/indian-express-malayalam/media/media_files/e2xF52vSJs8rE2IJlc8g.jpg)
Credit: Freepik
മഴക്കാലമെത്തിയതോടെ പലരും നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ തുടങ്ങിയിട്ടുണ്ട്. ഈ സമയത്ത് മുടികൊഴിച്ചിൽ മൂലം ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പം രോമകൂപങ്ങളെ ദുർബലപ്പെടുത്തുന്നതാണ് മുടി കൊഴിച്ചിൽ കൂടുന്നതിന് ഇടയാക്കുന്നത്. മഴക്കാലത്ത് ഇതൊരു സാധാരണ പ്രശ്നമാണെങ്കിലും, അമിതമായി മുടി കൊഴിയുന്നത് പലർക്കും മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മഴക്കാലത്ത് മുടി കൊഴിച്ചിൽ അകറ്റാൻ സഹായിക്കുന്ന 5 എളുപ്പ വഴികളെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് ലീമ മഹാജൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
1. ഒമേഗ 3 സപ്ലിമെന്റുകൾ കഴിക്കുക
മുടിയുടെ ആരോഗ്യത്തിന് ഒമേഗ 3 ഫാറ്റി ആസിഡുകൾ നിർബന്ധമാണ്. രോമകൂപങ്ങളെ പോഷിപ്പിക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും അവ സഹായിക്കുന്നു. മരുന്നുകൾ കഴിക്കുന്നില്ലെങ്കിൽ, മുടിയെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ ഫ്ളാക്സ് സീഡുകൾ, വാൽനട്ട്, ചിയ വിത്തുകൾ എന്നിവ പോലുള്ള ഒമേഗ-3 അടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
2. ഡയറ്റിൽ കറിവേപ്പില ഉൾപ്പെടുത്തുക
കറിവേപ്പിലയിൽ മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ അമിനോ ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചിൽ തടയാൻ ദൈനംദിന ഭക്ഷണത്തിൽ 7-8 കറിവേപ്പില ചേർക്കുക.
3. വീട്ടിൽ തയ്യാറാക്കിയ എണ്ണകൾ ഉപയോഗിക്കുക
മൺസൂൺ കാലത്ത് മുടികൊഴിച്ചിൽ തടയാൻ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന എണ്ണകൾ ഉപയോഗിക്കുക. മുടിയിൽ എണ്ണ പുരട്ടി 30 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ കാത്തിരിക്കുക. അതിനുശേഷം കഴുകി കളയുക.
4. ഇരുമ്പും ഫോളിക് ആസിഡും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ മുടി വളർച്ചയ്ക്ക് പ്രധാനമാണ്, അവയുടെ കുറവുകൾ മുടി കൊഴിച്ചിലിന് കാരണമാകും. ഭക്ഷണത്തിൽ മുരിങ്ങയില പോലുള്ളവ ഉൾപ്പെടുത്തുക. അതല്ലെങ്കിൽ പതിവായി ഈന്തപ്പഴവും അത്തിപ്പഴവും കഴിക്കുക.
5. ഭക്ഷണക്രമത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുക
ആരോഗ്യമുള്ള മുടിക്ക് ആവശ്യത്തിന് പ്രോട്ടീൻ വേണം. അതിനാൽ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുക.
Read More
- അനന്ത്-രാധിക കല്യാണത്തിൽ തിളങ്ങിയ മുൻ മിസ് വേൾഡ് ജേതാക്കൾ
- രാധിക വിവാഹ വസ്ത്രത്തിനൊപ്പം അണിഞ്ഞ ഈ മാല അൽപം സ്പെഷ്യലാണ്
- അനന്തിന്റെ വിവാഹ വിരുന്നിൽ രാജകുമാരിയെപ്പോലെയെത്തി സച്ചിന്റെ മകൾ സാറ
- നിത അംബാനിയുടെ പീച്ച് സിൽക്ക് ഗാഗ്രയുടെ പ്രത്യേകതകൾ ഏറെ
- ലോകം ഉറ്റു നോക്കിയ വധു; രാജകീയ പ്രൗഢിയിൽ രാധിക മെർച്ചൻ്റ്
- അനന്തിന്റെ വിവാഹത്തിന് ഇഷ ധരിച്ചത് അപൂർവമായ ഡയമണ്ട് നെക്ലേസ്, ഒരുക്കാനെടുത്തത് 4000 മണിക്കൂറുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.