/indian-express-malayalam/media/media_files/VXHUwnubT8xE0srcElNM.jpg)
മാസങ്ങളായി നീണ്ടു നിൽക്കുന്ന ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും ശേഷം മുകേഷ്-നിത അംബാനി ദമ്പതികളുടെ ഇളയപുത്രൻ്റെ വിവാഹം ജൂലൈ 12 ന് ആഘോഷമായി നടന്നു. താര പ്രഭാവം കൊണ്ട് ഏറെ ചർച്ചാ വിഷയമായിരുന്നു ഈ കല്യാണം. വിവാഹത്തിൽ പങ്കെടുത്തവർ ധരിച്ചിരുന്ന വസ്ത്രങ്ങളാണ് അതിലേറെ ട്രെൻഡിങ്ങായത്. അതിൽ ഏവരും ഉറ്റു നോക്കിയത് ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, മാനുഷി ചില്ലർ എന്നിവരുടെ ഔട്ട്ഫിറ്റുകളാണ്. ഇന്ത്യയുടെ യശസ്സ് സൗന്ദര്യ പട്ടത്തിലൂടെ ഉയർത്തിയ മുൻ മിസ് വേൾഡ് ജേതാക്കളാണ് ഈ മൂവർ. ഇത്രയധികം ആഘോഷിക്കപ്പെട്ട കല്യാണ ചടങ്ങിൽ ഇവരുടെ ഔട്ട്ഫിറ്റും ലുക്കും പ്രതീക്ഷിച്ചവർ ധാരാളമുണ്ട്.
1994 മിസ്സ് വേൾഡ് ജേതാവായിരുന്നു ഐശ്വര്യ റായ് ബച്ചൻ. ചുവപ്പും ഗോൾഡും മിക്സ് ചെയ്ത ഒരു സൽവാർ ഔട്ട്ഫിറ്റ് ധരിച്ചാണ് ഐശ്വര്യ വിവാഹ ചടങ്ങിന് മകളോടൊപ്പം എത്തിയത്. നീളമുള്ള ചുവപ്പ് ടോപ്പും, അതേ നിറത്തിലുള്ള ദുപ്പട്ടയുമാണ് ഔട്ട്ഫിറ്റിൻ്റെ പ്രത്യേകത. ഒരു മിസ് വേൾഡിൻ്റെ പ്രൗഢിയോടെ വസ്ത്രത്തിനു മാച്ചിങ്ങായ മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്. പച്ച നിറത്തിലുള്ള കല്ലുകൾ പതിപ്പിച്ച ഹെവി നെക്ലസും അതിനിണങ്ങുന്ന കമ്മലും നെറ്റിച്ചുട്ടിയുമാണ് അണിഞ്ഞിരിക്കുന്നത്.
പ്രിയങ്ക ചോപ്ര മിസ്സ് വേൾഡ് കിരീടം ചൂടിയത് 2000 ത്തിലാണ്. പ്രിയങ്ക തിരഞ്ഞെടുത്ത മഞ്ഞ നിറത്തിലുള്ള ലെഹങ്ക ഏറെ ശ്രദ്ധേയമായിരുന്നു. സ്ലീവ് ലെസ് ആയിട്ടുള്ള ബ്ലൗസ്സും നീളമുള്ള സ്കേർട്ടും ധാരാളം ത്രെഡ് വർക്കുകൾ കൊണ്ടാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. കല്ലുകൾ പതിപ്പിച്ച ചെറിയ മാലയും അതിനിണങ്ങുന്ന കമ്മലുകളും വളയുമാണ് പ്രിയങ്ക തിരഞ്ഞെടുത്തത്. പിങ്ക് ഷെയ്ഡിലുള്ള മേക്കപ്പിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്.
2017ലെ മിസ്സ് വേൾഡ് ജേതാവാണ് മാനുഷി ചില്ലർ. ഐവറി നിറത്തിലുള്ള ഫൽഗുണി ഷെയ്ൻ ലെഹങ്കയായിരുന്നു മാനുഷിയുടെ ഔട്ട്ഫിറ്റ്. പേളുകൾ പതിപ്പിച്ച ബോർഡറോടു കൂടിയ ദുപ്പട്ടയും, സ്വരോവിസ്കി ക്രിസ്റ്റലുകൾ പതിപ്പിച്ച സ്കേർട്ടും ബ്ലൗസുമാണ് ഇതിൻ്റെ പ്രത്യേകത.
Read More
- രാധിക വിവാഹ വസ്ത്രത്തിനൊപ്പം അണിഞ്ഞ ഈ മാല അൽപം സ്പെഷ്യലാണ്
- അനന്തിന്റെ വിവാഹ വിരുന്നിൽ രാജകുമാരിയെപ്പോലെയെത്തി സച്ചിന്റെ മകൾ സാറ
- നിത അംബാനിയുടെ പീച്ച് സിൽക്ക് ഗാഗ്രയുടെ പ്രത്യേകതകൾ ഏറെ
- ലോകം ഉറ്റു നോക്കിയ വധു; രാജകീയ പ്രൗഢിയിൽ രാധിക മെർച്ചൻ്റ്
- അനന്തിന്റെ വിവാഹത്തിന് ഇഷ ധരിച്ചത് അപൂർവമായ ഡയമണ്ട് നെക്ലേസ്, ഒരുക്കാനെടുത്തത് 4000 മണിക്കൂറുകൾ
- മന്ത്രങ്ങൾ തുന്നിച്ചേർത്ത ലെഹങ്കയണിഞ്ഞ് ഇഷ അംബാനി
- ആഡംബര വിവാഹത്തിന്റെ ചെലവ് 2500 കോടി, അതിഥികൾക്കായി പ്രവൈറ്റ് ജെറ്റുകൾ
- നെയ്തെടുത്ത് 6 മാസം കൊണ്ട്, നിത അംബാനിയുടെ രംഗത് ബനാറസി സാരിക്ക് പ്രത്യേകതകളേറെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.