scorecardresearch

നിത അംബാനിയുടെ പീച്ച് സിൽക്ക് ഗാഗ്രയുടെ പ്രത്യേകതകൾ ഏറെ

ഇതുവരെ കണ്ടിട്ടില്ലാത്തത്ര ആർഭാടപൂർവ്വമായാണ് അനന്തും രാധികയും തമ്മിലുള്ള വിവാഹത്തിൻ്റെ ചടങ്ങുകൾ മാസങ്ങളായി നടക്കുന്നത്

ഇതുവരെ കണ്ടിട്ടില്ലാത്തത്ര ആർഭാടപൂർവ്വമായാണ് അനന്തും രാധികയും തമ്മിലുള്ള വിവാഹത്തിൻ്റെ ചടങ്ങുകൾ മാസങ്ങളായി നടക്കുന്നത്

author-image
Lifestyle Desk
New Update
Nita Ambani

നിത അംബാനി

മുകേഷ്-നിത ദമ്പതികളുടെ ഇളയ പുത്രനായ അനന്തിൻ്റെ വിവാഹം ലോകമെങ്ങും ഉറ്റു നോക്കുന്ന ഒന്നായിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്തത്ര ആർഭാടപൂർവ്വമാണ് മാസങ്ങളോളം നീണ്ടു നിൽക്കുന്ന ചടങ്ങുകൾ നടന്നത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് അനന്തും രാധികയും വിവാഹിതരായത്.

Advertisment

ലോകമെമ്പാടുമുള്ള താരനിരയാണ് വിവാഹത്തിൽ പങ്കെടുക്കാൻ പറന്നിറങ്ങിയിരിക്കുന്നത്. എത്തി ചേർന്നിരിക്കുന്ന താരങ്ങൾക്കൊപ്പം എടുത്തു പറയേണ്ടതാണ് വിവാഹത്തിനായി ഏവരും ധരിച്ച ഔട്ട്ഫിറ്റുകൾ, റെഡ് കാർപെറ്റിനു സമാനമായിരുന്നു ചടങ്ങുകളെല്ലാം തന്നെ. മനീഷ് മൽഹോത്ര കളക്ഷനായിരുന്നു ഇവയിൽ ഏറ്റവും അധികം കാണാൻ സാധിച്ചത്. എന്നാൽ വരനുമായി വിവാഹ വേദിയിലേയ്ക്കു പോകുന്ന ചടങ്ങിൽ നിത അംബാനി ധരിച്ച വസ്ത്രം ഏറെ പ്രത്യേകതകൾ ഉള്ളതാണ്.

Nita Ambani Wedding Oufit

അബുജാനി സന്ദീപ് ഖോസ്ലയുടെ രംങ്ക്ത ഗാഗ്രയാണ് നിത ധരിച്ചത്. വിൻ്റേജ് ബ്രോൺസ് കലർന്ന പീച്ച് സിൽക്ക മെറ്റീരിയലിലാണ് ഈ ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. 

Nita Ambani Wedding Oufit
സ്വർണ്ണവും സിൽവറും,  കലർന്ന പാരമ്പര്യത്തെ വിളിച്ചോതുന്ന സ്വരോവിസ്കി ക്രിസ്റ്റലുകളും ഉപയോഗിച്ചുള്ള വർക്കുകളാണ് ഇതിൻ്റെ ഏറ്റവും ഭംഗി.

Advertisment

Nita Ambani Wedding Oufit 1

40 ദിവസം കൊണ്ട് വിജയ് കുമാർ, മോണിക എന്നീ വിദഗ്ധരായ നെയ്ത്തുകാരാണ് ഈ വസ്ത്രം പൂർത്തിയാക്കിയത്.

Read More

Fashion Mukesh Ambani Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: