scorecardresearch

മക്കൾ ബാക്കിവച്ച ഭക്ഷണം കഴിക്കാറുണ്ടെന്ന് കരീന കപൂർ, ചിത്രം പങ്കുവച്ച് നടി

സോഷ്യൽ മീഡിയയിൽ പുതിയൊരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് കരീന. മക്കൾ കഴിച്ച ബാക്കി ഭക്ഷണത്തിന്റെ ഫൊട്ടോയാണ് കരീന ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയത്

സോഷ്യൽ മീഡിയയിൽ പുതിയൊരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് കരീന. മക്കൾ കഴിച്ച ബാക്കി ഭക്ഷണത്തിന്റെ ഫൊട്ടോയാണ് കരീന ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയത്

author-image
Lifestyle Desk
New Update
actress

കരീന കപൂർ

സോഷ്യൽ മീഡിയയിൽ കുടുംബത്തിനൊപ്പമുള്ള സന്തോഷ നിമിഷങ്ങളും വെക്കേഷൻ ചിത്രങ്ങളും ബോളിവുഡ് നടി കരീന കപൂർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കൊക്കെ തന്റെ ഭക്ഷണ വിശേഷങ്ങളും നടി ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ പുതിയൊരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. മക്കൾ കഴിച്ച ബാക്കി ഭക്ഷണത്തിന്റെ ഫൊട്ടോയാണ് കരീന ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയത്.

Advertisment

പകുതി മുറിച്ച പാൻകേക്ക്, ഒരു ബൗളിൽ മുറിച്ച സ്ട്രോബെറി കഷ്ണങ്ങൾ, ഐസ്ക്രീം എന്നിവയാണ് ചിത്രത്തിലുള്ളത്. മക്കൾ ബാക്കിവച്ച ഭക്ഷണം കഴിക്കുന്ന അമ്മയാണ് ഞാൻ എന്നായിരുന്നു ചിത്രത്തിനൊപ്പം കരീന എഴുതിയത്. മക്കൾ കഴിച്ചതിന്റെ ബാക്കി താൻ കഴിക്കാറുണ്ടെന്ന് കരീന സമ്മതിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം പ്രഭാതഭക്ഷണത്തിന്റെ ചിത്രം പങ്കുവച്ച് കരീന ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം, 2016 ൽ ആണ് കരീനയ്ക്കും സെയ്ഫിനും തൈമൂർ ജനിച്ചത്. 2021ൽ രണ്ടാമത്തെ മകൻ ജഹാംഗീറും ജനിച്ചു. 'പാരന്റിങ്ങിൽ ശരി, തെറ്റ് എന്നൊന്നില്ല' എന്നാണ് കരീന വിശ്വസിക്കുന്നത്. മക്കളുടെ മുന്നിൽ മാതാപിതാക്കൾ അവരുടെ ജീവിതം പൂർണ്ണമായി ജീവിക്കണമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അതിൽ നിന്നും കുട്ടികൾ പഠിക്കുമെന്നും കരീന മുൻപ് പറഞ്ഞിരുന്നു.

actress

താനും സെയ്ഫും ജെഹിനെയും തൈമൂറിനെയും വളർത്തുന്നത് എങ്ങനെയെന്നും കരീന വെളിപ്പെടുത്തിയിരുന്നു. “ഞങ്ങൾ അവരെ വ്യക്തികളെപ്പോലെയാണ് പരിഗണിക്കുന്നത്, ഞങ്ങൾ അവരെ ബഹുമാനിക്കുന്നു, അവരെ അവരായിരിക്കാൻ അനുവദിക്കുന്നു. അവർ അവരുടെ വഴി സ്വന്തം കണ്ടുപിടിച്ചുകൊള്ളും. കുട്ടികൾ വളരെ പ്രതിരോധശേഷിയുള്ളവരാണ്.”

Advertisment

താനും സെയ്ഫ് അലിഖാനുമായി വിവാഹം കഴിക്കാൻ തീരുമാനിച്ചത് കുട്ടികൾ വേണമെന്ന ആഗ്രഹം കൊണ്ടാണെന്നും കരീന വ്യക്തമാക്കിയിരുന്നു. അഞ്ച് വർഷത്തോളം വിവാഹം കഴിക്കാതെ സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കുകയായിരുന്നുവെന്നും കുട്ടികൾ വേണമെന്ന ആഗ്രഹമാണ് തങ്ങളുടെ ബന്ധത്തെ വിവാഹത്തിലേക്ക് കൊണ്ടുപോയതെന്നും കരീന  ദ ഡേർട്ടി മാഗസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. 

Read More

Kareena Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: