/indian-express-malayalam/media/media_files/ScwPZy5ro56Ua0TUxqOM.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ജൂലൈ 12ന് നടന്ന അംബാനി കുടുംബത്തിലെ ഇളയപുത്രനും രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹം ഏവരും ആഘോഷമാക്കിയതായിരുന്നു. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒരുമിച്ചത്. മാസങ്ങളോളം നീണ്ടു നിന്ന വിവാഹ പൂർവ്വ ചടങ്ങുകളായിരുന്നു ഏറ്റവും ശ്രദ്ധേയം. വൻ താരനിര തന്നെയാണ് ഇതിനായി അണിനിരന്നത്. വിവാഹ ദിനത്തിന് ആരാധകരുടെ പ്രതീക്ഷകളെ മാറ്റി മറിച്ചു കൊണ്ട് വളരെ സിംപിൾ ട്രെഡീഷ്ണൽ ലുക്കിലാണ് രാധിക എത്തിയത്. എന്നാൽ, രാധിക വിവാഹത്തിന് അണിഞ്ഞ ലെഹങ്കയും ആഭരണങ്ങളും ഏറെ പ്രത്യേകതൾ നിറഞ്ഞതായിരുന്നു. അതിൽ എടുത്തു പറയേണ്ടതാണ് വിവാഹത്തിനും അതിനു ശേഷമുള്ള ചടങ്ങിനും അണിഞ്ഞ മൂന്ന് ലെയറുകളുള്ള മാല.
രാധികയുടെ അമ്മ തൻ്റെ വിവാഹത്തിന് ധരിച്ച ആഭരണങ്ങളുടെ ആൻ്റിക് കളക്ഷനിൽ നിന്നുള്ള മാല വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത് എടുത്തതാണിത്. റാണിഹാർ എന്നാണ് ഇത് അറിയപ്പെടുന്നത്. നിഷ എം ആണ് ഈ മാലയുടെ പുതിയ ലുക്കിനു പിന്നിൽ.
മാല ഡിസൈൻ ചെയ്യുന്ന വീഡിയോ നിഷഎം എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. ധാരാളം വജ്ര കല്ലുകൾ പതിപ്പിച്ച് കൂടുതൽ തിളക്കമുള്ളതാക്കി തീർത്തിരിക്കുന്ന മാല രാധികയുടെ അമ്മക്ക് മുത്തശ്ശിയിൽ നിന്നും കൈമാറി കിട്ടിയതാണ്.
വിവാഹത്തിനും വിവാഹത്തിനു ശേഷം നടന്ന വിദായി ചടങ്ങിനും രാധിക അണിഞ്ഞ ലെഹങ്കയ്ക്കു ചേരുന്ന രീതിയിലാണ് മാല ഡിസൈൻ ചെയ്തിരിക്കുന്നത്.
Read More
- അനന്തിന്റെ വിവാഹ വിരുന്നിൽ രാജകുമാരിയെപ്പോലെയെത്തി സച്ചിന്റെ മകൾ സാറ
- നിത അംബാനിയുടെ പീച്ച് സിൽക്ക് ഗാഗ്രയുടെ പ്രത്യേകതകൾ ഏറെ
- ലോകം ഉറ്റു നോക്കിയ വധു; രാജകീയ പ്രൗഢിയിൽ രാധിക മെർച്ചൻ്റ്
- അനന്തിന്റെ വിവാഹത്തിന് ഇഷ ധരിച്ചത് അപൂർവമായ ഡയമണ്ട് നെക്ലേസ്, ഒരുക്കാനെടുത്തത് 4000 മണിക്കൂറുകൾ
- മന്ത്രങ്ങൾ തുന്നിച്ചേർത്ത ലെഹങ്കയണിഞ്ഞ് ഇഷ അംബാനി
- ആഡംബര വിവാഹത്തിന്റെ ചെലവ് 2500 കോടി, അതിഥികൾക്കായി പ്രവൈറ്റ് ജെറ്റുകൾ
- നെയ്തെടുത്ത് 6 മാസം കൊണ്ട്, നിത അംബാനിയുടെ രംഗത് ബനാറസി സാരിക്ക് പ്രത്യേകതകളേറെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.