/indian-express-malayalam/media/media_files/3QomEXuAchbSYOckdLCP.jpg)
നിത അംബാനി
അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായിട്ടുണ്ട്. ഈ മാസം 12 ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. മകന്റെ വിവാഹത്തിന് മുൻപായി മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ മുകേഷ് അംബാനി സമൂഹ വിവാഹം നടത്തി.
മഹാരാഷ്ട്രയിലെ താനെയിലെ റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന സമൂഹ വിവാഹത്തിൽ പാൽഘർ ജില്ലയിലെ 50 നവദമ്പതികളാണ് പുതിയ ജീവിതത്തിന് തുടക്കമിട്ടത്. ചടങ്ങിൽ മുകേഷ് അംബാനി, നിത അംബാനി, ആകാശ് അംബാനി, ശ്ലോക അംബാനി, ഇഷ അംബാനി, ആനന്ദ് പിരാമൽ എന്നിവരുൾപ്പെടെ മുഴുവൻ അംബാനി കുടുംബവും പങ്കെടുത്തു. എന്നാൽ, ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായത് നിത അംബാനിയായിരുന്നു.
റെഡ് ബനാറസി സാരിയിലായിരുന്നു നിത അംബാനി ചടങ്ങിനെത്തിയത്. ഗോൾഡൻ നിറത്തിലുള്ള സാരി വർക്കുകൾ ഔട്ട്ഫിറ്റിനെ വേറിട്ടുനിർത്തി. സാരിയുടെ മുന്താണിയിൽ ഗായത്രി മന്ത്രം ഗോൾഡൻ നിറത്തിൽ എംബ്രോയിഡറി വർക്ക് ചെയ്തത് ഫാഷൻ പ്രേമികളെ ഏറെ ആകർഷിച്ചു. സാരിക്കൊപ്പം ട്രെഡീഷണൽ ആഭരണങ്ങളാണ് നിത അണിഞ്ഞത്.
മംഗല്യഭാഗ്യമുണ്ടായ നദമ്പതികൾക്ക് സ്വർണവും വെള്ളിയും അംബാനി കുടുംബം സമ്മാനമായി നൽകിയിരുന്നു. ഇതിനു പുറമേ ഒരു വർഷത്തേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളും വീട്ടുപകരണങ്ങളും മുകേഷ് അംബാനി സമ്മാനിച്ചു. പാത്രങ്ങൾ, ഗ്യാസ് സ്റ്റൗ, മിക്‌സർ, ഫാൻ തുടങ്ങിയ വീട്ടുപകരണങ്ങൾ, മെത്തയും തലയിണയും ഇതിൽ ഉൾപ്പെടുന്നു.
ജൂലൈ 12 നാണ് അനന്തും രാധിക മെർച്ചെന്റും തമ്മിലുള്ള വിവാഹം. ജൂലൈ 12 മുതൽ 14 വരെ നീണ്ടുനിൽക്കുന്ന മൂന്നു ദിവസത്തെ വിവാഹ ആഘോഷങ്ങളാണ് ജിയോ വേൾഡ് കണ്‍വെൻഷൻ സെന്ററിൽ നടക്കുക. ജൂലൈ 12 ന് നടക്കുന്ന ചടങ്ങുകൾ ‘ശുഭ് വിവാഹ്’ എന്നാണ് അറിയപ്പെടുന്നത്. ജൂലൈ 13-ാം തീയതിയിലെ ചടങ്ങുകൾ ‘ശുഭ് ആശിർവാദ്’ എന്നാണ് അറിയപ്പെടുന്നത്. ജൂലൈ 14നാണ് റിസപ്ഷൻ. ഈ ദിവസത്തെ ചടങ്ങുകൾ ‘മംഗൾ ഉത്സവ്’ എന്ന പേരിലാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.