scorecardresearch

താരൻ അകറ്റാൻ ഗ്രാമ്പൂ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ

ഗ്രാമ്പൂവിൽ ആൻ്റിഓക്സിഡൻ്റുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയെ ശക്തിപ്പെടുത്തുകയും തലയോട്ടിയെ അണുബാധകളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും

ഗ്രാമ്പൂവിൽ ആൻ്റിഓക്സിഡൻ്റുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയെ ശക്തിപ്പെടുത്തുകയും തലയോട്ടിയെ അണുബാധകളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും

author-image
Lifestyle Desk
New Update
Clove Oil Benefits

ഗ്രാമ്പൂ

ഇന്ത്യൻ പാചകത്തിൽ സാധാരണയായി ഉപയോഗിക്കുന്ന സുഗന്ധ വ്യജ്ഞനമാണ് ഗ്രാമ്പൂ. ആന്റി ഓക്സിഡന്റും ആന്റിമൈക്രോബിയൽ ഗുണങ്ങൾക്കും പേരു കേട്ടതാണ് ഗ്രാമ്പൂ. മോണവീക്കം പോലെയുള്ള രോഗങ്ങൾക്ക് കാരണമാകുന്ന വായിലെ രോഗാണുക്കളെ ചെറുക്കാൻ സഹായിക്കുന്ന യൂജെനോൾ ഗ്രാമ്പൂവിൽ സമ്പുഷ്ടമാണ്. ബാക്ടീരിയ, ഫംഗസ്, വൈറസുകൾ എന്നിവയ്‌ക്കെതിരെ യൂജെനോൾ ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

Advertisment

ഗ്രാമ്പൂവിലെ ഫ്ലേവനോയ്ഡുകളും ഐസോഫ്ലേവണുകളും പോലുള്ള ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കുന്നു, അതുവഴി സെല്ലുലാർ കേടുപാടുകൾ തടയുകയും ഹൃദ്രോഗം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ ശാരീരകമായ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതിനൊപ്പം തന്നെ തലമുടിയുടെ സംരക്ഷണത്തിനും ഗ്രാമ്പൂ ഗുണം ചെയ്യുമെന്നാണ് ഡോ. ജെനിൻ തന്റെ വീഡിയോയിലൂടെ പറയുന്നത്. പ്രധാനമായും താരൻ അകറ്റാൻ ഗ്രാംമ്പൂ മികച്ച തിരഞ്ഞെടുപ്പാണ്. 

ഗ്രാമ്പൂവിൽ ആൻ്റിഓക്സിഡൻ്റുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയെ ശക്തിപ്പെടുത്തുകയും തലയോട്ടിയെ അണുബാധകളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും. ഇത് മുടി വളർച്ചയേയും ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. ഇതിനായി ഗ്രാമ്പൂ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് ഡോ. ജെനിൻ​ പറഞ്ഞു തരുന്നുണ്ട്.

Advertisment

പത്ത് തുള്ളി ഗ്രാമ്പൂ എണ്ണയിലേയ്ക്ക്, ഒരു കപ്പ് വെളിച്ചെണ്ണ അല്ലെങ്കിൽ അവോക്കാഡോ എണ്ണ ചേർത്ത് കിടക്കുന്നതിനു മുമ്പ് തലയോട്ടിയിൽ പുരട്ടുക. രാവിലെ ഷാംമ്പൂ ഉപയോഗിച്ച് കഴുകി കളയുക. ഗ്രാമ്പൂവിലേതു പോലെ തന്നെ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ആൻ്റിമൈക്രോബയൽ സവിശേഷതകളും വെളിച്ചെണ്ണയിലും,  അവോക്കാഡോയിലും അടങ്ങിയിട്ടുണ്ട്. ഇത് താരൻ അകറ്റി വേരിൽ നിന്നു തന്നെ മുടിക്ക് കരുത്ത് നൽകുന്നു. 

Read More

Clove Tea Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: