ഭോപാല്‍: രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചശേഷം ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് സ്വന്തം നാട്ടിലേക്ക് നൂറുകണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായും കിട്ടുന്ന വാഹനങ്ങളില്‍ കയറിയും യാത്ര ചെയ്യുന്നത്. കൊറോണവൈറസ് വ്യാപന ഭീതിയെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
ഇതേതുടര്‍ന്ന് ജോലിയില്ലാതായ തൊഴിലാളികള്‍ കൊറോണ പിടിച്ചാലും വേണ്ടില്ല നാട്ടില്‍ പോയി മരിച്ചോളാം എന്ന് പറഞ്ഞാണ് കുഞ്ഞുങ്ങളെയടക്കം എടുത്തുകൊണ്ട് നാടുകളിലേക്ക് യാത്ര തിരിച്ചത്. അവര്‍ നിലവില്‍ ജോലി ചെയ്യുന്ന പല സംസ്ഥാനങ്ങളു അവര്‍ക്കുവേണ്ടിയുള്ള സഹായങ്ങള്‍ ചെയ്തിട്ടില്ല.
ഇങ്ങനെ യാത്ര തിരിച്ച ഒരു തൊഴിലാളിയുടെ നെറ്റിയില്‍ പൊലീസ് “ഞാന്‍ ലോക്ക് ഡൗണ്‍ ഉത്തരവുകള്‍ ലംഘിച്ചു, എന്നില്‍ നിന്നും മാറി നില്ക്കൂ” എന്ന് എഴുതുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. മധ്യപ്രദേശിലാണ് സംഭവം.
Read Also: കോവിഡ്-19: എണ്ണവില കുറഞ്ഞിട്ടും ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍കുറവ്
ഉത്തര്‍പ്രദേശില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഇയാള്‍. കൂടെ മറ്റു രണ്ടുപേരും ഉണ്ടായിരുന്നു. ഇവരോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പരിശോധന നടത്താന്‍ പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്രത്തില്‍ ഡോക്ടറെ കാത്ത് നില്‍ക്കുമ്പോഴാണ് ഒരു മുതിര്‍ന്ന ഇന്‍സ്പെക്ടര്‍ തൊഴിലാളിയുടെ നെറ്റിയില്‍ എഴുതിയത്. ഛത്തര്പൂര് ജില്ലയിലെ ഗൗരിഹര്‍ പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലാണ് സംഭവം.
“ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്കി,” ഛത്തര്പൂര് എസ് പി കുമാര്‍ സൗരഭ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
संवेदनहीन शिवराज सरकार:
छतरपुर अपने घर वापस लौट रहे मजदूर के माथे पर मध्यप्रदेश पुलिस ने लिख दिया लॉकडाउन का उलंघन किया, मुझसे दूर रहना।
शिवराज ने जनता को दो ही विकल्प दिये हैं, या तो कोरोना से मरो या फिर भूख से।
शिवराज जी,
आपने मज़दूर के नहीं, भारत माता के माथे पर लिखा है। pic.twitter.com/msg7zSOPPO— MP Congress (@INCMP) March 29, 2020
സംഭവത്തെ തുടര്‍ന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് പൊലീസിനെ വിമര്‍ശിച്ചു. “മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് രണ്ട് വഴികളാണ് തരുന്നത്. കൊറോണ വൈറസ് മൂലം മരിക്കുക. അല്ലെങ്കില്‍ വിശപ്പു കൊണ്ട് മരിക്കുക,” ഈ വീഡിയോ ക്ലിപ്പ് ട്വീറ്റ് ചെയ്തു കൊണ്ട് പാര്‍ട്ടി പറഞ്ഞു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook