/indian-express-malayalam/media/media_files/p1YxliMcRQJt8sFps9Jt.jpg)
ഇഷ അംബാനി
മുകേഷ് അംബാനിയുടെ മകൻ അനന്തിന്റെയും രാധികയുടേയും ലോകം ഉറ്റു നോക്കുന്ന കല്യാണമാണ്. മാസങ്ങളായി വ്യത്യസ്തമായ ചടങ്ങുകളാണ് ഇതിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിലായി നടക്കുന്നത്. ബോളിവുഡ്, ഹോളിവുഡ് താരനിര തന്നെ ഇതിനായി പറിന്നിറങ്ങിയിരിക്കുന്നു. ഓരോ ചടങ്ങുകൾക്കും അനുസൃതമായി പങ്കെടുക്കുന്നവർ ധരിക്കേണ്ട നിശ്ചിത വസ്ത്രങ്ങളും ഉണ്ട്. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നതും ഇത്തരത്തിൽ ചടങ്ങുകളിൽ പങ്കെടുക്കുവാൻ താരങ്ങൾ ധരിച്ച വ്യത്യസ്ത ഡിസൈനിലുള്ള വസ്ത്രങ്ങളാണ്. അതിൽ തന്നെ ഏറെ ശ്രദ്ധേയമാകുന്നത് അനന്തിന്റെ സഹോദരി ഇഷ അംബാനിയുടെ ഔട്ട്ഫിറ്റുകളാണ്.
കഴിഞ്ഞ ദിവസം ഇഷ ധരിച്ച സാരി ഒട്ടേറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഒരേ സമയം ഗൗണായും സാരിയായും സ്റ്റൈൽ ചെയ്യാൻ സാധിക്കുന്ന കസ്റ്റമൈസ്ഡ് ഔട്ട്ഫിറ്റായിരുന്നു അത്. എന്നാൽ ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുന്നത് അനന്ത്- രാധിക ഹൽദി ചടങ്ങിൽ ഇഷ അണിഞ്ഞ ഗുജറാത്തി സ്റ്റൈൽ ലെഹങ്ക സെറ്റാണ്.
ഹിന്ദു ഗുജറാത്തി വിവാഹപൂർവ ചടങ്ങായ ഹൽദി ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. ഇന്ത്യയിൽ തന്നെയുള്ള തോരണി എന്ന സെലിബ്രറ്റി ബോട്ടിക്കിൻ്റെ കസ്റ്റമൈസ്ഡ് ആയിട്ടുള്ള ലെഹങ്കയാണിത്.
135500 രൂപയുടെ ഔട്ട്ഫിറ്റണിത്. ദിൽ റംഗ് ജിവ എന്ന കളക്ഷനിൽ നിന്നാണ് ഇത് തിരഞ്ഞെടുത്തിരിക്കുന്നത്.
ഇൻഡോ വെസ്റ്റേൺ ലുക്കിനായാണ് ഈ കളർഫുൾ ലെഹങ്ക ഇഷ ധരിച്ചത്.
വസ്ത്രത്തിനൊപ്പം ട്രെഡീഷ്ണൽ കുന്ദൻ ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു. ചടങ്ങിനെത്തിയ താരങ്ങളും ഇത്തരത്തിൽ ഗുജറാത്തി സ്റ്റൈലിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ധാരാളം ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
Read More
- കണ്ണെടുക്കാനേ തോന്നുന്നില്ല; ബാക്ക്ലെസ് ലെഹങ്കയിൽ അതിസുന്ദരിയായി സാറ അലി ഖാൻ
- ബോൾഡ് ലുക്കിൽ വീണ്ടും പ്രിയ വാര്യർ
- ചുരുണ്ട മുടിക്കാരാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- മുടി തഴച്ചു വളരാൻ ഈ ബയോട്ടിൻ ഡ്രിങ്ക് കുടിക്കൂ
- ഗായന്ത്രി മന്ത്രം പ്രിന്റ് ചെയ്ത ബനാറസി സാരി, ട്രെഡീഷണൽ നെക്ലേസ്; മക്കളെ വെല്ലും ലുക്കിൽ നിത അംബാനി
- മക്കൾ ബാക്കിവച്ച ഭക്ഷണം കഴിക്കാറുണ്ടെന്ന് കരീന കപൂർ, ചിത്രം പങ്കുവച്ച് നടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.