/indian-express-malayalam/media/media_files/MTi4fxrIJKGqwiXd5SNP.jpg)
ചിത്രം: ഫ്രീപിക്
മുഖക്കുരുവിനെ നേരിടാത്തവർ ചുരുക്കമായിരിക്കും. പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്ന മുഖക്കുരു, ശരീരത്തിൻ്റെ ഏത് ഭാഗത്തും ഉണ്ടാകാം. വിഷാദം, അപകര്ഷതാ ബോധം, ആത്മവിശ്വാസക്കുറവ് മുതലായ ബുദ്ധിമുട്ടുകളിലേയ്ക്കു വരെ എത്തിക്കുവാൻ ഇവയ്ക്കു കഴിയും. മുഖക്കുരു ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുമെന്ന് അവകാശപ്പെടുന്ന നിരവധി ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. ഇവ ഉപയോഗിക്കുന്നതിനു മുമ്പായി മുഖക്കുരുവിൻ്റെ മൂലകാരണമാണ് ആദ്യം മനസ്സിലാക്കേണ്ടത്.
ഹോർമോൺ വ്യതിയാനങ്ങൾ, ഭക്ഷണക്രമം, ദഹനസംബന്ധമായ പ്രശ്നങ്ങൾ, കാലാവസ്ഥ തുടങ്ങിയവയൊക്കെ മുഖക്കുരുവിൻ്റെ കാരണങ്ങളിൽ ഒന്നാകാം. എന്നാൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്നത്, ചില പോഷകങ്ങളുടെ അപര്യാപ്തതയും ഇതിനു കാരണമാകും എന്നതാണ്. അത്തരത്തിലൊരു പ്രധാനപ്പെട്ട ധാതുവാണ് സിങ്ക്. ഡോ.ജെയ്ൻ ആണ് ചർമ്മാരോഗ്യത്തിന് സിങ്ക് എത്രത്തോളം പ്രധമാണെന്ന് തൻ്റെ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.
ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് സിങ്കിനുള്ളത്. ഇത് വീക്കം, പാടുകൾ കൂടാതെ ചില ചർമ്മരോഗങ്ങും തടയുന്നു. ചർമ്മത്തിൻ്റെ ഇലാസ്തികതയ്ക്ക് അവശ്യമായ കൊളാജൻ്റെ ഉത്പാദനത്തെ സ്വാധീനിക്കുന്നതിനു ഈ ധാതു സഹായിക്കും. അമിതമായ എണ്ണമയം, മുഖക്കുരു തുടങ്ങിയവ തടയുന്നതിന് സിങ്ക് അവശ്യമാണ്.
ധാരാളം പഞ്ചസാര കഴിക്കുന്നവരിലും, ദഹനസംബന്ധമായ പ്രശ്നമുള്ളവരിലും സിങ്കിൻ്റെ അളവ് തീരെ കുറവായിരിക്കും. ഭക്ഷണക്രമത്തിലൂടെ അതിൻ്റെ അളവ് ശരീരത്തിൽ നിയന്ത്രിക്കുവാൻ സാധിക്കും. മത്തങ്ങയുടെ വിത്ത്, ബീൻസ്, കടൽ വിഭവങ്ങൾ, കൂൺ, എന്നിവയിലൊക്കെ ധാരാം സിങ്ക് അടങ്ങിയിട്ടുണ്ട്.
Read More
- കാൽപാദങ്ങളിലെ കറുപ്പ് നിറം അകറ്റാൻ 3 പൊടിക്കൈകൾ
- കണ്ണിനു ചുറ്റുമുള്ള കറുപ്പ് അകറ്റാം, പരിഹാരം വീട്ടിൽ തന്നെയുണ്ട്
- ഇന്ത്യൻ ബാർബിയെ കണ്ടിട്ടില്ലാത്തവർ തീർച്ചയായും സാറ അലി ഖാൻ്റെ ചിത്രങ്ങൾ കാണൂ
- ഗ്രീൻ ഔട്ട്ഫിറ്റിൽ അവാർഡ് നിശയിൽ തിളങ്ങി ഐശ്വര്യ ലക്ഷ്മി
- വിലയിലല്ല ക്വാളിറ്റിയിലാണ് കാര്യം, മോഹൻലാലിന്റെ കലംകാരി ഷർട്ടിന്റെ വില ഇത്രയും കുറവോ?
- ഗോൾഡൻ സാരിക്കൊപ്പം ഹെവി വർക്ക് ജുവലറികൾ, ആളാകെ മാറി സംയുക്ത
- മഴക്കാലത്ത് ചർമ്മം തിളങ്ങാൻ എത്ര തവണ മുഖം കഴുകണം?Life
- വിവാഹത്തിനെത്തിയത് 4 കോടിയുടെ കാറിൽ, ധരിക്കാൻ 14 ഔട്ട്ഫിറ്റുകൾ; സ്റ്റാറായി ഹാപ്പി അംബാനി
- കഴുത്തിനു ചുറ്റിലുമുള്ള കറുപ്പ് അകറ്റാം, ഇതാ 3 വഴികൾ
- മഴക്കാലത്തെ മുടി കൊഴിച്ചിൽ, ശീലങ്ങളിൽ കൊണ്ടു വരാം ഈ മാറ്റങ്ങൾ
- ദിവസവും മുടി കഴുകുന്നത് താരൻ അകറ്റാൻ സഹായിക്കുമോ?
- ചുരുണ്ട മുടിക്കാരാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- മഴക്കാലത്ത് മുടികൊഴിച്ചിൽ ബുദ്ധിമുട്ടിക്കുന്നുണ്ടോ? 5 ടിപ്സുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.