ന്യൂഡൽഹി: കൊറോണ വൈറസ് അഥവാ കോവിഡ് -19 പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ ജനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രി സിറ്റിസൺ അഷ്വറൻസ് ആന്റ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് (പിഎം-കെയർ) പ്രഖ്യാപിച്ചു. കൊറോണ പ്രതിസന്ധിയേയും ഭാവിയിൽ ഉണ്ടായേക്കാവുന്ന സമാന സാഹചര്യങ്ങളേയും നേരിടാൻ ഈ ഫണ്ടിലേക്ക് ജനങ്ങൾക്ക് സംഭാവന നൽകാം.

Read More: ലോകത്തെ ആദ്യ കൊറോണ രോഗി വുഹാനിലെ ചെമ്മീൻ കച്ചവടക്കാരി: റിപ്പോർട്ട്

ഈ ട്രസ്റ്റിന്റെ ചെയർമാൻ പ്രധാനമന്ത്രി തന്നെയാണ്. പ്രതിരോധ മന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി എന്നിവരാണ് ഇതിലെ മറ്റ് അംഗങ്ങൾ.

പൗരന്മാർക്കും ഓർഗനൈസേഷനുകൾക്കും പിഎം കെയേഴ്സ് ഫണ്ടിലേക്ക് എങ്ങനെ സംഭാവന നൽകാം?

Pmindia.gov.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് താഴെ പറയുന്ന വിശദാംശങ്ങൾ നൽകുക.

Name of the Account: PM CARES

Account Number: 2121PM20202

IFSC Code: SBIN0000691

SWIFT Code: SBININBB104

ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, യുപിഐ (ഭീം, ഫോൺപേ, ഗൂഗിൾ പേ, പേടിഎം, മൊബിക്വിക് മുതലായവ), ആർടിജിഎസ് / നെഫ്റ്റ് എന്നിവ ഉപയോഗിച്ച് പൗരന്മാർക്ക് പണമടയ്ക്കാം.

ഇന്ത്യയിൽ നിലവിൽ 975 കൊറോണ വൈറസ് കേസുകളുണ്ട്. ഇതിൽ 79 എണ്ണം സുഖം പ്രാപിച്ചു. 25 പേർ മരിച്ചു.

Read in English: How to donate money to PM CARES fund

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook