scorecardresearch
Latest News

Covid-19: മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ സംഭരിക്കും

Covid-19: കൊല്ലം, മലപ്പുറം, കാസർഗോഡ്, പാലക്കാട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി

kerala floods,rebuilding kerala,perumbavoor,vishnu varma

Covid-19: തിരുവനന്തപുരം: രാജ്യത്തെ പ്രത്യേക സാഹചര്യത്തിൽ സംസ്ഥാനത്തെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ സംഭരിക്കും. അരി, ഗോതമ്പ്, പയർ വർഗ്ഗങ്ങൾ, പഞ്ചാസാര, ഉപ്പ്, പച്ചക്കറികൾ, ബിസ്ക്കറ്റ്, റസ്ക്, നൂഡിൽസ് എന്നിവയും പാൽ, തൈര്, ശീഥീകരിച്ച മത്സ്യമാംസതികൾ എന്നിവയും ഗുണനിലവാരം ഉറപ്പ് വരുത്തി സംഭരിക്കും. പരമാവധി ആളുകളെ കടകളിൽ വരുത്താതെ തന്നെ വീടുകളിൽ സാധനം എത്തിക്കുമെന്നും മുഖ്യമന്ത്രി.

കേരളത്തിൽ പുതിയതായി ആറു പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ രണ്ട് പേർക്കും, കൊല്ലം, മലപ്പുറം, കാസർഗോഡ്, പാലക്കാട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് നാല് പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 165 ആകുകയും ചെയ്തു.

കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി റാപ്പിഡ് ടെസ്റ്റിനൊരുങ്ങി കേരളം. കൊറോണ വൈറസ് ബാധ കണ്ടെത്താന്‍ പ്രധാനമായും മൂന്ന് ടെസ്റ്റുകളാണ് ഉപയോഗിക്കുന്നത്. ഇതില്‍ ഏറ്റവും ഫലപ്രദമായ ടെസ്റ്റാണ് വൈറസിനെ നേരിട്ട് കണ്ടെത്തുന്ന രീതി. നിലവില്‍ കേരളം പരീക്ഷിച്ചുവരുന്നതും പി.സി.ആര്‍ എന്ന ഈ ടെസ്റ്റാണ്.

ഇന്ത്യയില്‍ ഇതുവരെ റാപ്പിഡ് ടെസ്റ്റ് പരിശോധന നടത്തിയിട്ടില്ല. കേരളത്തിന് റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. കേരളത്തിന് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. അനുമതി ലഭിക്കുന്ന പക്ഷം ഉടന്‍ തന്നെ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും. എത്രയും പെട്ടെന്ന് കേരളത്തില്‍ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കണമെന്നാണ് ആരോഗ്യവകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

നേരത്തെ പൂനെ വൈറോളജി ലാബില്‍ മാത്രമായിരുന്നു ടെസ്റ്റ് നടത്താനുള്ള അനുമതി. പിന്നീടത് കേരളത്തിലെ എട്ട് കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലുമായി അനുമതി ലഭിച്ചു.

Read in English: Coronavirus LIVE UPDATES

Live Blog

Coronavirus Covid-19 Live Updates: കോവിഡ് 19 മായി ബന്ധപ്പെട്ട വാർത്തകൾ














20:15 (IST)28 Mar 2020





















വനിതാ കമ്മീഷൻ കൗൺസലിംഗ് നൽകുന്നു

കോവിഡ്19 വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ വീട്ടിനകത്ത് മാനസിക സമ്മർദം അനുഭവിക്കുന്ന സ്ത്രീകൾക്കായി കേരള വനിതാ കമ്മീഷൻ കൗൺസലിംഗ് ഏർപ്പെടുത്തുന്നു. ഇതിനായി വിവിധ ജില്ലകളിൽ വനിതാ കമ്മീഷൻ കൗൺസിലർമാരെ ചുമതലപ്പെടുത്തി. താഴെ പറയുന്ന നമ്പറുകളിൽ സ്ത്രീകൾക്ക് കൗൺസിലർമാരെ ബന്ധപ്പെടാവുന്നതാണ്.

94950 81142
974611 9911
9526114878
8157935859
9539401554
9495124586

19:05 (IST)28 Mar 2020





















ആശങ്ക അവസാനിച്ചട്ടില്ല

ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം കുറഞ്ഞു എന്ന കാരണത്താൽ ആശങ്ക ഒഴിയുന്നില്ലെന്ന് മുഖ്യമന്ത്രി. മുൻകരുതൽ നടപടികൾ കർക്കശമായി തന്നെ തുടരണമെന്നും മുഖ്യമന്ത്രി.

18:49 (IST)28 Mar 2020





















ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തും

മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ സംഭരിക്കും. അരി, ഗോതമ്പ്, പയർ വർഗ്ഗങ്ങൾ, പഞ്ചാസാര, ഉപ്പ്, പച്ചക്കറികൾ എന്നിവയും ബിസ്ക്കറ്റ്, റസ്ക്, നൂഡിൽസ് എന്നിവയും പാൽ, തൈര്, ശീഥീകരിച്ച മത്സ്യമാംസതികൾ എന്നിവയും ഗുണനിലവാരം ഉറപ്പ് വരുത്തി സംഭരിക്കും. പരമാവധി ആളുകളെ കടകളിൽ വരുത്താതെ തന്നെ വീടുകളിൽ സാധനം എത്തിക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.

18:38 (IST)28 Mar 2020





















എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യവും പലവ്യഞ്ജന കിറ്റും വിതരണം ചെയ്യും

സർക്കാർ എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യവും പലവ്യഞ്ജന കിറ്റും വിതരണം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അത് ആവശ്യമില്ലാത്തവർ അറിയിക്കണമെന്നും മുഖ്യമന്ത്രി. അത് ആവശ്യക്കാർക്ക് കൃത്യമായി കൊടുക്കാൻ സഹായിക്കുമെന്നും മുഖ്യമന്ത്രി.

18:35 (IST)28 Mar 2020





















വീട്ടിലിരിക്കുന്ന സമയം ക്രിയാത്മകമായി ഉപയോഗിക്കണം

വേണ്ടപ്പെട്ടവരുമായി മനസ് തുറന്ന് സംസാരിക്കാനും വായന ഉൾപ്പടെയുള്ള കാര്യങ്ങൾക്കും വീട്ടിലിരിക്കുന്ന സമയം ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി.

18:31 (IST)28 Mar 2020





















അരലക്ഷത്തോളം ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്തു

52480 പേർക്ക് ഇന്നലെ മാത്രം ഭക്ഷണം വിതരണം ചെയ്തു. ഇതിൽ 41826 പേർക്ക് സൗജന്യമായാണ് ഭക്ഷണം നൽകിയത്. മുപ്പത്തൊന്നായിരത്തോളം ആളുകൾക്ക് വീടുകളിൽ എത്തിച്ചു നൽകി. ഭക്ഷണം ലഭിക്കാൻ അർഹതയുള്ളവർക്ക് മാത്രം അത് കൊടുക്കാവുവെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

18:28 (IST)28 Mar 2020





















കമ്മ്യൂണിറ്റി കിച്ചനിൽ ആൾക്കൂട്ടം പാടില്ല

കമ്മ്യൂണിറ്റി കിച്ചനിൽ അതുമായി ബന്ധപ്പെട്ട ചുമതലയുള്ള ആളുകൾ മാത്രമേ പാടുള്ളു. മറ്റാരും അവിടേക്ക് പോകണ്ടെന്നും മുഖ്യമന്ത്രി. 1059 കമ്മ്യൂണിറ്റി കിച്ചനുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട് 6 കോർപ്പറേഷനുകളും 87 മുൻസിപ്പാലിറ്റികളും പൂർണമായും തുടങ്ങി. 941 പഞ്ചായത്തുകളിൽ 831 പഞ്ചായത്തുകളും കമ്മ്യൂണിറ്റി കിച്ചൻ തടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു.

18:26 (IST)28 Mar 2020





















പത്രവിതരണം വിലക്കരുത്

പത്രവിതരണം അവശ്യ സേവനമാണെന്നും എന്നാൽ ചില റസിഡന്റ്സ് അസോസിയേഷനുകൾ പത്രവിതരണം വിലക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി. അത്തരം വിലക്ക് പാടില്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

18:24 (IST)28 Mar 2020





















കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട ന്യൂതന ആശയങ്ങൾ സമർപ്പിക്കാൻ ബ്രേക്ക് കൊറോണ പദ്ധതി

കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട ന്യൂതന ആശയങ്ങൾ സമർപ്പിക്കാൻ ബ്രേക്ക് കൊറോണ പദ്ധതി. കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ സഹകരണത്തോടെ വെബ്സൈറ്റും ആരംഭിച്ചു. ക്വറന്റൈനിൽ കഴിയുന്നവർക്കുള്ള പിന്തുണ, സമുഹ രോഗബാധ തടയൽ, മാസ്ക്കുകളും കൈയ്യുറകളും നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ, ലോക്ക്ഡൗൺ സമയത്ത് തൊഴിലവസരവും സൃഷ്ടിക്കൽ തുടങ്ങിയ ആശയങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യന്ത്രി.

18:20 (IST)28 Mar 2020





















യുദ്ധകാല അടിസ്ഥാനത്തിൽ മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കും

ഡെസ്പിറേറ്ററുകൾ വെന്റിലേറ്ററുകൾ ഉൾപ്പടെ ആരോഗ്യ ഉപകരണങ്ങളുടെ നിർമ്മാണത്തിന് വിവിധ തലത്തിലുള്ള നടപടികൾ ആരംഭിച്ചു. ഈ ഉപകരണങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് വ്യവസായ സംരംഭകരുടെ ക്ലെസ്റ്റർ രൂപീകരിക്കും.

18:19 (IST)28 Mar 2020





















റാപ്പിഡ് ടെസ്റ്റ് നടത്താൻ തീരുമാനം

നിരീക്ഷണത്തിലുള്ള ആളുകൾ ശക്തമായി തന്നെ നിരീക്ഷണം തുടരണം. ഏതെങ്കിലും തരത്തിലുള്ള സമൂഹവ്യാപനം ഉണ്ടാകുന്നുണ്ടോയെന്ന് അറിയാൻ റാപ്പിഡ് ടെസ്റ്റ് നടത്താൻ തീരുമാനം.

18:16 (IST)28 Mar 2020





















5,276 ഫലങ്ങളും നെഗറ്റീവ്

ഇതുവരെ 6,067 രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 5,276 ഫലങ്ങളും നെഗറ്റീവ് ആണ്.

18:14 (IST)28 Mar 2020





















കേരളത്തിൽ ഇപ്പോൾ 134370 പേർ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി

കേരളത്തിൽ ഇപ്പോൾ 134370 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 133750 പേരും ആശുപത്രികളിൽ 620 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

18:12 (IST)28 Mar 2020





















കെ.സി.ജോസഫ് എംഎൽഎ നിരീക്ഷണത്തിൽ

കോവിഡ്-19 സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവർത്തകനുമായി അടുത്തിടപഴകിയ മുതിർന്ന കോൺഗ്രസ് നേതാവും ഇരിക്കൂർ എംഎൽഎയുമായ കെ.സി.ജോസഫ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. നിരീക്ഷണത്തിൽ കഴിയാൻ സ്വയം തീരുമാനിച്ചതാണെന്ന് കെ.സി.ജോസഫ് തന്നെ പറഞ്ഞു. എംഎൽഎയ്‌ക്ക് ഇതുവരെ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിട്ടില്ല. എങ്കിലും പ്രതിരോധ നടപടിയെന്നാണമാണ് അദ്ദേഹം നിരീക്ഷണത്തിൽ പ്രവേശിച്ചത്.ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ എംഎൽഎ ഹോസ്റ്റലിൽ താമസിക്കുകയും അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്‌തിരുന്നു. നിയമസഭയിലും ഇയാൾ പോയിരുന്നു. എംഎൽഎ ഹോസ്റ്റലിൽ എത്തിയപ്പോൾ കെ.സി.ജോസഫിന്റെ മുറിയിൽ ഇയാൾ എത്തിയിരുന്നു. കെ.സി.ജോസഫ് എംഎൽഎയുമായി ഏറെ നേരം ഇയാൾ സമ്പർക്കം പുലർത്തിയിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് കെ.സി.ജോസഫ് സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.

18:12 (IST)28 Mar 2020





















സംസ്ഥാനത്ത് ആറ് പേർക്കു കൂടി കൊറോണ; തിരുവനന്തപുരം ജില്ലയിൽ രണ്ട് പുതിയ പോസിറ്റീവ് കേസുകൾ

കേരളത്തിൽ പുതിയതായി ആറു പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ രണ്ട് പേർക്കും, കൊല്ലം, മലപ്പുറം, കാസർഗോഡ്, പാലക്കാട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് നാല് പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 165 ആകുകയും ചെയ്തു.

18:08 (IST)28 Mar 2020





















മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം

16:25 (IST)28 Mar 2020





















വിശുദ്ധവാര ചടങ്ങുകളിൽ വിശ്വാസികൾ വേണ്ട; തത്സമയ സംപ്രേഷണമൊരുക്കാൻ നിർദേശം

ലോകത്താകമാനം കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തും 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആരാധന ആവശ്യങ്ങൾക്കുപോലും ആളുകൾ ഒത്തുകൂടന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശുദ്ധവാര തിരുക്കർമ്മങ്ങളും വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ നടത്തണമെന്ന നിർദേശവുമായി സീറോ മലബാർ സഭ. കർദ്ദിനാൾ ജോർജ് ആലഞ്ചേരിയാണ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.  Read More

15:25 (IST)28 Mar 2020





















ക്ഷിണിതരായിരുന്നു; ഈ വിശ്രമം സ്വാഗതാർഹമെന്ന് രവി ശാസ്ത്രി

കഴിഞ്ഞ കുറച്ച് നാളുകളായി കൃത്യമായ ഇടവേളകളില്ലാതെയായിരുന്നു ഇന്ത്യൻ ടീമിന്റെ മത്സരക്രമമെന്ന് രവി ശാസ്ത്രി പറയുന്നു. മത്സരങ്ങളുടെ ആധിക്യത്തെ തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പലതവണ ബിസിസിഐയ്ക്കെതിരെ പരോക്ഷ പരാമർശവുമായി രംഗത്തെത്തിയിരുന്നു. ഇതിന് അടിവരയിടുന്നതാണ് പരിശീലകന്റെ പ്രതികരണവും.

“വിശ്രമത്തിനുള്ള ഈ സമയം മോശമായി കാണേണ്ട. ന്യൂസീലൻഡ് പര്യടനത്തിന്റെ അവസാന ഘട്ടമായപ്പോഴേക്കും മാനസികമായും ശാരീകമായും മടുപ്പിന്റെ ലക്ഷണങ്ങൾ പലരും പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, പരുക്കിന്റെ ലക്ഷണങ്ങളും കണ്ടു,’ ശാസ്ത്രി പറഞ്ഞു.

14:54 (IST)28 Mar 2020





















കൊറോണ മോഡൽ ഹെൽമറ്റുമായി ചെന്നൈയിലെ പൊലീസ്

കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാൻ വീട്ടിലിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ കൊറോണ മോഡൽ ഹെൽമറ്റുമായി ചെന്നൈ പൊലീസ്. പ്രാദേശിക കലാകാരനാണ് ഹെൽമെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

14:36 (IST)28 Mar 2020





















ടെലി മെഡിസിൻ, ആരോഗ്യ സേവനങ്ങൾക്ക് രജിസ്റ്റർ ചെയ്യാം

14:23 (IST)28 Mar 2020





















ടൗൺ ഹാളിലെ കമ്മ്യൂണിറ്റി കിച്ചൻ മന്ത്രി വി.എസ് സുനിൽകുമാർ സന്ദർശിക്കുന്നു

13:42 (IST)28 Mar 2020





















കോവിഡ്-19: റാപ്പിഡ് ടെസ്റ്റിനൊരുങ്ങി കേരളം

കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി റാപ്പിഡ് ടെസ്റ്റിനൊരുങ്ങി കേരളം. കൊറോണ വൈറസ് ബാധ കണ്ടെത്താന്‍ പ്രധാനമായും മൂന്ന് ടെസ്റ്റുകളാണ് ഉപയോഗിക്കുന്നത്. ഇതില്‍ ഏറ്റവും ഫലപ്രദമായ ടെസ്റ്റാണ് വൈറസിനെ നേരിട്ട് കണ്ടെത്തുന്ന രീതി. നിലവില്‍ കേരളം പരീക്ഷിച്ചുവരുന്നതും പി.സി.ആര്‍ എന്ന ഈ ടെസ്റ്റാണ്. ഇന്ത്യയില്‍ ഇതുവരെ റാപ്പിഡ് ടെസ്റ്റ് പരിശോധന നടത്തിയിട്ടില്ല.

13:16 (IST)28 Mar 2020





















മൃതദേഹം സംസ്കരിക്കുക പ്രോട്ടോക്കോൾ പ്രകാരമെന്ന് മന്ത്രി

കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടയാളുടെ മൃതദേഹം ആരോഗ്യവകുപ്പ് നല്‍കുന്ന പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും സംസ്‌കരിക്കുകയെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ട് കൊടുക്കുന്നതിന് മുൻപ് തന്നെ ഏതെങ്കിലും തരത്തിലുള്ള രോഗ വ്യാപന സാധ്യതയെല്ലാം ഒഴിവാക്കാൻ ശ്രദ്ധിച്ചിരുന്നു. Read More

13:15 (IST)28 Mar 2020





















തിരുവനന്തപുരം, മലയൻകീഴിലെ കമ്മ്യൂണിറ്റി കിച്ചൺ

12:47 (IST)28 Mar 2020





















മരിച്ചയാൾ ഹൃദ്രോഗിയായിരുന്നു എന്ന് മന്ത്രി വി.എസ് സുനിൽ കുമാർ

കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടയാള്‍ ഹൃദ്രോഗി ആയിരുന്നുവെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ഹൈ റിസ്‌ക്കില്‍ ഉണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹമെന്നും ചികിത്സയിലുള്ള മറ്റ് കോവിഡ് രോഗികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടെന്നും മന്ത്രി പറഞ്ഞു. മൃതദേഹം ബന്ധുക്കള്‍ക്ക് രാവിലെ തന്നെ വിട്ടു നല്‍കി. ആരോഗ്യവകുപ്പ് നല്‍കുന്ന പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്നും മന്ത്രി പറഞ്ഞു. മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയായ 69 വയസുകാരനാണ് ശനിയാഴ്ച രാവിലെ മരിച്ചത്. കേരളത്തിലെ ആദ്യത്തെ കോവിഡ് മരണവുമാണിത്.

12:12 (IST)28 Mar 2020





















കേരളത്തിലും കൊവിഡ് മരണം

കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മട്ടാഞ്ചേരി സ്വദേശി മരിച്ചു. 69 വയസ്സുകാരൻ ആണ് മരിച്ചത്. മാർച്ച്‌ 16 നാണു ദുബായ് നിന്നും കൊച്ചിയിൽ എത്തിയത്. മാർച്ച്‌ 22 രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസൊലേഷൻ വാർഡിൽ മാറ്റി. ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് രോഗത്തിന് ചികിത്സയിൽ ആണ്

12:03 (IST)28 Mar 2020





















റാന്നിയിലെ ഇറ്റലിക്കാരുടെ മകനും മരുമകളും ആശുപത്രി വിട്ടു

കോവിഡ് 19 വൈറസ് ബാധയുമായി കോട്ടയത്ത് ചികിത്സയിലായിരുന്ന ദമ്പതികൾ ആശുപത്രി വിട്ടു. പരിശോധന ഫലത്തിൽ രോഗം ഭേദമായെന്ന് കണ്ടെത്തിയതോടെയാണ് ഇരുവരെയും വീട്ടിൽ പറഞ്ഞു വിട്ടത്. ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തി രോഗം സ്ഥിരീകരിച്ച ദമ്പതികളുടെ മകനും മരുമകളുമാണ് ഇപ്പോൾ രോഗവിമുക്തരായത്. ചെങ്ങളം സ്വദേശികളായ ഇവര്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. വീട്ടിലേക്ക് പറഞ്ഞ് വിട്ട ഇരുവരും കുറച്ച് നാൾ കൂടി നിരീക്ഷണത്തിൽ കഴിയും.

12:01 (IST)28 Mar 2020





















ഫെഫ്ക കലൂർ ജങ്ഷനിൽ ഭക്ഷണം വിതരണം ചെയ്യുന്നു

ഫോട്ടോ: നിതിൻ ആർ.കെ

11:23 (IST)28 Mar 2020





















സംസ്ഥാനത്തെ പ്രധാന മത-സാമുദായിക നേതാക്കൾ ഒപ്പിട്ട അഭ്യര്‍ത്ഥന

പല പ്രതിസന്ധികളെയും മറികടന്നവരാണ് കേരളീയര്‍. കൂടുതല്‍ ആക്രമണകാരിയായ കൊറോണ വൈറസിനെയും ഒന്നിച്ചുനിന്ന് നേരിടാന്‍ കഴിയുമെന്ന് നമുക്ക് ഉറപ്പുണ്ട്. അതിനു വേണ്ടത് ജാതിമതാദി വേര്‍തിരിവുകളില്ലാതെയും ഒരു അതിര്‍വരമ്പിനെയും കൂസാതെയുമുള്ള ഐക്യമാണ്. അത് നമുക്ക് വേണ്ടത്ര അളവിലുണ്ട്. വൈറസ് ബാധ ചെറുക്കാന്‍ നാം നമ്മുടെ ആരാധനാ ക്രമങ്ങളില്‍ നിയന്ത്രണം വരുത്തി. മറ്റെന്തിനേക്കാളും വിലപ്പെട്ടതാണ് ജീവനും ജീവിതവും. ഈ ബോധ്യത്തോ സഹജീവിസ്നേഹം എന്ന അത്യുദാത്തമായ മാനവിക വികാരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നാം ഈ മഹാവ്യാധിയെ നേരിടുകയാണ്. 

11:21 (IST)28 Mar 2020





















ലോക്ക് ഡൗൺ: ആരവങ്ങളില്ലാതെ കൊടുങ്ങല്ലൂർ ഭരണി

സർക്കാർ പ്രഖ്യാപിച്ച ലോക ഡൗണിന്റെയും നിരോധനാജ്ഞയുടെയും പശ്ചാത്തലത്തിൽ, ഉറഞ്ഞുതുള്ളുന്ന കോമരങ്ങളും പതിനായിരകണക്കിന് ഭക്തജനങ്ങളും ഇല്ലാതെ കൊടുങ്ങല്ലൂരിൽ കുരുംബക്കാവ് തീണ്ടി. പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണിയാഘോഷത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ മാത്രമായി അശ്വതിക്കാവ് തീണ്ടിയത്.

11:15 (IST)28 Mar 2020





















കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടി എം.കെ സ്റ്റാലിൻ

ഈ ഘട്ടത്തിൽ ദുർബലരായ ആളുകളെ സഹായിക്കാൻ എല്ലാ സംസ്ഥാനങ്ങളും പാർട്ടികളും തങ്ങളുടെ രാഷ്ട്രീയം മറന്ന് ഒന്നിച്ച് നിൽക്കണം. ആവശ്യമുള്ള ആരെയും സഹായിക്കാൻ ഞാൻ എല്ലാ ഡിഎംകെ ജന പ്രതിനിധികൾക്കും കേഡർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്-സ്റ്റാലിൻ 

10:51 (IST)28 Mar 2020





















കാസർഗോഡ് പത്താംക്ലാസ് വിദ്യാർഥിനിക്കും കോവിഡ്

ജില്ലയിലെ കോവിഡ് ബാധിതരില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയുമുണ്ടെന്ന് സ്ഥിരീകരണം. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ വിദ്യാര്‍ഥിനിക്കൊപ്പമിരുന്ന് പരീക്ഷ എഴുതിയിരുന്നവരെല്ലാം നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഒപ്പം വിദ്യാര്‍ഥിനിയുടെ സഹപാഠികളോടും ഐസൊലേനില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ വിദ്യാർഥിനി 10 എ എന്ന ക്ലാസിലിരുന്നാണ് പരീക്ഷ എഴുതിയത്. ഈ ക്ലാസില്‍ ഇരുന്നവരോടാണ് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആ ക്ലാസില്‍ പരീക്ഷ ചുമതലയിലുണ്ടായിരുന്ന ഇന്‍വിജിലേറ്ററും നിരീക്ഷണത്തില്‍ പോകേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

10:35 (IST)28 Mar 2020





















ഈ പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും കീഴിൽ നാം സുരക്ഷിതരാണ്: മോഹൻലാൽ

കോവിഡ്-19 കേരളത്തിലും രാജ്യത്തൊട്ടാകെയും ഭീതി വിതയ്ക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും പ്രശംസിച്ചുകൊണ്ട് നടൻ മോഹൻലാൽ. “നമ്മൾ ഭാഗ്യവാന്മാരാണ്.. മഹാരാജ്യത്തിൻ്റെ സർവ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യർക്കും രക്ഷാകവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്,” എന്നാണ് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. Read More 

10:16 (IST)28 Mar 2020





















ഇന്ത്യയിൽ ആകെ 873 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

ഇന്ത്യയിൽ ഇതുവരെ 47 വിദേശികളടക്കം 873 പേർക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം. ഇതിൽ 78 പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. മരണ സംഖ്യ19 ആയി ഉർന്നതായും മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.  

10:09 (IST)28 Mar 2020





















ബസുകൾക്കായി കാത്തിരിക്കുന്ന കുടിയേറ്റ തൊഴിലാളികൾ

ന്യൂഡൽഹിയിലെ ഡൽഹി-യുപി ഗേറ്റിൽ ശനിയാഴ്ച ബസുകൾക്കായി കാത്തിരിക്കുന്ന കുടിയേറ്റ തൊഴിലാളികൾ

എക്‌സ്‌പ്രസ് ഫൊട്ടോ/പ്രവീൺ ഖന്ന

09:57 (IST)28 Mar 2020





















യുഎസിൽ രോഗികളുടെ എണ്ണം 100,000 കവിഞ്ഞു

കൊറോണ വൈറസ് വ്യാപനത്തിന്റെ കേന്ദ്രമായി യുണൈറ്റഡ് സ്റ്റേറ്റ്സ്. 103,798 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മാത്രം 18,367 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഒരു ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച ആദ്യ രാജ്യമായി അമേരിക്ക മാറി. 398 പേര്‍ ഇന്നലെ മരണത്തിന് കീഴടങ്ങി. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,693 ആയി. Read More

09:25 (IST)28 Mar 2020





















തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി തുറക്കണം

തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാനപ്പെട്ട പാതയാണിത്. ദേശീയവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടുകൂടി കേരളത്തിൽ ഭക്ഷണസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സംസ്ഥാനസർക്കാർ സ്വീകരിക്കുന്നുണ്ടെന്നും കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. 

08:19 (IST)28 Mar 2020





















നിപ്പയെ ചെറുത്ത അനുഭവം കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് ഞങ്ങളെ സഹായിച്ചു: മുഖ്യമന്ത്രി

ചരിത്രപരമായി, കേരളം സാമൂഹ്യമേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഞങ്ങളുടെ സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ വളർത്തിയെടുക്കുന്നതിൽ പ്രധാന മേഖലകളാണ് പൊതുജനാരോഗ്യം, വിദ്യാഭ്യാസം, അവബോധം എന്നിവ. ഈ ഭീഷണിയെ നേരിടാൻ ഞങ്ങൾ ഇവ പൂർണ്ണമായും ഉപയോഗിച്ചു. വെല്ലുവിളി ഏറ്റെടുക്കുന്നതിന് സർക്കാർ ഏജൻസികളും വിവിധ സംഘടനകളും സന്നദ്ധ സംഘടനകളും സമന്വയിപ്പിച്ചിട്ടുണ്ടെന്നും ഞങ്ങൾ ഉറപ്പുവരുത്തി. Read More

08:18 (IST)28 Mar 2020





















കൊറോണ പടർത്താൻ ആഹ്വാനം; ഇൻഫോസിസ് ജീവനക്കാരനെ കമ്പനി പുറത്താക്കി

കൊറോണ വൈറസ് പടര്‍ത്താന്‍ ആഹ്വാനം ചെയ്ത് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ട ഇന്‍ഫോസിസ് ജീവനക്കാരന്‍ ബെംഗളൂരുവില്‍ അറസ്റ്റിലായി. ഇന്‍ഫോസിസ് ജീവനക്കാരനായ മുജീബ് മുഹമ്മദിനെയാണ് (25) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഫെയ്സ്ബുക്ക് മുജീബ് കുറിപ്പിട്ടത്.’കൈകോര്‍ക്കാം. പൊതുസ്ഥലത്തു ചെന്നു തുമ്മാം. വൈറസ് പടര്‍ത്താം’ എന്നായിരുന്നു മുജീബിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. Read More

08:17 (IST)28 Mar 2020





















കണ്ണൂർ സെൻട്രൽ ജയിലിലെ 78 തടവുകാർക്ക് പരോൾ

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലുകളിലെ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് 78 തടവുകാരെ പരോളില്‍ വിട്ടയച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് നടപടി. ജീവപര്യന്തം തടവുകാരടക്കം നിലവില്‍ പരോള്‍ ലഭിച്ചുവരുന്ന 78 തടവുകാര്‍ക്ക് 60 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. 300 തടവുകാര്‍ക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കുന്നതു പരിഗണിക്കാമെന്ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ബാബുരാജ് സംസ്ഥാന സര്‍ക്കാരിന് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

Coronavirus Covid-19 Live Updates: കേരളത്തിൽ കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സർക്കാർ പ്രവർത്തനങ്ങൾ കൂടുതൽ ശക്മാക്കുന്നു. കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമാക്കി മാറ്റും, ഇതോടൊപ്പം കണ്ണൂർ മെഡിക്കൽ കോളെജും പണി പുരോഗമിക്കുന്ന കാസർഡോഗ് മെഡിക്കൽ കോളെജും കോവിഡ് ആശുപത്രികളാക്കി മാറ്റാനും തീരുമാനമായി.

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലുകളിലെ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് 78 തടവുകാരെ പരോളില്‍ വിട്ടയച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് നടപടി. ജീവപര്യന്തം തടവുകാരടക്കം നിലവില്‍ പരോള്‍ ലഭിച്ചുവരുന്ന 78 തടവുകാര്‍ക്ക് 60 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. 300 തടവുകാര്‍ക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കുന്നതു പരിഗണിക്കാമെന്ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ബാബുരാജ് സംസ്ഥാന സര്‍ക്കാരിന് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Coronavirus covid 19 live updates india kerala