scorecardresearch

തലമുടിയുടെ ആരോഗ്യത്തിന് അവശ്യമായ വിറ്റാമിനുകൾ ഏതൊക്കെയെന്ന് അറിയാമോ?

സൗന്ദര്യത്തിൻ്റെ മാത്രമല്ല ആരോഗ്യത്തിൻ്റെ തന്നെ ലക്ഷണമായാണ് മുടിയെ കരുതുന്നത്

സൗന്ദര്യത്തിൻ്റെ മാത്രമല്ല ആരോഗ്യത്തിൻ്റെ തന്നെ ലക്ഷണമായാണ് മുടിയെ കരുതുന്നത്

author-image
Lifestyle Desk
New Update
hair

ആരോഗ്യമുള്ള ശരീരത്തിലെ കരുത്തുറ്റതും തിളക്കമാർന്നതുമായ മുടി വളരുകയുള്ളൂ

സൗന്ദര്യത്തിൻ്റെ മാത്രമല്ല ആരോഗ്യത്തിൻ്റെ തന്നെ ലക്ഷണമായാണ് മുടിയെ കരുതുന്നത്. ആരോഗ്യമുള്ള ശരീരത്തിലേ കരുത്തുറ്റതും തിളക്കമാർന്നതുമായ മുടി വളരുകയുള്ളൂ.  അതിനാൽ പുറമേ എന്തൊക്കെ കരുതൽ എടുക്കുന്നുവോ അത്രത്തോളം തന്നെ കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധിക്കണം.

Advertisment

ശരീരത്തിൻ്റെ താപനിലയ്ക്കും ഇതുമായി അഭേദ്യബന്ധമുണ്ട്. അതിനാൽ മസാലകളും പുളിയുമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. അതിനൊപ്പം പ്രോട്ടീനുകളും, ഇരുമ്പും അടങ്ങിയവ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുകയും വേണം. എന്നാൽ കരുത്തുറ്റ മുടിക്ക് അവശ്യമായ വിറ്റാമിനുകൾ ഏതൊക്കെയെന്ന് അറിയാമോ?. ഡെർമറ്റോളജിസ്റ്റായ ഡോ. മോനിഷ അരവിന്ദ് അത്തരം വിറ്റാമിനുകളെ കുറിച്ചും അവ ഉൾപ്പെടുന്ന ഭക്ഷണങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.

വിറ്റാമിൻ എ

വളർച്ചയ്ക്കും രോഗപ്രതിരോധ ശേഷിക്കും, കാഴ്ച ശക്തിക്കുമൊക്കെ അവശ്യമായ വിറ്റാമിനാണിത്. തലയോട്ടി വരണ്ടു പോകുന്നത് തടയുകയും, മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നതിന് ഇത് ആവശ്യമാണ്. പാൽ, മുട്ട, കാരറ്റ്, സ്പിനാച്ച്, മത്തങ്ങ എന്നിവ വിറ്റമിൻ എയുടെ ഉറവിടമാണ്.

വിറ്റമിൻ ബി

വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകളിൽ ഒന്നാണിത്. മുടിയുടെ കട്ടി കുറയുന്നതും, കൊഴിയുന്നതും തടയുന്നതിന് വിറ്റമിൻ ബി ആവശ്യമാണ്. ബ്രോക്കോളി, കാബേജ്, മാംസം, മത്സ്യം, നട്സ്, വിത്തുകൾ എന്നിവയാണ് വിറ്റാമിൻ​ ബിയുടെ പ്രധാന ഉറവിടങ്ങൾ.

Advertisment

വിറ്റമിൻ സി

 അസ്കോർബിക് ആസിഡ് എന്ന മറ്റൊരു പേരു കൂടി ഇതിനുണ്ട്. ഇതൊരു ആൻ്റി ഓക്സിഡൻ്റായി പ്രവർത്തിക്കുന്നു. ആരോഗ്യമുള്ള ചർമ്മത്തിനും മുടിക്കും ഇതാവശ്യമാണ്. സിട്രിക് ആയിട്ടുള്ള പഴങ്ങൾ; ഓറഞ്ച്, സ്ട്രോബറീസ് മുതലായ പഴങ്ങളിലും, കുരുമുളകിൽ പോലും ഇത് അടങ്ങിയിരിക്കുന്നു.

വിറ്റമിൻ ഡി

ഇതിൻ്റെ പ്രധാന ഉറവിടം സൂര്യൻ തന്നെയാണ്. കൊഴുപ്പുള്ള മത്സ്യത്തിൻ്റെ മാംസത്തിലും മറ്റുമാണ് സ്വാഭാവികമായും വിറ്റാമിൻ ഡി ഗണ്യമായ അളവിൽ അടങ്ങിയിട്ടുള്ളത്. കൂടാതെ മുട്ടയിലും, കൂണിലും വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇതിൻ്റെ അഭാവം മുടികൊഴിച്ചിൽ വർധിപ്പിച്ച് കട്ടി കുറയുന്നതിലേയ്ക്കു വഴിവെയ്ക്കും. 

Read More

vitamin Hair Fall Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: