/indian-express-malayalam/media/media_files/0fPGPLH7Unpxy1VUOLko.jpg)
ഇഷ അംബാനി
മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹം അത്യാഡംബരം നിറഞ്ഞതായിരുന്നു. അംബാനി കുടുംബത്തിലെ ഇളയ മകന്റെ വിവാഹം ആഘോഷമാക്കി മാറ്റുന്ന കാഴ്ചകളാണ് ലോകം കണ്ടത്. ഔട്ട്ഫിറ്റിലും അംബാനി കുടുംബം ഫാഷൻ ലോകത്തെ ഞെട്ടിച്ചു.
വിവാഹത്തിന് അനന്തിന്റെ സഹോദരി ഇഷ അംബാനി ധരിച്ച ഡയമണ്ട് നെക്ലേസും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
അപൂർവമായ പിങ്ക്, ബ്ലൂ, ഗ്രീൻ, ഓറഞ്ച് ഡയമണ്ട് നെക്ലേസാണ് ഇഷ ധരിച്ചത്. 4000 മണിക്കൂറുകളെടുത്താണ് ഈ നെക്ലേസ് രൂപകൽപന ചെയ്തത്. ഡയമണ്ട് നെക്ലേസിനു ഇണങ്ങും വിധമുള്ളതായിരുന്നു ഡയമണ്ട് കമ്മലുകളും.
കാന്തിലാൽ ഛോട്ടാലാൽ ആണ് ഇഷയുടെ നെക്ലേസ് ഡിസൈൻ ചെയ്തത്. നെക്ലേസിനു മധ്യത്തായി ഹാർട്ട് ഷേപ്പിലുള്ള ബ്ലൂ ഡയമണ്ടാണ് ഏറെ ആകർഷണീയം.
അജു ജാനി സന്ദീപ് ഖോസ്‌ല ഡിസൈൻ ചെയ്ത ലെഹങ്കയാണ് വിവാഹ ദിനത്തിൽ ഇഷ തിരഞ്ഞെടുത്തത്. രേഷം ഫ്ലോറൽ എംബ്രോയിഡറിയും സീക്വൻ വർക്കുകളുമായിരുന്നു ലെഹങ്കയെ ആകർഷണീയമാക്കിയത്.
ജൂലൈ 12 നാണ് അനന്ത് അംബാനിയും രാധിക മെർച്ചന്റും വിവാഹിതരായത്. മുംബൈയിലെ ജിയോ വേൾഡ് സെന്ററിലായിരുന്നു വിവാഹ ചടങ്ങുകൾ.
Read More
- മന്ത്രങ്ങൾ തുന്നിച്ചേർത്ത ലെഹങ്കയണിഞ്ഞ് ഇഷ അംബാനി
- ആഡംബര വിവാഹത്തിന്റെ ചെലവ് 2500 കോടി, അതിഥികൾക്കായി പ്രവൈറ്റ് ജെറ്റുകൾ
- നെയ്തെടുത്ത് 6 മാസം കൊണ്ട്, നിത അംബാനിയുടെ രംഗത് ബനാറസി സാരിക്ക് പ്രത്യേകതകളേറെ
- മൾട്ടി കളർ ലെഹങ്കയിൽ പരമ്പരാഗത വധുവിനെപ്പോലെ ജാൻവി കപൂർ
- സിൽക്ക് ടിഷ്യൂ സാരിയും പരമ്പരാഗത ആഭരണങ്ങളും, റോയൽ ലുക്കിൽ ശ്ലോക മെഹ്ത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.