/indian-express-malayalam/media/media_files/ezFB1h6Vqw0GCUbKkNzP.jpg)
നവ്യ നായർ
അന്നും ഇന്നും നവ്യ നായർ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. നവ്യ നായർ എന്ന പേരു കേൾക്കുമ്പോൾ നന്ദനത്തിലെ ബാലാമണിയെയാണ് ഓർമ്മ വരിക. സിനിമാ പ്രേമികളുടെ മനസിൽ അത്രയ്ക്ക് നിറഞ്ഞുനിൽക്കുന്ന ഒരു കഥാപാത്രമാണ് ബാലാമണി. താരത്തിന്റെ കഥാപാത്രങ്ങൾ ഇന്നും ആരാധകരുടെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.
പുറത്ത് ഷോപ്പിങ്ങിന് പോകുമ്പോൾ എങ്ങനെ സിംപിളായി ഒരുങ്ങാമെന്ന് നവ്യ നായർ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. മോയിസ്ച്യുറൈസറാണ് ആദ്യം നവ്യ ചർമ്മത്തിൽ പുരട്ടുന്നത്. മോയിസ്ച്യുറൈസർ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് നവ്യ വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം, തന്റെ മകന് മോയിസ്ച്യുറൈസർ ഒട്ടും ഇഷ്ടമല്ലെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്.
മോയിസ്ച്യുറൈസർ കഴിഞ്ഞാൽ ലിപ് ടിൻഡ് ആണ് താരം ഉപയോഗിക്കാറുള്ളത്. ഇത് തന്നെ കവിളത്തും കണ്ണിനു മുകളിലും മൂക്കത്തും ചുണ്ടുകൾക്കു താഴെയും പുരട്ടുന്നു. അത് കഴിഞ്ഞാൽ പിന്നെ ഐലിനർ ഉപയോഗിച്ച് കണ്ണെഴുതും. അതിനുശേഷമാണ് സൺസ്ക്രീൻ പുരട്ടുക. ആദ്യമൊക്കെ സൺസ്ക്രീൻ പുരട്ടുന്നത് തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ഇപ്പോൾ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും നവ്യ പറയുന്നു. അവസാനമായി ലിപ്സറ്റിക് ഇടും. തനിക്ക് മൂന്നോ നാലോ ഷേഡിലുള്ള ലിപ്സ്റ്റിക്കേ ഉള്ളൂവെന്നും നവ്യ പറഞ്ഞിട്ടുണ്ട്. സാരിയാണ് വേഷമെങ്കിൽ ചെറിയൊരു പൊട്ട് വയ്ക്കാറുണ്ടെന്നും നവ്യ പറഞ്ഞു.
തന്റേത് വളരെ സെൻസിറ്റീവ് ചർമ്മമായതിനാൽ എല്ലാ ബ്രാൻഡ് ഉത്പന്നങ്ങളും ചേരില്ല. അതിനാൽതന്നെ തന്റെ കയ്യിലുള്ളത് വർഷങ്ങളായി താൻ ഉപയോഗിക്കുന്ന ഉത്പന്നങ്ങളാണെന്നും നവ്യ പറയുന്നു. ഒരുപാട് മേക്കപ്പ് സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ഒരാളല്ല താനെന്നും നവ്യ പറഞ്ഞിട്ടുണ്ട്.
Read More
- നരച്ച മുടി കറുപ്പിക്കാം, ഈ ഹെയർ ഡൈ വീട്ടിൽ തയ്യാറാക്കാം
- തലമുടിയുടെ ആരോഗ്യത്തിന് അവശ്യമായ വിറ്റാമിനുകൾ ഏതൊക്കെയെന്ന് അറിയാമോ?
- ഈ ഫെയ്സ്പാക്ക് ചർമ്മത്തിന് തിളക്കം നൽകുമോ?
- സായി പല്ലവിയുടെ സൗന്ദര്യ രഹസ്യം ഇതാണ്, വെളിപ്പെടുത്തി താരം
- കോട്ടൺ മുതൽ സിൽക്ക് വരെ, നയൻതാരയുടെ സാരി കളക്ഷനുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.