജനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രി സിറ്റിസൺ അഷ്വറൻസ് ആന്റ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് (പിഎം-കെയർ) പ്രഖ്യാപിച്ചിരുന്നു. കൊറോണ പ്രതിസന്ധിയേയും ഭാവിയിൽ ഉണ്ടായേക്കാവുന്ന സമാന സാഹചര്യങ്ങളേയും നേരിടാൻ വേണ്ടിയാണ് ഈ ഫണ്ട്. Read More

    12:17 (IST)29 Mar 2020

    ഇറ്റലിയിൽ നിന്നെത്തിയ അഞ്ചു പേരുടേയും ഫലം നെഗറ്റീവ്

    ഇറ്റലിയിൽ നിന്നെത്തി പത്തനംതിട്ടയിൽ ആദ്യം രോഗം സ്ഥിരീകരിച്ച അഞ്ച് പേരുടേയും ഫലം നെഗറ്റീവ്. ഇവരുമായി ബന്ധപ്പെട്ട നാല് പേർ ഇപ്പോഴും പോസിറ്റീവായി തുടരുന്നു. ഫലം നെഗറ്റീവായ രോഗികളെ ഡിസ്ചാർജ് ചെയ്യുന്നത് ഇന്ന് മെഡിക്കൽ ബോർഡ് കൂടി തീരുമാനിക്കും. സംസ്ഥാനത്ത് രണ്ടാം ഘട്ടത്തില്‍ ആദ്യം കൊറോണബാധ സ്ഥിരീകരിച്ചത് റാന്നിയിലെ കുടുംബത്തിനായിരുന്നു. ഇവരുടെ കോട്ടയം ചെങ്ങളത്തുള്ള ബന്ധുക്കള്‍ക്കും രോഗവിമുക്തരായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ചെങ്ങളം സ്വദേശിയും ഭാര്യയും ഡിസ്ചാര്‍ജായിരുന്നു.

    11:40 (IST)29 Mar 2020

    മകളുടെ വിവാഹം ആഘോഷമാക്കിയ ലീഗ് നേതാവിനെതിരെ കേസ്

    അമേരിക്കയിൽ നിന്നെത്തിയ മകൻ കോവിഡ് നിരീക്ഷണത്തിലിരിക്കെ, മകളുടെ വിവാഹം ആഘോഷമായി നടത്തിയ മുസ്ലീം ലീഗ് വനിതാ നേതാവ് അഡ്വക്കേറ്റ് നൂർബീന റഷീദിനെതിരെ പരാതി. കൊറോണ നിരീക്ഷണത്തിലിരിക്കുന്ന മകനുൾപ്പടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു എന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പാണ് പരാതി നൽകിയിരിക്കുന്നത്. മകൻ അമേരിക്കയിൽ നിന്നും വന്നത് ഈ മാസം 14ാം തിയതിയാണ് നാട്ടിലെത്തിയത്. 21ാം തിയതിയായിരുന്നു വിവാഹം. വീട്ടിൽ വച്ച് നടത്തിയ വിവാഹത്തിൽ 50ൽ അധികം പേർ പങ്കെടുത്തിയിരുന്നു. Read More

    11:09 (IST)29 Mar 2020

    ഇന്ത്യയില്‍ 24 മണിക്കൂറില്‍ 194 പുതിയ കേസുകള്‍

    കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ രാജ്യമെമ്പാടുനിന്നും റിപ്പോര്‍ട്ട് ചെയ്ത 312 കോവിഡ്-19 കേസുകളില്‍ 80 ശതമാനവും 16 നഗരങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നുമാണ്. അവയില്‍ അഞ്ചെണ്ണത്തില്‍ നിന്നാണ് 40 ശതമാനത്തില്‍ അധികം കേസുകളും. ഡല്‍ഹി, മുംബൈ, രാജസ്ഥാനിലെ ഭില്‍വാര, കാസര്‍ഗോഡ്, പഞ്ചാബിലെ നവാന്‍ഷഹര്‍ എന്നിവ. Read More

    " id="lbcontentbody">

    10:55 (IST)29 Mar 2020

    ഒത്തു ചേരരുത്, നിങ്ങൾ എവിടെയാണോ അവിടെ തുടരുക

    കൊറോണ വൈറസ് പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് കൂട്ടമായി പാലായനം ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളോട് ഡൽഹിയിൽ തുടരാൻ അരവിന്ദ് കേജ്രിവാൾ. നിങ്ങൾ ഇപ്പോൾ എവിടെയാണോ അവിടെ തന്നെ തുടരണമെന്നും കൂട്ടമായി ചേർന്ന് പോകരുതെന്നും കേജ്രിവാൾ പറഞ്ഞു.

    'നിങ്ങൾ എവിടെയാണ് അവിടെ തുടരാൻ പ്രധാനമന്ത്രി നിങ്ങളോട് അഭ്യർത്ഥിച്ചു. തിരക്കേറിയ ഈ സാഹചര്യങ്ങളിൽ നിങ്ങൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലായതിനാൽ ഞാൻ അതേ അഭ്യർത്ഥന നടത്തുന്നു. നിങ്ങളിലൂടെ, അണുബാധ നിങ്ങളുടെ കുടുംബത്തിലേക്കും ഗ്രാമത്തിലേക്കും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചേക്കാം. 'അദ്ദേഹം ട്വീറ്റ് ചെയ്തു.

    coronavirus, coronavirus lockdown, national lockdown, coronavirus national lockdown, migrant labourers, labourers leaving ciites, migrant labourers leaving cities, migrant labourers crisis, migrants crisis, India news, Indian Express

    Advertisment

    10:51 (IST)29 Mar 2020

    രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 979, മരണം 25

    ഇന്ത്യയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം ഞായറാഴ്ച 979 ആയി ഉയർന്നു. ഗുജറാത്തിലും കശ്മീർ താഴ്‌വരയിലും പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 25 ആയി.

    10:42 (IST)29 Mar 2020

    പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് എങ്ങനെ സംഭാവന നൽകാം

    കൊറോണ വൈറസ് അഥവാ കോവിഡ് -19 പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ ജനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രി സിറ്റിസൺ അഷ്വറൻസ് ആന്റ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് (പിഎം-കെയർ) പ്രഖ്യാപിച്ചു. കൊറോണ പ്രതിസന്ധിയേയും ഭാവിയിൽ ഉണ്ടായേക്കാവുന്ന സമാന സാഹചര്യങ്ങളേയും നേരിടാൻ ഈ ഫണ്ടിലേക്ക് ജനങ്ങൾക്ക് സംഭാവന നൽകാം. Read More

    10:15 (IST)29 Mar 2020

    വീട്ടില്‍ സൗകര്യങ്ങളില്ല; ഗ്രാമീണര്‍ യുവാക്കളെ മരത്തില്‍ ക്വാറന്റൈനിലാക്കി

    കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ഏഴ് യുവാക്കള്‍ മരത്തിനു മുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നു. ഉറക്കവും വിശ്രമവും മരത്തില്‍. ദിവസം മൂന്ന് നേരം ആഹാരം കഴിക്കുന്നതിനും തുണിയലക്കുന്നതിനും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും വേണ്ടി മാത്രം മരത്തില്‍ നിന്നും താഴെയിറങ്ങും. 

    Coronavirus outbreak, India lockdown, quarantined on tree, kolkata news, indian express news

    10:05 (IST)29 Mar 2020

    ലോകത്തെ ആദ്യ കൊറോണ രോഗി വുഹാനിലെ ചെമ്മീൻ കച്ചവടക്കാരി: റിപ്പോർട്ട്

    കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിയാണ് ലോകത്തെ ആദ്യ കൊറോണ രോഗിയെന്ന് മാധ്യമ റിപ്പോർട്ട്. വുഹാനിലെ ഹുവാനൻ മത്സ്യ മാർക്കറ്റിലെ കച്ചവടക്കാരിയായ വൈ ഗുയ്ഷിയാനിലാണ് ആദ്യമായി വൈറസ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2019 ഡിസംബറിലായിരുന്നു ഇത്. ജനുവരിയിൽ ഇവർക്ക് രോഗം ഭേദമായി. Read More

    09:22 (IST)29 Mar 2020

    കോവിഡ് അടങ്ങി, വുഹാൻ ഭാഗികമായി തുറന്നു

    കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ നഗരം ഭാഗികമായി തുറന്നു. രണ്ട് മാസത്തെ ലോക്ക്ഡൗണിന് ശേഷമാണ് നഗരം വീണ്ടും തുറക്കുന്നത്‌. നിയന്ത്രണങ്ങൾക്ക് ശേഷം വുഹാനിലെ റെയിൽവേ സ്റ്റേഷനിലേക്ക് വന്ന യാത്രക്കാരുടെ ചിത്രവും പുറത്തുവന്നു. നിലവിൽ വുഹാൻ നഗരത്തിലേക്ക് പ്രവേശിയ്ക്കാൻ ആളുകൾക്ക് അനുമതി നൽകി. എന്നാൽ ഇവിടം വിട്ട് പോകാൻ ഇപ്പോഴും നിയന്ത്രണങ്ങൾ ഉണ്ട്. Read More

    09:22 (IST)29 Mar 2020

    യുഎസിൽ പിഞ്ചുകുഞ്ഞ് മരിച്ചു; ഇതുവരെ മരിച്ചവരുടെ എണ്ണം 2,211

    കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് യുഎസിൽ പിഞ്ച് കുഞ്ഞ് മരിച്ചു. ശനിയാഴ്ച ഇല്ലിനോയിലെ ചിക്കോഗോയിലാണ് മരണം സംഭവിച്ചത്. കൊറോണ ബാധിച്ച് ആദ്യമായാണ് പിഞ്ച് കുഞ്ഞ് മരിക്കുന്നത്. കുട്ടിക്ക് ഒരുവയസില്‍ താഴെയാണ് പ്രായം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഇല്ലിനോയിസ് ഗവര്‍ണര്‍ ജെ ബി പ്രിറ്റ്സ്‌കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. Read More

    09:21 (IST)29 Mar 2020

    കണ്ണൂരിൽ നിരീക്ഷണത്തിലുള്ളയാൾ കുഴഞ്ഞുവീണ് മരിച്ചു

    ജില്ലയിൽ കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 65 കാരൻ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ ചേലേരി സ്വദേശിയാണ് ശനിയാഴ് രാത്രി കുഴഞ്ഞു വീണു മരിച്ചത്. ഈ മാസം 21ന് ഷാർജയിൽ നിന്നെത്തിയ ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഒറ്റയ്ക്ക് ഒരു വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേയാണ് മരണം.

    Coronavirus Covid-19 Live Updates: രാജ്യത്തെ പ്രത്യേക സാഹചര്യത്തിൽ സംസ്ഥാനത്തെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ സംഭരിക്കും. അരി, ഗോതമ്പ്, പയർ വർഗ്ഗങ്ങൾ, പഞ്ചാസാര, ഉപ്പ്, പച്ചക്കറികൾ, ബിസ്ക്കറ്റ്, റസ്ക്, നൂഡിൽസ് എന്നിവയും പാൽ, തൈര്, ശീഥീകരിച്ച മത്സ്യമാംസതികൾ എന്നിവയും ഗുണനിലവാരം ഉറപ്പ് വരുത്തി സംഭരിക്കും. പരമാവധി ആളുകളെ കടകളിൽ വരുത്താതെ തന്നെ വീടുകളിൽ സാധനം എത്തിക്കുമെന്നും മുഖ്യമന്ത്രി.

    ജില്ലയിൽ കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 65 കാരൻ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ ചേലേരി സ്വദേശിയാണ് ശനിയാഴ് രാത്രി കുഴഞ്ഞു വീണു മരിച്ചത്. ഈ മാസം 21ന് ഷാർജയിൽ നിന്നെത്തിയ ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഒറ്റയ്ക്ക് ഒരു വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേയാണ് മരണം. ശനിയാഴ്ച സംസ്ഥാനത്ത് ആദ്യ കോവിഡ് മരണം നടന്ന വാർത്ത അറിഞ്ഞ് ഇദ്ദഹം അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം.

    ഇറ്റലിയിൽ നിന്നെത്തി പത്തനംതിട്ടയിൽ ആദ്യം രോഗം സ്ഥിരീകരിച്ച അഞ്ച് പേരുടേയും ഫലം നെഗറ്റീവ്. ഇവരുമായി ബന്ധപ്പെട്ട നാല് പേർ ഇപ്പോഴും പോസിറ്റീവായി തുടരുന്നു. ഫലം നെഗറ്റീവായ രോഗികളെ ഡിസ്ചാർജ് ചെയ്യുന്നത് ഇന്ന് മെഡിക്കൽ ബോർഡ് കൂടി തീരുമാനിക്കും.

    Corona Virus Covid 19

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: