/indian-express-malayalam/media/media_files/GEFGeN76zreCqlfHRIj4.jpg)
നിത അംബാനി
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ ഏറെ തിളങ്ങിയത് നിത അംബാനിയാണ്. പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ വ്യത്യസ്ത ഔട്ട്ഫിറ്റുകളിലെത്തിയാണ് നിത ഫാഷൻ പ്രേമികളെ അമ്പരപ്പിച്ചത്. സാരിയിലുള്ള നിത അംബാനിയുടെ പുതിയ ചിത്രങ്ങൾ ആരുടെയും മനം കവരുന്നതാണ്.
/indian-express-malayalam/media/media_files/6fmNkI24ph1dvIBjqLo0.jpg)
സാരിയോട് നിത അംബാനിക്ക് ഏറെ ഇഷ്ടമാണ്. പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ കളക്ഷനിൽനിന്നുള്ള ബനാറസി സാരിയിലുള്ള നിതയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പുറത്തുവന്നിട്ടുള്ളത്.
/indian-express-malayalam/media/media_files/9FS71MKjBVTBKQy4Ls92.jpg)
ഇന്ത്യയിലെ കലാകാരന്മാരുടെ കലാവിരുതിൽ നെയ്തെടുത്ത രംഗത് ബനാറസി സാരിയാണ് നിത അംബാനി ധരിച്ചത്. രാജ്യത്തെ തിരഞ്ഞെടുത്ത ഏതാനും നെയ്‌ത്തുകാർ ചേർന്ന് ഏകദേശം ആറുമാസമെടുത്താണ് ഈ സാരി നെയ്തെടുത്തത്.
/indian-express-malayalam/media/media_files/hZfcmJIOpabFoDMhjmiO.jpg)
ഗോൾഡൻ എംബ്രോയിഡറി വർക്കുള്ള മാച്ചിങ് മസ്റ്റാർഡ് ഗ്രീൻ ബ്ലൗസാണ് നിത സാരിക്കൊപ്പം ധരിച്ചത്.
/indian-express-malayalam/media/media_files/yN7BQw0IdDP2t1AvIXmG.jpg)
സാരിക്ക് ഇണങ്ങുന്ന ഗ്രീൻ എമറാൾഡ് ജിമിക്കിയും ഡയമണ്ട് മോതിരവും പിങ്ക് ഗ്ലാസ് വളകളുമാണ് നിതയുടെ ആക്സസറീസ്.
അമിത് താക്കൂറാണ് നിതയുടെ ഹെയർ സ്റ്റൈൽ ചെയ്തത്. മുടിയിൽ നിറയെ വെള്ള പൂക്കളും ചൂടിയിരുന്നു.
Read More
- മൾട്ടി കളർ ലെഹങ്കയിൽ പരമ്പരാഗത വധുവിനെപ്പോലെ ജാൻവി കപൂർ
- സിൽക്ക് ടിഷ്യൂ സാരിയും പരമ്പരാഗത ആഭരണങ്ങളും, റോയൽ ലുക്കിൽ ശ്ലോക മെഹ്ത
- ദിവസവും മുടി കഴുകുന്നത് താരൻ അകറ്റാൻ​ സഹായിക്കുമോ?
- ഹൽദിയിൽ തിളങ്ങി രാധികയുടെ മുല്ലപ്പൂ ദുപ്പട്ട
- നിത അംബാനിയുടെ മുഗൾ ലുക്കിനു പിന്നിലൊരു ചരിത്രമുണ്ട്
- അനന്ത്-രാധിക ഹൽദി ചടങ്ങിൽ ഗുജറാത്തി ലെഹങ്കയിൽ തിളങ്ങി ഇഷാ അംബാനി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us