/indian-express-malayalam/media/media_files/LdyVzF57tf124uR79bMe.jpg)
Credit: Freepik
നീണ്ട ഇടതൂർന്ന മുടി പലരുടെയും സ്വപ്നമാണ്. മുടി വളരാൻ വിപണിയിൽ ലഭ്യമായ എണ്ണകൾ വാങ്ങി ഉപയോഗിക്കുന്നവരും ധാരാളം. എന്നാൽ, വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകളിലൂടെ മുടി തഴച്ചു വളരുന്നതാണ്. ഇത്തരത്തിൽ മുടി വളർച്ച കൂട്ടാൻ സഹായിക്കുന്നൊരു ഹെൽത്തി ഡ്രിങ്ക് പരിചയപ്പെടുത്തുകയാണ് ഡോ.ആതിര നാരായണൻ.
മുടി തഴച്ചു വളരാനും ശരീര പുഷ്ടിക്കും പാലിൽ ചേർത്ത് കഴിക്കാവുന്ന ഒരു ബയോട്ടിൻ ഡ്രിങ്കിനെക്കുറിച്ചാണ് ഡോ.ആതിര ഇൻസ്റ്റഗ്രാമിലെ വീഡിയോയിലൂടെ പരിചയപ്പെടുത്തിയത്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഈ ഡ്രിങ്ക് വീട്ടിൽ തയ്യാറാക്കാം.
ചേരുവകൾ
- ചണവിത്ത്
- മത്തങ്ങ കുരു
- കശുവണ്ടി
- ബദാം
- കറുത്ത എള്ള്
- പനം കൽക്കണ്ടം
തയ്യാറാക്കുന്ന വിധം
ചണവിത്തും, മതങ്ങ കുരുവും, കശുവണ്ടിയും, ബദാമും, കറുത്ത എള്ളും ഒരു പാത്രത്തിൽ നന്നായി ചൂടാക്കുക. തണുത്തതിനുശേഷം മിക്സി ജാറിലേക്ക് മാറ്റുക. ഇതിലേക്ക് പനം കൽക്കണ്ടം കൂടി ചേർത്ത് പൊടിക്കുക. അതിനുശേഷം അരിച്ചെടുത്ത് ഒരു ബോട്ടിലിൽ സൂക്ഷിക്കുക. ഒരു ഗ്ലാസ് പാലിൽ രണ്ടു സ്പൂൺ ചേർത്ത് രണ്ടു ദിവസത്തിലൊരിക്കൽ കുടിക്കുക. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ 20-30 ദിവസംവരെ ഈ മിശ്രിതം കേടുകൂടാതെയിരിക്കും.
Read More
- ഗായന്ത്രി മന്ത്രം പ്രിന്റ് ചെയ്ത ബനാറസി സാരി, ട്രെഡീഷണൽ നെക്ലേസ്; മക്കളെ വെല്ലും ലുക്കിൽ നിത അംബാനി
- മക്കൾ ബാക്കിവച്ച ഭക്ഷണം കഴിക്കാറുണ്ടെന്ന് കരീന കപൂർ, ചിത്രം പങ്കുവച്ച് നടി
- താരൻ അകറ്റാൻ ഗ്രാമ്പൂ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ
- തിളക്കമാർന്ന ചർമ്മത്തിൻ്റെ രഹസ്യ കൂട്ട് വെളിപ്പെടുത്തി നടി ഭാഗ്യശ്രീ
- 5 മിനിറ്റിൽ നവ്യയെ പോലെ സിംപിളായി ഒരുങ്ങാം, വീഡിയോ കാണൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.