/indian-express-malayalam/media/media_files/2EHqLvTXzriu3EtRfTAf.jpg)
Credit: Pexels
കാൽപാദങ്ങളിലെ കറുപ്പ് നിറം പലരിലും ഉണ്ടാകാറുണ്ട്. കാൽപാദങ്ങളിലെ ചർമ്മം വളരെ കനം കുറഞ്ഞതും സെൻസിറ്റീവായതുമാണ്. അതിനാൽ പെട്ടെന്ന് സൂര്യപ്രകാശം പോലുള്ള ബാഹ്യഘടകങ്ങൾക്ക് ഇരയാകുന്നു. കാൽപാദങ്ങളിലെ കറുപ്പ് നിറം അകറ്റാൻ വീട്ടിൽതന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്.
1. കറ്റാർവാഴ
കറ്റാർ വാഴ പുരാതന കാലം മുതൽ പല വിധത്തിലുള്ള ചർമ്മപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു. ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പന്നമായ ഇവ ചർമ്മത്തിന് തിളക്കം, ആന്റിസെപ്റ്റിക്, മോയ്സ്ച്യുറൈസിങ് എന്നിവയുൾപ്പെടെ ഒന്നിലധികം ഗുണങ്ങൾ നൽകുന്നു. കറ്റാർവാഴ ജെൽ കാൽപാദത്ത് പുരട്ടി അഞ്ചു മിനിറ്റ് മസാജ് ചെയ്യുക. 20 മിനിറ്റിനുശേഷം കഴുകി കളയുക. കറ്റാർ വാഴയിലെ ഫൈറ്റോകെമിക്കലുകൾ ഹൈപ്പർപിഗ്മെന്റേഷൻ കുറയ്ക്കാനും ചർമ്മത്തെ എക്സ്‌ഫോളിയേറ്റ് ചെയ്യാനും സഹായിക്കുന്നു.
2. നാരങ്ങ ജ്യൂസ്
നാരങ്ങ നീര് തിളക്കമുള്ള ചർമ്മം നേടുന്നതിനുള്ള പ്രകൃതിദത്ത പ്രതിവിധിയാണ്. നാരങ്ങ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് സ്വാഭാവിക ബ്ലീച്ചിങ് ഏജന്റായി പ്രവർത്തിക്കുന്നു. കറുപ്പും ഹൈപ്പർപിഗ്മെന്റേഷനും കുറയ്ക്കാൻ സഹായിക്കുന്നു. നാരങ്ങയുടെ കഷ്ണങ്ങൾ കാൽപാദങ്ങളിൽ 5-7 മിനിറ്റ് നന്നായി തേയ്ക്കുക. 15 മിനിറ്റിനുശേഷം കഴുകി കളയുക. ദിവസവും ഇങ്ങനെ ചെയ്താൽ ഒരാഴ്ചയ്ക്കുള്ളിൽതന്നെ ഫലം കാണാനാകും.
3. ചന്ദനവും റോസ്‌വാട്ടറും
തുല്യ അളവിൽ റോസ് വാട്ടറും ചന്ദനവും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം കാൽപാദങ്ങളിൽ പുരട്ടുക, 15 മിനിറ്റ് മസാജ് ചെയ്യുക. അതിനുശേഷം കഴുകി കളയുക. പതിവായി ഇങ്ങനെ ചെയ്യുന്നത് നല്ല ഫലം നൽകും.
Read More
- മഴക്കാലത്ത് മുടികൊഴിച്ചിൽ ബുദ്ധിമുട്ടിക്കുന്നുണ്ടോ? 5 ടിപ്സുകൾ
- അനന്ത്-രാധിക കല്യാണത്തിൽ തിളങ്ങിയ മുൻ മിസ് വേൾഡ് ജേതാക്കൾ
- രാധിക വിവാഹ വസ്ത്രത്തിനൊപ്പം അണിഞ്ഞ ഈ മാല അൽപം സ്പെഷ്യലാണ്
- അനന്തിന്റെ വിവാഹ വിരുന്നിൽ രാജകുമാരിയെപ്പോലെയെത്തി സച്ചിന്റെ മകൾ സാറ
- നിത അംബാനിയുടെ പീച്ച് സിൽക്ക് ഗാഗ്രയുടെ പ്രത്യേകതകൾ ഏറെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.