/indian-express-malayalam/media/media_files/d5Ktpe1DxKl6tTjDT5r7.jpg)
അംബാനി കുടുംബത്തിലെ അംഗങ്ങൾക്കൊപ്പം അവരുടെ വളർത്തു നായകളും വിവാഹത്തിലെ താരങ്ങളായി
ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹ ആഘോഷങ്ങളിലൊന്നായിരുന്നു അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും ആഡംബര വിവാഹം. ഇന്ത്യയിലെയും ലോകത്തിലെയും പല പ്രമുഖ വ്യക്തികളും അംബാനി കുടുംബത്തിലെ കല്യാണം കൂടാനെത്തി. വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്ത അംബാനി കുടുംബത്തിലെ അംഗങ്ങളുടെ ഔട്ട്ഫിറ്റുകളും ഏറെ ശ്രദ്ധ നേടുന്നതായിരുന്നു.
അംബാനി കുടുംബത്തിലെ അംഗങ്ങൾക്കൊപ്പം അവരുടെ വളർത്തു നായകളും വിവാഹത്തിലെ താരങ്ങളായി. ഓരോ ദിവസങ്ങളിലെയും ആഘോഷങ്ങൾക്ക് വ്യത്യസ്ത ഔട്ട്ഫിറ്റുകളാണ് അവർക്കായി അംബാനി കുടുംബം കരുതി വച്ചത്. അംബാനി കുടുംബത്തിലെ വളർത്തുനായയായ ഹാപ്പി അംബാനിയും, മെർച്ചന്റ് കുടുംബത്തിലെ പോപ്കോൺ മെർച്ചന്റും, പിരമൽ കുടുംബത്തിലെ ചേയ്സ് പിരമലും സ്റ്റൈലിഷ് ഔട്ട്ഫിറ്റുകളിൽ വിവാഹ ദിനത്തിലെ റോക്സ്റ്റാറുകളായി.
അംബാനി കുടുംബത്തിലെ അരുമ വളർത്തു നായ്ക്കൾക്കായി 29 ഔട്ട്ഫിറ്റുകളാണ് ഒരുക്കിയതെന്ന് അഹമ്മദാബാദിലെ ഡിസൈനർ ബ്രാൻഡ് വ്യക്തമാക്കി. ഇതിൽ 14 എണ്ണം വീതം ഹാപ്പി അംബാനിക്കും പോപ്കോൺ മെർച്ചന്റിനും ഒരെണ്ണം ചെയ്സ് പിരമലിനും വേണ്ടിയായിരുന്നുവെന്ന് ഡിസൈനർ ബ്രാൻഡ് പങ്കുവച്ച വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.
വിവാഹ ദിനത്തിൽ പങ്കെടുക്കാൻ ഹാപ്പി അംബാനി എത്തിയത് നാലു കോടി വില വരുന്ന മെർസിഡസ് ബെൻസിലായിരുന്നു. ജൂലൈ 12 നാണ് അനന്ത് അംബാനിയും രാധിക മെർച്ചന്റും വിവാഹിതരായത്. മുംബൈയിലെ ജിയോ വേൾഡ് സെന്ററിലായിരുന്നു വിവാഹ ചടങ്ങുകൾ.
Read More
- കഴുത്തിനു ചുറ്റിലുമുള്ള കറുപ്പ് അകറ്റാം, ഇതാ 3 വഴികൾ
- മഴക്കാലത്തെ മുടി കൊഴിച്ചിൽ, ശീലങ്ങളിൽ കൊണ്ടു വരാം ഈ മാറ്റങ്ങൾ
- ദിവസവും മുടി കഴുകുന്നത് താരൻ അകറ്റാൻ സഹായിക്കുമോ?
- ചുരുണ്ട മുടിക്കാരാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- മഴക്കാലത്ത് മുടികൊഴിച്ചിൽ ബുദ്ധിമുട്ടിക്കുന്നുണ്ടോ? 5 ടിപ്സുകൾ
- അനന്ത്-രാധിക കല്യാണത്തിൽ തിളങ്ങിയ മുൻ മിസ് വേൾഡ് ജേതാക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.