scorecardresearch

സായി പല്ലവിയുടെ സൗന്ദര്യ രഹസ്യം ഇതാണ്, വെളിപ്പെടുത്തി താരം

പ്രേമം സിനിമയിൽ അഭിനയിക്കുന്നതിനു മുൻമ്പ് തന്നെ മുഖക്കുരു വന്ന് തുടങ്ങിയിരുന്നുവെന്നും അതു മാറാനായി പ്രത്യേകിച്ച് ഒന്നും ഉപയോഗിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി

പ്രേമം സിനിമയിൽ അഭിനയിക്കുന്നതിനു മുൻമ്പ് തന്നെ മുഖക്കുരു വന്ന് തുടങ്ങിയിരുന്നുവെന്നും അതു മാറാനായി പ്രത്യേകിച്ച് ഒന്നും ഉപയോഗിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sai Pallavi | Beauty Tips

സായി പല്ലവി

മുഖക്കുരുവും അഴിച്ചിട്ട മുടിയുമായി പ്രേമം സിനിമയിൽ തിളങ്ങിയ സായി പല്ലവി പൊളിച്ചെഴുതിയത് ഏതൊരാളുടേയും സൗന്ദര്യ സങ്കൽപ്പത്തെയാണ്. അതുവരെ മുഖക്കുരുവിനാൽ വല്ലാതെ വിഷമിപ്പിച്ചിരുന്നവർ പെട്ടെന്ന് ഇഷ്ടപ്പെടാൻ തുടങ്ങി. പിന്നീടിങ്ങോട്ട് നിരവധി സിനിമകളിൽ അഭിനയിച്ചു തകർത്ത സായി പല്ലവി തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് ഗലാട്ട തമിഴ് എന്ന് യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. 

Advertisment

പ്രേമം സിനിമയിൽ അഭിനയിക്കുന്നതിനു മുൻമ്പ് തന്നെ മുഖക്കുരു വന്ന് തുടങ്ങിയിരുന്നുവെന്നും അതു മാറാനായി പ്രത്യേകിച്ച് ഒന്നും ഉപയോഗിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. ചെറുപ്പക്കാർക്കിടയിൽ ഏറ്റവും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന ചെറിയ കുരുക്കൾ. ഹോർമോൺ മാറ്റങ്ങൾ കൊണ്ടും, ദൈനംദിന ജീവിതത്തിലെ പ്രത്യേകതകൾ കൊണ്ടും ജനിതകപരമായ കാരണങ്ങൾ കൊണ്ടും ഉണ്ടാകുന്ന മുഖക്കുരുവിനെ നേരിടാത്തവരുണ്ടാകില്ല. എന്നാൽ പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങളും, യോഗയുമൊക്കെ ഇത്തരം മുഖക്കുരു തടയാൻ സഹായിച്ചതായി സായി പല്ലവി പറയുന്നു. 

കൂടാതെ ഇവ വരുന്ന സമയങ്ങളിൽ മഞ്ഞളും, തേനും മുഖത്ത് പുരട്ടുന്നതും ശീലമാക്കിയിരുന്നതായി താരം വെളിപ്പെടുത്തി. പ്രകൃതി ദത്തമായ ഒരു ആന്റിസെപ്റ്റിക്കാണ് മഞ്ഞൾ. പാർശ്വഫലങ്ങൾ കുറവായിരിക്കും എന്നതാണ് ഇതിന്റെ മെച്ചം. മഞ്ഞളിനൊപ്പം തന്നെ തേനും ഉപയോഗിച്ചിരുന്നതായി സായി പല്ലവി സൂചിപ്പിക്കുന്നുണ്ട്. മഞ്ഞളിന് ഉള്ളതു പോലെ തന്നെ ആന്റി ബാക്ടീരിയൽ, ആന്റിവൈറൽ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് സവിശേഷതകൾ തേനിനുമുണ്ട്. മുഖക്കുരു അകറ്റി മുഖത്തെ പാടുകൾ കുറയ്ക്കാൻ തേൻ പണ്ടു കാലം മുതൽ ഉപയോഗത്തിലുണ്ട്. 

ചർമ്മ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് മുടിയുടെ ആരോഗ്യവും. കാലവസ്ഥയും, ജീവിതരീതിയും തലമുടി സംരക്ഷണത്തിന് വെല്ലുവിളിയാകാറുണ്ട്. എന്നാൽ ആഴ്ചയിൽ രണ്ടോ മൂന്നേ തവണ വെളിച്ചെണ്ണ ഉപയോഗിക്കന്നത് തന്റെ ഹെയർ കെയർ രീതിയാണെന്ന് സായിപല്ലവി പറയുന്നു. തലമുടിയും, തലയോട്ടിയും വരണ്ടു പോകാതെ ഈർപ്പം നിലനിർത്താൻ വെളിച്ചെണ്ണ സഹായിക്കും. ഇത് മുടി കൊഴിച്ചിൽ താരൻ എന്നിവയ്ക്ക് മികച്ച പരിഹാരമാണ്. 

Advertisment

ചീപ്പ് ഉപയോഗിച്ച് മുടി ചീകി ഒതുക്കുന്നതാണ് മിക്കവരുടേയും ശീലം. എന്നാൽ താൻ ചീപ്പ് ഉപയോഗിക്കുന്നതിനു പകരം കൈ ഉപയോഗിച്ച് മാത്രമേ മുടി ഒതുക്കാറുള്ളൂവെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. മുടി പൊട്ടി പോകാതെ സൂക്ഷിക്കാൻ​ ഇത് സഹായിക്കുമെന്നാണ് സായി പല്ലവി വ്യക്തമാക്കിയത്.

Read More

Sai Pallavi Skin Care beauty Hair Fall Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: