scorecardresearch

ചുരുണ്ട മുടിക്കാരാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

കാഴ്ചയിൽ ഭംഗി തോന്നുമെങ്കിലും പരിപാലിക്കുന്ന കാര്യത്തിൽ അൽപ്പം ബുദ്ധിമുട്ടുള്ള ഒന്നാണ് ചുരുണ്ട മുടി. കൃത്യമായ പരിചരണം നൽകിയാൽ ചുരുണ്ട മുടിയും ഭംഗിയാക്കി മാറ്റാൻ സാധിക്കും.

കാഴ്ചയിൽ ഭംഗി തോന്നുമെങ്കിലും പരിപാലിക്കുന്ന കാര്യത്തിൽ അൽപ്പം ബുദ്ധിമുട്ടുള്ള ഒന്നാണ് ചുരുണ്ട മുടി. കൃത്യമായ പരിചരണം നൽകിയാൽ ചുരുണ്ട മുടിയും ഭംഗിയാക്കി മാറ്റാൻ സാധിക്കും.

author-image
Lifestyle Desk
New Update
Curly Hair Tips

എല്ലായിപ്പോഴും ഷാമ്പൂ ഉപയോഗിക്കുമ്പോൾ തലമുടിയിൽ മാത്രം പുരട്ടാതെ തലയോട്ടിയിൽ ഉപയോഗിക്കുക. പ്രത്യേകിച്ച് ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണയാണു മുടി കഴുകുന്നതെങ്കിൽ

ചുരുണ്ട മുടി തന്നെ വ്യത്യസ്ത തരത്തിലുണ്ട്, അതിൽ തന്നെ അൽപ്പം വരണ്ട പ്രകൃതമാണെങ്കിൽ ഒതുക്കി വെയ്ക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. പൊട്ടിപ്പോകാതെ വൃത്തിയായി കൊണ്ടു നടക്കുന്നത് വലിയൊരു ജോലിയായിത്തീരും. ഇത്തരം മുടിയുടെ സംരക്ഷണത്തിൽ പ്രത്യേകം കരുതൽ ഉണ്ടാവണം. 

Advertisment

മുടിയുടെ സംരക്ഷണത്തിനും മറ്റും ധാരാളം ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ചുരുണ്ട മുടിക്കായി പ്രത്യേകം തയ്യാറാക്കിയവ മാത്രം തിരഞ്ഞെടുക്കാൻ​ ശ്രദ്ധിക്കുക. കൃത്യമായ ഒരു പരിപാലന രീതി പിന്തുടർന്നു വന്നാൽ ചുരുണ്ട മുടി ആരോഗ്യത്തോടെ ഭംഗിയായി സൂക്ഷിക്കാൻ സാധിക്കും. ഇതിനായി ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങളെക്കുറിച്ച് ഡോ. മോനിഷ അരവിന്ദ് പറഞ്ഞു തരുന്നുണ്ട്.

മുടി വരണ്ട് കെട്ടു പിണഞ്ഞു കിടക്കുന്നതിനാൽ അതിനു പരിഹാരം കാണാൻ സാധിക്കുന്ന ഷാമ്പൂ ആയിരിക്കും ആദ്യം തന്നെ തേടുന്നത്. എന്നാൽ അതിനുപകരം മുടിയുടെ ചുരുളിമയെ നിലനിർത്തുന്നവ തിരഞ്ഞെടുക്കുക. അവ മുടിയുടെ ഈർപ്പം നന്നായി നിലനിർത്തുന്നു. ഷാമ്പൂ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും പ്രധാനമാണ്. 

എല്ലായ്പ്പോഴും ഷാമ്പൂ ഉപയോഗിക്കുമ്പോൾ തലമുടിയിൽ മാത്രം പുരട്ടാതെ തലയോട്ടിയിൽ ഉപയോഗിക്കുക. പ്രത്യേകിച്ച് ആഴ്ചയിൽ രണ്ടോ മൂന്നോ തവണയാണു മുടി കഴുകുന്നതെങ്കിൽ ഒരു തവണ മാത്രം ഷാമ്പൂ മുടിയിൽ ഉപയോഗിച്ചാൽ മതിയാകും. മാത്രമല്ല ഷാമ്പൂ ഉപയോഗിക്കുന്നുണ്ടെങ്കിൽ തീർച്ചയായും കണ്ടീഷ്ണറും അതിനനുസരിച്ച് തിരഞ്ഞെടുക്കുക.

കണ്ടീഷ്ണർ മുടിയിഴകളിൽ മാത്രമേ പുരട്ടാവൂ. സാധാരണ കണ്ടീഷണർ ഉപയോഗിക്കുന്നതിൽ നിന്നും വ്യത്യസ്തമായി കഴുകി കളയാൻ സാധിക്കുന്നതും അല്ലാത്തതുമായ കണ്ടീഷ്ണറുകൾ ചുരുണ്ട മുടി ഉള്ളവർ ഉറപ്പായും ഉപയോഗിക്കണം.

Advertisment

നനഞ്ഞ മുടി കൈകൾ ഉപയോഗിച്ച് പല സെക്ഷനുകളായി തിരിച്ചതിനു ശേഷം വിരലുകൾ ഉപയോഗിച്ച് കെട്ടുകൾ മാറ്റുക. ചുരുണ്ട മുടി ചീകാൻ ബ്രഷ് ഉപയോഗിക്കുന്നത് മുടി പൊട്ടി പോകാനും അതിന്റെ സ്വാഭാവികമായ ഭംഗി നഷ്ടപ്പെടുന്നതിനും കാരണമാകും. കൈ ഉപയോഗിച്ച് ഒതുക്കിയ മുടി ഉണങ്ങിയതിനു ശേഷം പല്ലകലമുള്ള ചീപ്പ് കൊണ്ട് ആവശ്യമെങ്കിൽ ചീകാം. ഉറങ്ങാൻ കിടക്കുമ്പോൾ മുടി എങ്ങനെ ഒതുക്കി വെയ്ക്കുന്നുവെന്നതും പ്രധാനമാണ്. ചുരുണ്ട മുടിയാണെങ്കിൽ ഒരു കാരണവശാലും അഴിച്ചിട്ടു കിടക്കരുത്. അയഞ്ഞ പോണി ടെയിൽ രീതിയിൽ മുടി ഒതുക്കി കെട്ടി വെയ്ക്കുക. ഇത് മുടിയുടെ ഫ്രിക്ഷൻ ഒഴിവാക്കുന്നുവെന്നാണ് ഡോ. മോനിഷ പറയുന്നത്.

Read More

Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: