/indian-express-malayalam/media/media_files/cyIx9nI4Lzci9pdxFF51.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
താരങ്ങളുടെ വസ്ത്ര കളക്ഷൻ ആരാധകരെന്നും ഉറ്റു നോക്കാറുണ്ട്. എന്നാൽ അവയിൽ പലതും വില കൊണ്ട് നമ്മെ ഞെട്ടിക്കാറാണ് പതിവ്. മോഹൻലാൽ, മമ്മൂട്ടി പോലെയുള്ള മുൻ തിര സിനിമാ താരങ്ങളുടെ കാര്യ പറയുകയേ വേണ്ട. വിലകൂടിയ ബ്രാൻഡഡ് വസ്ത്രങ്ങളും, വാച്ചുമൊക്കെ അണിഞ്ഞാണ് സാധാരണ ഇവരെ പൊതു വേദിയിൽ കാണാറുള്ളത്.
എന്നാൽ ഇനി വിലയിലല്ല ക്വാളിറ്റിയിലാണ് കാര്യം എന്നത് തെളിയിച്ചിരിക്കുകയാണ് മോഹൻലാൽ. താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് മേജർ രവിയോടൊന്നിച്ച് ക്യാമറയ്ക്കു മുമ്പിലെത്തിയത് ഒരു സ്പെഷ്യൽ കലംകാരി ഷർട്ടണിഞ്ഞാണ്. അതു ധരിച്ചുള്ള ലാലേട്ടൻ്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ലാലേട്ടനല്ലേ എങ്കിൽ ലക്ഷങ്ങൾ വിലയുള്ള ഷർട്ടാവും എന്നാണ് ആരാധകർ കരുതുക. എന്നാൽ വെറും 1200 രൂപ മാത്രം വിലയുള്ള കോട്ടൺ ലിനൻ ഷർട്ടാണത്. എഫിൻ തൻ്റെ ഇൻസ്റ്റഗ്രാം പേജായ ക്രോണോഗ്രാഫിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കലംകാരി എന്നു പറയുന്നത് തന്നെ ഹാൻഡ് പ്രൻ്റുകളോട് കൂടിയ തുണികളാണ്. ഈ ഷർട്ടും അത്തരത്തിൽ ഹാൻഡ് ബ്ലോക്ക് പ്രിൻ്റുകളുള്ളതാണ്. പ്രകൃതിദത്തമായ നിറങ്ങൾ; പൂക്കൾ, ഇലകൾ, മണ്ണ് എന്നിവയിൽ നിന്നും തയ്യാറാക്കിയ നിറങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. യന്ത്രങ്ങളുടെ യാതൊരു സഹായവും ഇല്ലാതെയാണ് ഈ പ്രിൻ്റുകൾ കൊണ്ട് ഷർട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/KiAEhtp2apx7qDVGmS4J.jpg)
'ഉർവി' എന്ന ബ്രൻഡിൻ്റേതാണ് ലാലേട്ടൻ്റെ ഷർട്ട്. അടുത്തിടെ ലോഞ്ചായ ഒരു കേരള ബ്രാൻഡാണിത്. എന്തായലും ലാലേട്ടൻ്റം കലംകാരി ഷർട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിട്ടുണ്ട്.
Read More
- ഗോൾഡൻ സാരിക്കൊപ്പം ഹെവി വർക്ക് ജുവലറികൾ, ആളാകെ മാറി സംയുക്ത
- മഴക്കാലത്ത് ചർമ്മം തിളങ്ങാൻ എത്ര തവണ മുഖം കഴുകണം?Life
- വിവാഹത്തിനെത്തിയത് 4 കോടിയുടെ കാറിൽ, ധരിക്കാൻ 14 ഔട്ട്ഫിറ്റുകൾ; സ്റ്റാറായി ഹാപ്പി അംബാനി
- കഴുത്തിനു ചുറ്റിലുമുള്ള കറുപ്പ് അകറ്റാം, ഇതാ 3 വഴികൾ
- മഴക്കാലത്തെ മുടി കൊഴിച്ചിൽ, ശീലങ്ങളിൽ കൊണ്ടു വരാം ഈ മാറ്റങ്ങൾ
- ദിവസവും മുടി കഴുകുന്നത് താരൻ അകറ്റാൻ​ സഹായിക്കുമോ?
- ചുരുണ്ട മുടിക്കാരാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- മഴക്കാലത്ത് മുടികൊഴിച്ചിൽ ബുദ്ധിമുട്ടിക്കുന്നുണ്ടോ? 5 ടിപ്സുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us