scorecardresearch

നിത അംബാനിയുടെ മുഗൾ ലുക്കിനു പിന്നിലൊരു ചരിത്രമുണ്ട്

സ്ഥിരം ലെഹങ്കയും സാരിയും  മാത്രം തിരഞ്ഞെടുത്തിരുന്ന നിത അംബാനി തികച്ചും വ്യത്യസ്തമായി സൽവാർ സ്യൂട്ടാണ് അനന്തിന്റെയും രാധികയുടേയും ഹൽദി ചടങ്ങിൽ അണിഞ്ഞത്

സ്ഥിരം ലെഹങ്കയും സാരിയും  മാത്രം തിരഞ്ഞെടുത്തിരുന്ന നിത അംബാനി തികച്ചും വ്യത്യസ്തമായി സൽവാർ സ്യൂട്ടാണ് അനന്തിന്റെയും രാധികയുടേയും ഹൽദി ചടങ്ങിൽ അണിഞ്ഞത്

author-image
Lifestyle Desk
New Update
Nita Mukesh Ambani

നിത മുകേഷ് അംബാനി

കഴിഞ്ഞ  ദിവസം നിത അംബാനി തൻ്റെ മകൻ​ അനന്തിന്റെ ഹൽദി ചടങ്ങിനായി ധരിച്ച ഔട്ട്ഫിറ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുന്നത്. സ്ഥിരം ലെഹങ്കയും സാരിയും  മാത്രം തിരഞ്ഞെടുത്തിരുന്ന നിത അംബാനി തികച്ചും വ്യത്യസ്തമായി സൽവാർ സ്യൂട്ടാണ് ഇത്തവണ അണിഞ്ഞത്. അതും ഒട്ടേറെ പ്രത്യേകതകളുള്ള ഒരു ഔട്ട്ഫിറ്റാണിത്. 

Advertisment

Nita Mukesh Ambani

സെലിബ്രിറ്റി ഡിസൈനറായ മനീഷ് മൽഹോത്രയാണ് ഈ ഔട്ട്ഫിറ്റ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. 150 വർഷ പഴക്കമുള്ള ഒരു ക്ലാസിക് ചൗഗോഷിയ സ്റ്റൈലാണിത്. ചോളി, പൈജാമ,അഞ്ചു മീറ്റർ നിളമുള്ള ദുപ്പട്ട എന്നിവയാണ് ഇതിൻ്റെ പ്രത്യേകത.

Nita Mukesh Ambani

Advertisment

150 വർഷങ്ങൾക്കു മുമ്പ് ഹൈദരാബാദിലെ മുസ്ലീം യുവതികൾ അവരുടെ കല്ല്യാണത്തിന് ഇത്തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. മുഗൾ കാലഘട്ടത്തിൽ തുടങ്ങി ഈ വസ്ത്രധാരണ രീതിയുണ്ടായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.

Nita Mukesh Ambani

ഹെവി ബോർഡർ വർക്കുകളാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. മനീഷ് മൽഹോത്ര ബ്രില്ലണസിൽ ഗോൾഡ് സിൽവർ ബോർഡറുകളാണ് ദുപ്പട്ടയിലാകെ നൽകിയിരിക്കുന്നത്.

Nita Mukesh Ambani

ഇതിനൊപ്പം മുഗൾ ട്രെഡീഷണൽ ആഭരണങ്ങളാണ് ഒപ്പം അണിഞ്ഞിരിക്കുന്നത്. അംബാനി കുടുംബത്തിൻ്റെ  രാജ്ഞി  തന്നെയാണിത് എന്ന തരത്തിലുള്ള കമൻ്റുകളാണ് ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

Read More

Fashion Mukesh Ambani Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: