/indian-express-malayalam/media/media_files/U6Yzi7uSdfe6sM0P0kSF.jpeg)
ഭാഗ്യശ്രീ
തിളക്കമാർന്നതും ആരോഗ്യപ്രദവുമായ സിനിമ താരങ്ങളുടെ ചർമ്മം എന്നും ആരാധകർക്ക് അത്ഭുതമാണ്. സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നതിനു മുമ്പ് അവർ ശരിയായ ഭക്ഷണക്രമവും, വ്യായാമവും പിന്തുടരുന്നുവെന്നതാണ് ഇതിനു പിന്നിലെ രഹസ്യം. തൻ്റെ ചർമ്മത്തിൻ്റെ ആരോഗ്യം നിലനിർത്തുന്ന ഒരു മാജിക് ഡ്രിങ്കിനെക്കുറിച്ച് 'മേനേ പ്യാർ കിയ' എന്ന ബോളിവുഡ് സിനിമയിലെ നടിയായ ഭാഗ്യശ്രീ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.
നടി എന്നതിലുപരി ന്യൂട്രീഷ്യനിസ്റ്റ് കൂടിയാണ് ഭാഗ്യശ്രീ. ആൻ്റി ഓക്സിഡൻ്റസും, പോഷകങ്ങളും അടങ്ങിയ ഈ ഡ്രിങ്ക് എങ്ങനെ തയ്യാറാക്കാമെന്ന് വീഡിയോയിലൂടെ കാണിച്ചു തരുന്നു താരം. ഇതിൽ സ്പിനാച്, മല്ലിയില, സെലറി, നെല്ലിക്ക എന്നിവ ഒത്തു ചേർന്നാണ് ചർമ്മത്തിൻ്റെ ആരോഗ്യത്തിനായി പ്രവർത്തിക്കുന്നത്. ഇവ നാലും അരച്ച് ജ്യൂസ് ഗ്ലാസ്സിലേയ്ക്ക് അരിച്ചെടുത്ത് വേണം കുടിക്കാൻ. ദിവസവും രാവിലെ ഇത് കുടിക്കുന്നത് ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യവും ചർമ്മത്തിൻ്റെ തിളക്കവും നിലനിർത്തുമെന്ന് ഭാഗ്യശ്രീ കൂട്ടിച്ചേർക്കുന്നുണ്ട്.
സ്പിനാച്
ഇതിൽ ധാരാളം വിറ്റാമിനുകളും, മിനറൽസും, അടങ്ങിയിട്ടുണ്ട്. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനു പുറമേ ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നതിനും, വിറ്റാമിൻ എ കാഴ്ച ശക്തി നിലനിർത്തുന്നതിനും സഹായിക്കും.
മല്ലിയില
ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്സിഡൻ്റുകൾ വയറിൻ്റെ ആരോഗ്യത്തെയും ദഹനത്തെയും സഹായിക്കുന്നു.
സെലറി
കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സെലിനിയം എന്നിങ്ങനെ സെലറിയിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ ചർമ്മത്തിൻ്റെ തിളക്കം നിലനിർത്തുന്നതിന് സഹായിക്കും.
നെല്ലിക്ക
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ഇതിലൂടെ ശരീരഭാര വർധനവ്, അകാല വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾ എന്നിവ നിയന്ത്രിക്കുന്നു.
Read More
- ആരോഗ്യമുള്ള തലമുടിക്ക് കഴിക്കൂ ഈ ഭക്ഷണങ്ങൾ
- ചർമ്മപ്രശ്നങ്ങൾ അകറ്റാം, ഈ ചോക്ലേറ്റ് ഫേഷ്യൽ ട്രൈ ചെയ്യൂ
- സ്റ്റണ്ണിങ് ലുക്കിൽ ആരാധകരെ വീണ്ടും ഞെട്ടിച്ച് പാർവ്വതി തിരുവോത്ത്
- സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ചർമ്മം ഇരുണ്ടതായി തോന്നാറുണ്ടോ? ശ്രദ്ധിക്കൂ ഇക്കാര്യങ്ങൾ
- 2.75 ലക്ഷത്തിന്റെ ബോഡികോൺ ഗൗണിൽ മിന്നിത്തിളങ്ങി ജാൻവി കപൂർ
- 5 മിനിറ്റിൽ നവ്യയെ പോലെ സിംപിളായി ഒരുങ്ങാം, വീഡിയോ കാണൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.