scorecardresearch

ആരോഗ്യമുള്ള തലമുടിക്ക് കഴിക്കൂ ഈ ഭക്ഷണങ്ങൾ

ചർമ്മത്തിൻ്റെയും മുടിയുടെയും ആരോഗ്യം ഭക്ഷണക്രമവുമായി ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെയെങ്കിൽ മുടി കൊഴിച്ചിൽ ഒരു പരിധി വരെ തടയുന്നതിനും, മുടി തഴച്ചു വളരുന്നതിനും ഒരുപരിധി വരെ ഇക്കാര്യത്തിൽ അൽപം ശ്രദ്ധിച്ചാൽ മതിയാകും

ചർമ്മത്തിൻ്റെയും മുടിയുടെയും ആരോഗ്യം ഭക്ഷണക്രമവുമായി ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെയെങ്കിൽ മുടി കൊഴിച്ചിൽ ഒരു പരിധി വരെ തടയുന്നതിനും, മുടി തഴച്ചു വളരുന്നതിനും ഒരുപരിധി വരെ ഇക്കാര്യത്തിൽ അൽപം ശ്രദ്ധിച്ചാൽ മതിയാകും

author-image
Lifestyle Desk
New Update
Hair Health

ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, വിറ്റാമിൻ ബി, ഒമേഗ 3

മഴക്കാലം എത്തിക്കഴിഞ്ഞു. അന്തരീക്ഷത്തിലെ ഈർപ്പം തലമുടിയുടെ സംരക്ഷണത്തിന് വിലങ്ങുതടിയാകുന്നതിൽ സംശയം വേണ്ട. താരൻ, മുടികൊഴിച്ചിൽ, ചൊറിച്ചിൽ മുതലായ ബുദ്ധിമുട്ടുകൾ ഈ സമയത്ത് അധികമായിരിക്കും. സ്ത്രീകളും പുരുഷൻമാരും നേരിടുന്ന പ്രശ്നമാണിത്. ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം ഭക്ഷണക്രമവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. 

Advertisment

അങ്ങനെയെങ്കിൽ മുടി കൊഴിച്ചിൽ ഒരു പരിധി വരെ തടയുന്നതിനും, മുടി തഴച്ചു വളരുന്നതിനും ഭക്ഷണക്രമത്തിൽ അൽപം ശ്രദ്ധിച്ചാൽ മതിയാകും. ആരോഗ്യമുള്ള തലമുടിക്ക് എന്തെല്ലാം ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് ഡോ.ജെനിൻ​ പറഞ്ഞു തരുന്നുണ്ട്. അതിൽ ചിലത് സുപരിചതമാണ്

മുട്ട

പ്രോട്ടീൻ, ബയോട്ടിൻ എന്നിങ്ങനെ മുടിയുടെ വളർച്ചയ്ക്കു സഹായിക്കുന്ന പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ വളർച്ചയെ സഹായിക്കുന്ന മറ്റൊന്നായ വിറ്റാമിൻ ബിയും ഇതിലുണ്ട് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നതിലൂടെ തലയോട്ടിയിലേയ്ക്ക് ആവശ്യത്തിന് ഓക്സിജൻ​ എത്തിക്കുന്നതിന് വിറ്റാമിൻ ബി ഏറെ ഗുണം ചെയ്യും.

സാൽമൺ 

മുടിയെ തിളക്കമുള്ളതും കരുത്തുറ്റതും ആക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഒമേഗ 3യും ഡിഎച്ചഎയും. സാൽമൺ, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിലൊക്കെ ഇത് അടങ്ങിയിട്ടുണ്ട്. മുടിക്ക് കരുത്തു നൽകുക മാത്രമല്ല തിളക്കം നിലനിർത്തുന്നതിനും ഇത് സഹായിക്കും.

Advertisment

ബ്ലൂബെറി

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിരിക്കുന്നു ബ്ലൂബെറിയിൽ. ശരീരത്തിന്റെ പ്രതിരോധശേഷിക്കൊപ്പം മുടിക്ക് കരുത്തു നൽകുന്നതിനും സഹായകരമാണിത്.

ചണവിത്ത്

ഒമേഗ 3 ഫാറ്റി ആസിഡുകളും, വിറ്റാമിൻ ബിയും മറ്റ് ആന്റി ഓക്സിഡന്റുകളും ചണവിത്തിലുണ്ട്. ചണവിത്ത് കുതിർത്തുവെച്ച വെള്ളം പോലും ആരോഗ്യപ്രദമാണെന്ന് വിദഗ്ധർ പറയാറുണ്ട്. മുടി കൊഴിച്ചിൽ തടയുന്നതിനും, യഥാർത്ഥ നിറം നിലനിർത്തുന്നതിനും ഇത് സഹായിക്കും. ഹെയർ മാസ്ക്കുകളും മറ്റും തയ്യാറാക്കാൻ ചണവിത്ത് ഉപയോഗിക്കാറുണ്ട്. 

ബദാം 

മുടിയുടെ വളർച്ചയെ പോഷിപ്പിക്കുന്ന വിറ്റാമിൻ ബി, വിറ്റാമിൻ ഇ എന്നിവ ബദാമിലുണ്ട്. കട്ടികൂടിയ ഇടതൂർന്ന മുടിക്ക് ഇത് ഗുണം ചെയ്യും.

മധുരക്കിഴങ്ങ് 

ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി എന്നിവ കൂടുതലുള്ള മധുരക്കിഴങ്ങ് സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യും. മാത്രമല്ല ഇവ മുടിയുടെ ആരോഗ്യത്തിലും സ്വാധീനം ചെലുത്തുന്നുണ്ട്.

Read More

Hair Fall Hair beauty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: